Search This Blog

Thursday, July 11, 2019

ശബരിമല കേന്ദ്ര നിലപാട് സ്വാഗതാര്‍ഹം -പുന്നല ശ്രീകുമാർ


കൊല്ലം • ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം പരിഗണനയിലില്ലെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ പറഞ്ഞു. കെപിഎംഎസ് കൊല്ലം ജില്ല മഹിളാ - യുവജന സംയുക്ത കൺവൻഷൻ ടി എം വർഗീസ് സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,നിലപാട് വ്യക്തമാക്കിയിട്ടും സർക്കാരിൽ സമ്മർദ്ദത്തിനു ശ്രമിക്കുന്ന യാഥാസ്ഥിക നീക്കം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിനായി നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിനു നൽകിയ ശുപാർശ കേരളീയ സമൂഹത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന ജീർണതയാണ് വ്യക്തമാക്കുന്നത്, എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങൾ സ്ത്രീസമൂഹത്തിന് എതിരാണെങ്കിലും സ്ത്രീകൾ ആചാര സംരക്ഷണത്തിന്
ഒപ്പമാണെന്ന വൈരുദ്ധ്യം തിരിച്ചറിയേണ്ടതുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലറ്റിഷ അദ്ധ്യക്ഷത വഹിച്ചു.
സുജരേന്ദ്രകുമാർ,ബൈജുകലാശാലാ,ലൈലാ ചന്ദ്രൻ,ശ്രീജ,സത്യവതി,അജയകുമാർ, എം.ശിവപ്രസാദ്, ദേവരാജൻ തമ്പ്, എൽ.രാജൻ, എൻ ബിജു തുടങ്ങിവർ സംസാരിച്ചു.





നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്വം – കെപിവൈഎം


ഇരിങ്ങാലക്കുട : നവോത്ഥാന പോരാട്ടങ്ങളും അതിന്റെ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വർത്ത മാന കാലഘട്ടത്തിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് കേരള പുലയർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് പ്രശോഭ് ഞാവേലി പറഞ്ഞു. കെ.പി.വൈ.എം തൃശൂർ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുടയിൽ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പുതുതലമുറ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ച് അജ്ഞരാണ്. സമൂഹത്തിലെ ജീർണ്ണതകളാണ് അവർ കണ്ട് വളരുന്നത്. ഇത്തരം ജീർണ്ണതകളെ ഈ നാട് പ്രതിരോധിച്ചത് വലിയ പ്രക്ഷോഭങ്ങളിലൂടെയാണ്. അതിലൂടെ വളർന്നു് വന്ന നന്മകളെ പൊതു സമൂഹത്തിൽ നിലനിർത്താനുള്ള പ്രവർത്തനങ്ങളാണ് കെ.പി. വൈ.എം. ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡണ്ട് വി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്. റെജി കുമാർ മുഖ്യ പ്രഭാഷണം നടത്തി. സന്ദീപ് അരിയാമ്പുറം, വി.എസ്. ആശ്ദോഷ്, ശാന്താഗോപാലൻ, പി എ. അജയഘോഷ്, കെ.എസ്. രാജു, സുബ്രൻ കൂട്ടാല, വി ബാബു, ലിലാവതി കുട്ടപ്പൻ, ഉഷ വേണു, നിർമ്മല മാധവൻ, എന്നിവർ സംസാരിച്ചു. അഡ്വ. അജീഷ് കുമാർ സ്വാഗതവും, പി വി. പ്രദീഷ് നന്ദിയും പറഞ്ഞു.

പട്ടികജാതി ലിസ്റ്റ് വിപുലീകരണ ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണം - കെപിഎംഎസ്


തിരുവനന്തപുരം • നിലവിലുള്ള പട്ടികജാതി ലിസ്റ്റിൽ പുതിയ ജാതി വിഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തില്‍നിന്ന് സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരത്ത് ചേർന്ന കെപിഎംഎസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു
രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കുകയും സർക്കാർ ആസ്തി ഉപയോഗിച്ചുള്ള സ്വകാര്യ കോർപ്പറേറ്റ് വികസനം ത്വരിത പ്പെടുത്തുകയും ചെയ്യുകയാണ് പൊതുമേഖലയിൽ തൊഴിൽ വസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യ ആനുപാതികമായി സംവരണത്തോത് ഉയർത്താതെ അനർഹരെ ഉൾപ്പെടുത്താനുള്ള നീക്കം സാമൂഹ്യനീതി അട്ടിമറിക്കുകയാണെന്ന് യോഗം വിലയിരുത്തി കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു പ്രസിഡന്‍റ് വി ശ്രീധരൻ അധ്യക്ഷത വഹിച്ചു  പി കെ രാജൻ, ബൈജു കലാശാല തുടങ്ങിയവർ പ്രസംഗിച്ചു.

പട്ടികജാതി വിദ്യാർത്ഥികളുടെ വരുമാന പരിധി ഉയർത്തിയ സർക്കാർ തീരുമാനം പുനഃപരിശോദിക്കണം - കെപിവൈഎം


 

അടിമാലി •പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകുല്യത്തിൽ വരുമാന പരിധി ഉയർത്തിയ സംസ്ഥാന സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ പി  വൈ. എം ജനറൽ സെക്രട്ടറി സുഭാഷ് എസ് കല്ലട ആവിശ്യപ്പെട്ടു.അടിമാലിയിൽ ഇടുക്കി ജില്ലാ പ്രവർത്ത സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക സംവരണം നടപ്പിലാക്കി പട്ടിക വിഭാഗത്തിന്റെ ആനുകല്യങ്ങൾ നഷ്ടപ്പെടുത്തുവാനുള്ള സർക്കാറിന്റെ ഏത് നീക്കത്തേയും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഗം പറഞ്ഞു.കെ പി എം എസ്
ജില്ലാ പ്രസിഡന്റ് എൻ.കെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
കെ പി എം എസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ കെ രാജൻ.ശിവൻ കോഴിക്കമാലി- ജില്ലാ സെക്രട്ടറി സാബു കൃഷ്ണൻ  കെപിഎംഎഫ് ജില്ലാ സെക്രട്ടറി സിന്ധു ജെയ്മോൻ പഞ്ചമി ജില്ലാ കോ-ഓഡിനേറ്റർ പ്രകാശ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

കെപിഎംഎസ് സുവര്‍ണ ജൂബിലി നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തും -പുന്നല ശ്രീകുമാര്‍

കോഴിക്കോട് •കെപിഎംഎസ് സുവർണജൂബിലി നവോത്ഥാനമൂല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

സുവർണ്ണ ജൂബിലിസമ്മേളന പ്രഖ്യാപനവും  ലോഗോ പ്രകാശനവും ടാഗോർ സെന്റിനറി ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ പശ്ചാത്തലത്തിൽ നവോത്ഥാന ശ്രമങ്ങളെ  കൈയൊഴിവാക്കാനുള്ള നീക്കം ആശങ്ക ഉളവാക്കുന്നതാണ്, സാമൂഹ്യ വിപ്ലവത്തിന്റെ ഗുണഫലങ്ങൾ   സമൂഹത്തിൽ പ്രതിഫലിക്കുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ആയിരിക്കും  ഇത്തരം സാമൂഹിക സൃഷ്ടികൾ നാടിന്റെ നിലനിൽപ്പിനും പുരോഗതിക്കും അനിവാര്യമാണെന്നും  കൂട്ടിച്ചേർത്തു. 

കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംസ്ഥാന പ്രസിഡൻറ്  വിശ്രീധരൻ അധ്യക്ഷതയിൽ ആരംഭിച്ച പ്രഖ്യാപന സമ്മേളനത്തിൽ പി കെ രാജൻ സ്വാഗതം പറഞു എൽ രമേശൻ, ബൈജു കലാശാല,ശ്രീമതി. സുജ സതീഷ്, ദേവരാജ് പാറശാല ,
പി.ജനാർദനൻ , പി.വി ബാബു , സുഭാഷ് കല്ലട, വാസു വേങ്ങേരി എന്നിവർ സംസാരിച്ചു.രഞ്ജിത്ത് ഒളവണ്ണ നന്ദി രേഖപ്പെടുത്തി .

