Search This Blog

Sunday, April 2, 2017

വിവേചനങ്ങളുടെ ഇന്ത്യന് യാഥാര്‍ത്ഥ്യങ്ങള്‍


സംവരണവും അട്ടിമറി  നീക്കങ്ങളും

കഴിഞ്ഞ  കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍  മുന്നോക്കജാതി  സമൂഹങ്ങള്‍   ഉയര്‍ത്തിക്കൊണ്ടുവരുന്ന  പ്രക്ഷോഭങ്ങളില്‍  പ്രധാനപ്പെട്ടത്  ഇന്ത്യയിലെ   സംവരണ  പരിരക്ഷാപദ്ധതി  അവസാനപ്പിക്കണം  എന്ന  മുദ്രാവാക്യത്തിലൂന്നുന്നതാണ്.1990 കളില്‍   ഇന്ത്യയില്‍ രണ്ട് പ്രശ്നങ്ങള്‍ സംഭവിക്കുകയുണ്ടായി, ഒന്ന്  അയഞ്ഞ വ്യവസ്ഥ  അഥാവ  ലിബറലെസേഷന്‍,സ്വാകര്യവത്ക്കരണം   അഥവാ  പ്രൈവറ്റൈസേഷന്‍,ആഗോളവല്‍ക്കരണം  അഥവാ  ഗ്ലോബലൈസേഷന്‍( എല്‍.പിജി) രണ്ടാമതായി  സാമ്പത്തിക സംവരണവാദം എന്ന  മുദ്രാവാക്യമായിരുന്നു  ഇടിത്തീയായി  സാധാരണക്കാരുടെമേല്‍  വന്നുവീണത്.

ഈ രണ്ടു  കാര്യങ്ങളോടും  നിരന്തരം  മത്സരിച്ചു കൊണ്ടു   മല്ലടിച്ചുകൊണ്ടുമാണ് ഇന്ത്യയിലെ ഏറ്റവും  അവഗണിതവിഭാഗമായ  പട്ടികജാതി -വര്‍ഗ്ഗ  സമൂഹങ്ങള്‍  ഒരോ ദിവസവും  കഴിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നത്, മണ്ഡല്‍ കമ്മീഷനുമായി  ബന്ധപ്പെട്ട്   പിന്നോക്കസമുദായത്തില്‍  ക്രിമീലെയര്‍വ്യവസ്ഥ  നടപ്പാക്കാന്‍  ശ്രമിച്ചപ്പോഴും ദളിതരിലേക്കും ക്രമീലെയര്‍  വ്യവസ്ഥ  നടപ്പിലാക്കാന്‍  അധികാരികള്‍  ശ്രമിക്കുകയുണ്ടായി.

അയിത്തജാതി  വിഭാഗങ്ങളില്‍ നിന്നുംമെച്ചപ്പെട്ട തലമുറ ഉയര്‍ന്നു വരാതിരിക്കുവാനായി നിലവിലുള്ള സംവരണത്തെ   അട്ടിമറിക്കുക.  അതിനായി  എക്കാലവും  പറഞ്ഞിരുന്ന  കള്ളത്തരമാണ് മെരിറ്റുവാദം,ഇവരുടെ   അഭിപ്രായം കേട്ടാല്‍ തോന്നുക സംവരീണയവിഭാഗങ്ങള്‍ മെരിറ്റില്ലാത്തവരും ഇളവുകള്‍ അനുഭവിക്കുന്നവരും ആണ്  എന്ന നിലയിലാണ്
                                    
