തൃപ്പൂണിത്തുറ: സാമൂഹിക പരിഷ്കരണ പ്രക്രിയയിൽ ശക്തമായ നിലപാട് തുടരുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. എറണാകുളം ജില്ലാ സമ്മേളനം തൃപ്പൂണിത്തുറ എൻ എം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങൾ ആണ് ആചാരങ്ങൾ സൃഷ്ടിക്കുന്നത്, പരിഷ്കൃത സമൂഹം കാലോചിതമായി മാറേണ്ടതുണ്ട്, ഇൗ മാറ്റത്തിന് വേണ്ടിയുള്ള ആശയ സമരങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കെകെ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് വി ശ്രീധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെപിഎംഎസ് നേതാക്കളായ ആലംകോട് സുരേന്ദ്രൻ, രമേശ് മണി, പിവി ബാബു, ടി എ വേണു, കെ വിദ്യാധരൻ, എൻ കെ രമേശൻ, എംകെ വേണു ഗോപാൽ, ടി വി ശശി, കെ സി ശിവൻ, കെപിഎ സോമസുന്ദരൻ, ടി കെ രാജഗോപാൽ, കെഎം സുരേഷ്, പ്രശോഭ് ഞാവേലിൽ, പികെ ബിജു, സുനന്ദ രാജൻ, ശശികല രാമൻകുട്ടി, സികെ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലാ ഭാരവാഹികളായി എൻ കെ രമേശൻ പ്രസിഡന്റ്, ടി കെ രാജഗോപാൽ സെക്രട്ടറി, കെ കെ സന്തോഷ് ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു ...
ചിതങ്ങള്‍ കടപ്പാട് കെപിഎംഎസ് മീഡിയ
No comments:
Post a Comment