ഭാരതരത്നം ഡോ.ബി ആര്‍ അംബേദ്ക്കറെ ഇന്ത്യന് ഭരണഘടന ശില്‍പി അധഃസ്ഥിതരുടെ അനിഷേധ്യനായ നേതാവ് എന്നിങ്ങനെയാണ് ചരിത്രകാരന്മാരും രാഷട്രീയ പ്രവര്‍ത്തകരുമെല്ലാം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ അധ്വാനിക്കുന്ന ഇന്ത്യന് തൊഴിലാളി വര്‍ഗത്തിനുവേണ്ടി അദ്ദേഹം നടത്തിയ ധീരോദാത്തമായ ഇടപെടുലുകളെപറ്റി ഇന്ത്യയിലെ മാധ്യമങ്ങളോ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളോ,രാഷ്ടീയ നേതൃത്വങ്ങളോ ഒരു വരി പോലും എഴുതുകയോ വിലയിരുത്തുകയോ നാളിതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളോ പ്രസ്ഥാനങ്ങളോ വിലയിരുത്താതെ പോകുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതികേടാണെന്നു തുടക്കത്തിലെ പറഞു കൊള്ളട്ടെ,പ്രത്യേകിച്ച് അന്താരാഷ്ട്രാ തൊഴിലാളി ദിനം കൊണ്ടാടുന്ന ഈ മെയ് മാസത്തില്‍
ലോകത്തെമ്പാടുമുള്ള 80 -ളം രാജ്യങ്ങളില്‍ അവധി നല്‍കിയും മറ്റു ചില രാജ്യങ്ങളില്‍ അനൗദ്ദ്യോഗിക അവധി നല്‍കിയും മെയ് 1സാര്‍വ്വ ദേശീയ തൊഴിലാളി ദിനമായി ഇന്ത്യയടക്കം ആചരിച്ചു.
എന്നാല്‍ ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവകാശങ്ങള്‍ രക്തരഹിതമായ വിപ്ലവത്തിലൂടെ സാധ്യമാക്കിയ ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗ വിമോചകനായ ഡോ. ബി ആര്‍ അംബേദ്ക്കറെ ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ അനുസ്മരിക്കാത്തതു ഏറെ വിരോധാഭാസം തന്നെയാണ്,അംബേദ്കര്‍ നല്‍കിയ സേവനങ്ങള് അറിയാത്തവരല്ല ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും അതിന്‍റെ നേത്യത്വവും മറിച്ച് അദ്ദേഹത്തെ അംഗീകരിക്കാത്തതിനു കാരണം ഇത്തരം പ്രസ്ഥാനങ്ങളിലും നേതൃത്വങ്ങളിലും കുടികൊള്ളുന്ന ജാതിബോധം തന്നെയാണ്
'ഡോ. അംബേദ്ക്കറുടെ തൊഴില്‍ തത്വശാസ്ത്രം'
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ തെഴിലാളി വര്‍ഗത്തിന്‍റെ പ്രാധാന്യവും മഹത്വവും ഏറെ മനസിലാക്കിയ വൃക്തിയായിരുന്നു അംബേദ്ക്കര്‍,നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന അയിത്തവും അടിമത്തവുമുള്ള ഇന്ത്യയില്‍ ത്വരിതഗതിയിലുള്ള വ്യവസായവല്‍ക്കരണം ഒട്ടനവധി തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഈ സങ്കീര്‍ണ്ണതയെ മറിക്കടക്കുന്നതിനുള്ള സംവിധാനം രാജ്യത്തുണ്ടാകണമെന്ന് ആഗ്രഹിച്ച ദാര്‍ശനികനായിരുന്നു അദ്ദേഹം.ഇത്തരം സങ്കീര്‍ണ്ണതകളെ മറിക്കടക്കുന്നതിന് ബൗദ്ധീക മായ പരിഹാരം കൊണ്ടുമാത്രമേ കഴിയൂ എന്നുറച്ചു വിശ്വാസിച്ചയാളായിരുന്നു അംബേദ്ക്കര്‍,തൊഴില്‍ രംഗത്തു ഒാരോ ബില്ലവതരിപ്പിക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണം മനുഷ്യത്വപരമായിരുന്നു. അദ്ദേഹം പറയുന്നു ഒരു തൊഴിലാളി പണിയെടുക്കുന്ന യന്ത്രമല്ല.മനുഷ്യസഹജമായ സ്നേഹവും വെറുപ്പും പ്രകടിപ്പിക്കുന്ന ഒരു മനുഷ്യ ജീവിയാണലന്‍ അതു കൊണ്ടു തന്നെ അവനില്‍ ആത്മഭിമാനം ഉയര്‍ത്തിക്കൊണ്ടു വരാനും വൃത്തിയോടെയും മോടിയായും ജോലികഴിഞ്ഞു വീട്ടിലേക്കു പോകുവാന്‍ കഴിയുന്ന സാഹചര്യം തൊഴില്‍ രംഗത്തു നിര്‍ബന്ധമായും വേണം എന്ന് ദാര്‍ശനീകനായിരുന്നു അംബേദ്കര്‍.
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് മുകളിലേക്ക് പോകുന്തോറും ആഢ്യത്വമേറിയും താഴേക്ക് പോകുന്തോറും മ്ലേഛത്വവുമാണുള്ളത് അതുകൊണ്ടു തന്നെ ഉന്നത ജാതിയില്‍പ്പെട്ടവര്‍ ശ്രേഷ്ഠന്മാരും ജാതി വ്യവസ്ഥയ്ക്ക് വെളിയിലുള്ളവര്‍ അധമന്മമാരുമാണ്,ഈ ശ്രേണിബദ്ധമായ വ്യവസ്ഥ തൊഴില്‍ലിന്‍റെ വിവേചനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നു അംബേദ്ക്കര്‍ നിരീക്ഷിച്ചു.
ജാതിവ്യവസ്ഥയുടെ ഈ ഭീകരതയെ മറികടക്കുവാന്‍ ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വശ്വാസിച്ചു.
"1942 മുതല്‍ 1946 വരെ ഡോ.ബി ആര്‍ അംബേദ്ക്കര്‍ തൊഴില്‍ നിയമ രംഗത്ത് നടത്തിയ ഇടപെടലുകള്‍"
1.ഇന്ത്യന് ലേബര്‍ കോണ്‍ഫറന്‍സ് രൂപികരണം
2.നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ക്ഷേമകരമായ ഒട്ടനവധി പദ്ധതികള്‍ക്കു വേണ്ടിയുള്ള പുതിയ നിയമങ്ങള്‍ ഉള്‍പ്പെടുത്തല്‍
3.തൊഴില്‍ അനേഷണ കമ്മിറ്റിയുടെ നിയമനം
4.തൊഴില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപികരണം
5.തൊഴില്‍ ക്ഷേമ കമ്മിറ്റി രൂപികരണം
6.മിനിമം വേതനം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള സംവിധാനം 1946 ഏപ്രില്‍ 11ന് പ്രസ്തുത ബില്‍ അസംബ്ലിയില്‍ അംഗീകരിച്ചു
7ഇന്‍ഡഡ്ട്രിയര്‍ എംപ്ലോയിമെന്‍റിനെ പറ്റിയുള്ള സാന്‍ഡിംങ്ങ് ഓര്‍ഡറുകള്‍
8.ഇന്ത്യയൊട്ടാകെ എംപ്ലോയിമെന്‍റെ സ്ഥാപിക്കുക
9.ലേബര്‍ സ്റ്റാറ്റിറ്റിക്സ് ആക്റ്റ്
10.പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍
11.പ്രെവിന്‍ഷ്യല്‍ സര്‍വ്വീസ് കമ്മീഷന്‍
12.തൊഴില്‍ വിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക സെക്രട്ടേറിയറ്റ്
13.ട്രേഡ് യൂണിയനുകളുടെ പൂര്‍ണ്ണ അംഗീകരം
14.തൊഴിലാളികള്‍ക്ക് പരിശീലനവും പ്രമോഷനും
15.തൊഴില്‍ വകുപ്പിലേക്ക് തൊഴില്‍ ഉപദേശകരുടെ നിയമനം
16.തൊഴില്‍ വകുപ്പിലേക്ക് തൊഴില്‍ ഉപദേശകരുടെ നിയമനം
17.നിര്‍ബന്ധിത തൊഴില്‍ തടയല്‍
18.അപകടം മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടപരിഹാര സംരക്ഷണം
19.ക്ഷാമബത്ത
20.പ്രൊവിഡന്‍റ് ഫണ്ട്
21.എംപ്ലോയീസ് സേറ്റ് ഇന്‍ഷുറന്‍സ്
22.ഫാകടറി നിയമനം
23.താല്‍ക്കാലിക ജീവനക്കാരുടെ അവധി നിയമനം
24.തൊഴില്‍ തര്‍ക്ക പരിഹാര നിയമങ്ങള്‍
25.തൊഴിലാളികളുടെ ശബള പുനനിര്‍ണ്ണയ നിയമം.
ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമസ്ത മേഖലയിലും സ്പര്‍ശിച്ചു കൊണ്ടുള്ള നിയമങ്ങള്‍ തയ്യാറാക്കിയതും സംരക്ഷണവും ക്ഷേമവും സുരക്ഷയും ഉറപ്പാക്കിയ ഡോ. ബി.ആര്‍. അംബേദ്ക്കറെയാണ് തൊഴിലാളി വര്‍ഗ സമൂഹങ്ങളും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും വിസ്മരിക്കുന്നത്