കൊച്ചി ∙ സർക്കാർ ആസ്തികൾ വിനിയോഗിക്കുന്ന സ്വകാര്യ-കോർപറേറ്റ് മേഖലയിലും സംവരണം ഏർപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തണമെന്നു കേരള പുലയ മഹാസഭ (കെപിഎംഎസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
രക്ഷാധികാരിയായി പുന്നല ശ്രീകുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി പി.ജനാർദനനെയും ജനറൽ സെക്രട്ടറിയായി പി.കെ.രാജനേയും വർക്കിങ് പ്രസിഡന്റായി ടി.എ.വേണുവിനേയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി കലാശാല ബൈജു നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന സാഹചര്യത്തിലാണ് ആ സ്ഥാനത്തേയ്ക്ക് പി കെ രാജന്‍നെ തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: ശാന്ത ഗോപാലൻ, കടക്കുളം രാജേന്ദ്രൻ (വൈസ്. പ്രസി), പി.എസ്.രജികുമാർ (ഓർഗ. സെക്ര), സാബു കാരശേരി, ടി.വി.ശശി (അസി. സെക്രട്ടറിമാർ), എൽ.രമേശൻ (ട്രഷറർ). 17 അംഗ സെക്രട്ടേറിയറ്റും 61 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു.