തിരുവനന്തപുരം • നിലവിലുള്ള പട്ടികജാതി ലിസ്റ്റിൽ പുതിയ ജാതി വിഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തില്‍നിന്ന് സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരത്ത് ചേർന്ന കെപിഎംഎസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു
രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കുകയും സർക്കാർ ആസ്തി ഉപയോഗിച്ചുള്ള സ്വകാര്യ കോർപ്പറേറ്റ് വികസനം ത്വരിത പ്പെടുത്തുകയും ചെയ്യുകയാണ് പൊതുമേഖലയിൽ തൊഴിൽ വസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യ ആനുപാതികമായി സംവരണത്തോത് ഉയർത്താതെ അനർഹരെ ഉൾപ്പെടുത്താനുള്ള നീക്കം സാമൂഹ്യനീതി അട്ടിമറിക്കുകയാണെന്ന് യോഗം വിലയിരുത്തി കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു പ്രസിഡന്‍റ് വി ശ്രീധരൻ അധ്യക്ഷത വഹിച്ചു പി കെ രാജൻ, ബൈജു കലാശാല തുടങ്ങിയവർ പ്രസംഗിച്ചു.
No comments:
Post a Comment