Tuesday, July 9, 2019

നവോത്ഥാന പോരാട്ടങ്ങളുടെ അഞ്ചു പതിറ്റാണ്ട്


കേരള പുലയർ മഹാസഭ  സുവര്‍ണ്ണ ജൂബിലി പ്രഖ്്യാനം
ലോഗോ പ്രകാശനവും
കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
വി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി കെരാജൻ സ്വാഗതം പറഞ്ഞു പി ജനാർദ്ദൻ, എൽ രമേശൻ, ബൈജുകലാശാല, പി വി ബാബു ,സുജ സതീഷ്, ദേവരാജൻ പാറശാലാ ,സുഭാഷ് എസ്കല്ലട, വാസു വേങ്ങേരി ,രഞ്ജിത്ത് ഒളവണ്ണ എന്നിവർ സംസാരിച്ചു.




















കെപിഎംഎസ് സുവര്‍ണ്ണ ജൂബിലി പ്രഖ്യാപനം ലോഗോ പ്രകാശനം

 നവോത്ഥാന പോരാട്ടങ്ങളുടെ അഞ്ചു പതിറ്റാണ്ട്...
കേരള പുലയര്‍ മഹാസഭ സുവര്‍ണ്ണ  ജൂബിലി പ്രഖ്യാപനം  ലോഗോ പ്രകാശനം 2019 ജൂണ്‍ 29 ടാഗോര്‍  ഹാള്‍ കോഴിക്കോട്


യുവതയെ നവോത്ഥാന മുന്നേറ്റങ്ങളുടെ ചാലകശക്തിയാക്കും • ബൈജു കലാശാല


 എറണാകുളം• രണ്ടാം നവോത്ഥാന പോരാട്ടം അനിവാര്യമായ വർത്തമാന കാലഘട്ടത്തിൽ യുവതയെ ആശയപരമായി ആയുധവത്കരിച്ച്  നവോത്ഥാന മുന്നേറ്റങ്ങളുടെ ചാലകശക്തിയാക്കി മാറ്റുമെന്ന് കെ.പി.എം.എസ് സംസ്ഥാന അസി:സെക്രട്ടറി ശ്രീ ബൈജു കലാശാല പറഞ്ഞു.രാജ്യത്തിൻറെ മാറിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ അവകാശ സമരങ്ങൾക്ക് പ്രസക്തിയില്ലെന്നും ആശയ സമരങ്ങളാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. 
കെ.പി.വൈ.എം സംസ്ഥാന ജനറൽ കൗൺസിൽ സംഘാടക സമിതി രൂപീകരണം കാക്കനാട് എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.പി.വൈ.എം  സംസ്ഥാന പ്രസിഡണ്ട് ശ്രീ പ്രശോഭ് ഞാവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ  ജനറൽ സെക്രട്ടറി ശ്രീ സുഭാഷ്.എസ്സ്.കല്ലട റിപ്പോർട്ട് അവതരിപ്പിച്ചു.
 2019 ജൂലൈ 22ന് എറണാകുളം ടൗൺ ഹാളിൽ ചേരുന്ന ജനറൽ കൗൺസിലിൽ "നവോത്ഥാന നാൾവഴികളിൽ ചിന്തകൾ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.
കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ്‌ എൻ.കെ രമേശൻ, കെ.കെ.സന്തോഷ്, പി.കെ.ബിജു, മനോഹരൻ, പായിപ്ര കൃഷ്ണൻ, ഹരികുമാർ, രഞ്ജൻ, അനിൽകുമാർ, കലേഷ്കുമാർ, എൻ.എ.കുഞ്ഞപ്പൻ, ഷാജി കണ്ണൻ, രാജു നടകെട്ടിയിൽ, ടി.കെ.മണി തുടങ്ങിയവർ പങ്കെടുത്തു.
പ്രശോഭ് ഞാവേലി ചെയർമാൻ, എൻ.കെ.രമേശൻ വൈസ്:ചെയർമാനും സുഭാഷ്.എസ്സ്.കല്ലട ജനറൽ കൺവീനർ ടി.കെ.രാജഗോപാൽ ജോയിൻ കൺവീനർ പി.കെ.ബിജു ഖജാൻജിയുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.



കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും സവര്‍ണത പിടിമുറുക്കുന്നു • ബൈജു കലാശാല

 
 മാനുഷിക മൂല്യങ്ങൾ ഉയർത്തി സാമൂഹ്യ നീതിക്കായി നിരവധി പോരാട്ടങ്ങൾ നടത്തിയ കമ്യൂണിസ്റ്റ് പാർട്ടിയിലും വർത്തമാനകാലഘട്ടത്തിൽ സവർണ്ണത                           പിടിമുറുക്കുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന  അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. 
കെ.പി.വൈ.എം എറണാകുളം ജില്ലാ കൺവൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
 പാർലമെന്റ് തിരഞ്ഞെടുപ്പിലെ യഥാർത്ഥ പരാജയകാരണങ്ങൾ പരിശോധിക്കാതെ ശബരിമല വിഷയമാണ് കാരണമെന്നു  വാദിക്കുന്ന ചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പാർട്ടിയിലെ സവർണാധിപത്യം നിലനിർത്തുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും പറഞ്ഞു.

 കെ.പി.വൈ. എം ജില്ലാ പ്രസിഡന്റ് സി.കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പ്രശോഭ് ഞാവേലി യുവജന സന്ദേശം നൽകി. എം.കെ വേണുഗോപാൽ, എൻ.കെ രമേശൻ, കെ.കെ സന്തോഷ്  സാജി രാമചന്ദ്രൻ, എം.കെ സുദർശൻ, പി.കെ ബിജു, പി.എസ് സുജയ, ടി.കെ മണി തുതിയൂർ, അംബേദ്കർ ജഗത് റോസ്, കിരൺ കുമാർ, അനീഷ് വാവേലി, സുധീഷ് അങ്കമാലി, സുജിത്ത് സുരേഷ്  രേഷ്‌നുആലങ്ങാട് എന്നിവർ സംസാരിച്ചു




അധികാരരാഷ്ട്രീയം വ്യവസ്ഥിതിയോട് സമരപ്പെടാന്‍ പ്രേരിപ്പിക്കുന്നു • പുന്നല ശ്രീകുമാര്‍


  എറണാകുളം:-     .അധികാര രാഷ്ട്രീയമാണ്  വ്യവസ്ഥിതിയോട്  സമരസപ്പെടാൻ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.  മഹാത്മഅയ്യങ്കാളിയുടെ  79-ാംഅനുസ്മരണ വാർഷിക ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച   *നവോത്ഥാനസ്മൃതി* *സംഗമം* ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം പോലും ത്യജിച്ച്  സമൂഹ സൃഷ്ടിക്ക്‌  നേതൃത്വം നൽകിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന്  ആശങ്കയുണ്ട്,  അത്  ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ നിർവ്വഹിക്കണം.
വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി  പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ  സംരക്ഷണത്തിന് പ്രസക്തിയില്ല, തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ   തുലാസിൽ  സാമൂഹ്യ  പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ വിലയിരുത്തരുത്.
 സമകാലിക സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ നവോത്ഥാന മുന്നേറ്റം  സാധ്യമല്ലെന്ന് "നിഖാബ്",  "കാർട്ടൂൺ വിവാദം" എന്നിവയെ പരാമർശിച്ച്‌ അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെപിഎംഎസ് ജില്ലാ പ്രസിഡണ്ട് ശ്രീ  എൻ കെ രമേശൻ അധ്യക്ഷത വഹിച്ചു.  കെ പി എം എസ് സംസ്ഥാന ഖജാൻജി എൽ രമേശൻ,  ജില്ലാ സെക്രട്ടറി ടി കെ രാജഗോപാൽ,  SCATPEA  സംസ്ഥാന പ്രസിഡണ്ട് ശ്രീ എംകെ വേണുഗോപാൽ സംസ്ഥാന കമ്മിറ്റി  അംഗങ്ങളായ ശ്രീ  ടിവി ശശി, ശ്രീ കെസി  ശിവൻ,  ശ്രീ എം രവി, ശ്രീ കെ എം സുരേഷ്, ശ്രീമതി സുനന്ദ രാജൻ, ശ്രീ പി കെ ബിജു എന്നിവർ പങ്കെടുത്തു.