കേരളത്തിലെ  സര്‍ക്കാര്‍  ഉദ്യാേഗിക  ആനുപാതികം  നോക്കുക

   ക്രൈസ്തവസമൂഹത്തിന്‍റെ    ശതമാനം  പതിനെട്ടാണ്  (18.3%)  എന്നാല്‍  സര്‍ക്കാര്‍ മേഖലയിലെ  പ്രാതിനിധ്യം  ഇരുപതാണ്  (20.6%). നായര്‍   സമുദായത്തിന്‍റെ ശതമാനം  പന്ത്രണ്ടാണ്  (12.5%) സര്‍ക്കാര്‍   ഉദ്ദ്യോഗസ്ഥരുടെ  ശതമാനമാകട്ടെ  ഇരുപത്തൊന്നാണ് (21.0%) മറ്റു മുന്നോക്ക  ഹിന്ദുക്കള്‍  ഒന്നൊര  ശതമാനമാണ്  (1.3%) എന്നാല്‍  ജോലിയില്‍  പ്രവേശിച്ചിട്ടുള്ളവര്‍ മൂന്നു  ശതമാനമാണ്.പട്ടികജാതി  എട്ടു  ശതമാനമാണ്  എന്നാല്‍  ലഭിച്ച  ജോലി  ഏഴരശതമാനവും,പട്ടികവര്‍ഗ്ഗം  രണ്ടു  ശതമാനമാകുമ്പോള്‍  ലഭിച്ച ജോലി  ഒരു ശതമാനത്തില്‍  താഴെയുമാണ് (0.8%)  ഇതില്‍   മനസ്സിലാക്കേണ്ടുന്ന  മറ്റൊരു വസ്തുത  ചില  സമുദായങ്ങള്‍ക്ക്    ജനസംഖ്യാനുപാതികത്തിലും  കൂടുതല്‍  ജോലിയില്‍  പ്രവേശിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ക്രിസ്ത്യാനികള്‍  ജനസംഖ്യാനുപാതികത്തിലും   അധികമാണ് (+11.0%) .നായര്‍,മറ്റു  മുന്നോക്ക  ഹിന്ദുക്കള്‍  തുടങ്ങിയവര്‍  ജനസംഖ്യാനുപാതികത്തിലും  കൂടുതലാണ്.(+40.5%) (+56.5%)  എന്നാല്‍ മുസ്ലീംങ്ങള്‍  പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കാകട്ടെ   ലഭിക്കേണ്ടുന്ന  പ്രാതിനിധ്യത്തിലും  കുറവാണ്  നിലവിലുള്ളത്  മുസ്ലീംങ്ങള്‍ക്ക് -136.0 ന്‍റെ കുറവും പട്ടികജാതിക്കാര്‍ക്ക്  -22.9  പട്ടികവര്‍ഗ്ഗത്തിന്  -49.5 ന്‍റെയും  കുറവ്  കാണുന്നു.


സംവരണം  അട്ടിമറിക്കപ്പെടുന്ന വിവിധ രീതികള്‍


1) സ്വകാര്യ മേഖലയുടെ കടന്നുകയറ്റം -സ്വകാര്യ മേഖലയില്‍ സംവരണം  ഇല്ല
2) ജനസംഖ്യാനുപാതികമായ  സംവരണം നല്‍കപ്പെടുന്നില്ല.. കേരളത്തില്‍  12 ശതമാനമുള്ള  പട്ടികജാതിക്കാര്‍ക്ക്  ലഭിക്കുന്നത് 8 ശതമാനം സംവരണം  മാത്രമാണ്. 4  ശതമാനുമുള്ള  പട്ടികവര്‍ഗ്ഗത്തിന്  ലഭിക്കുന്നത്  2 ശതമാനം സംവരണവും
3)പല  ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുകളും  സംവരണ തസ്തികകള്‍  മറച്ചുവെയ്ക്കുന്നു.
4)ഉദ്ദ്യാേഗ  നിയമനങ്ങളില്‍  അശാസ്ത്രീയമായ  സംവരണ രീതിയാണ്  നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2012 വരെ  സിംഗില്‍  യൂണിറ്റും  അശാസ്ത്രീയമായ  50ന്‍റെ യൂണിറ്റും  നടത്തികൊണ്ട്  സംവരണം അട്ടിമറിക്കച്ചുകൊണ്ടിരുന്നു
5) യഥാസമയം നിയമനങ്ങള്‍  നടത്താതെ കരാര്‍ ജോലിക്കാരെ  നിയമിച്ചുകൊണ്ട്  സര്‍വ്വകലാശാലകളടക്കം  സംവരണ  നിയമങ്ങള്‍  അട്ടിമറിക്കുന്നു


No comments: