Search This Blog

Friday, December 1, 2017

പോസ്റ്റ്കാര്‍ഡ് പ്രതിഷേധസമരം


ഡോ.ബി.ആര്‍  അംബേദ്ക്കര്‍ അനുസ്മരണദിനത്തില്‍  സാമ്പത്തിക സംവരണത്തിനെതിരെ  കേരള  ഗവര്‍ണ്ണര്‍ക്കും  മുഖ്യമന്ത്രിക്കും 10 ലക്ഷം  പോസ്റ്റ്കാര്‍ഡില്‍  നിവേദനം  സമര്‍പ്പിക്കുന്നു  സംസ്ഥാനതല  ഉദ്ഘാടനം  തിരുവല്ലയില്‍ കെപിഎംഎസ് ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍  നിര്‍വഹിക്കും

Thursday, November 30, 2017

കെപിഎംഎസ് കൊല്ലം ജില്ല ലയന സമ്മേളനം

കേരള പുലയര്‍ മഹാസഭ  കൊല്ലം ജില്ല   ലയന  സമ്മേളനം  2017 ഡിസംബര്‍ 02 ന്  കെ  ചന്ദ്രശേഖരശാസ്ത്രി  നഗറില്‍ കെപിഎംഎസ്  സംസ്ഥാന ജനറല്‍ സെകട്ടറി പുന്നല  ശ്രീകുമാര്‍   ഉദ്ഘാടനം ചെയ്യും


Wednesday, November 29, 2017

സാമ്പത്തിക സംവരണ നീക്കം വെല്ലുവിളി •കെപിഎംഎസ്


തൊടുപുഴ •ഭരണഘടന ഉറപ്പു നല്‍കുന്ന സാമുദായിക സംവരണം  അട്ടിമറിച്ച്  സാമ്പത്തിക  സംവരണം നടപ്പാക്കാനുള്ള  സംസ്ഥാന  സര്‍ക്കാറിന്‍റെ  ശ്രമം പിന്നോക്ക പട്ടിക വിഭാഗങ്ങളോടുള്ള  വെല്ലുവിളിയാണെന്നു കെപിഎംഎസ്  സംഘടനാ  സെക്രട്ടറി  ടി  എ  വേണു പറഞു
കെപിഎംഎസ്  ഇടുക്കി ജില്ലാ  സംവരണ  സംരക്ഷണ  കണ്‍വെന്‍ഷന്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘടനാവിരുദ്ധമായ  സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള  സര്‍ക്കാര്‍ നടപടിക്കെതിരെ  ആദ്യഘട്ട സമരം  എന്ന നിലയില്‍  കെപിഎംഎസ് 11ന്  തിരുവനന്തപുരത്ത്  ലക്ഷങ്ങള്‍  അണിനിരക്കുന്ന  സംവരണ  സംരക്ഷണ റാലിയും  പ്രതിഷേധ  സംഗവും നടത്തും

ഇതിന്‍റെ പ്രചരണാര്‍ത്ഥം  ആറിനു  ഡോ. ബി  ആര്‍   അംബേദ്ക്കര്‍  ചരമദിനത്തില്‍ കേരള ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും  പത്തു ലക്ഷം കത്തുകള്‍ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ജില്ലാ കണ്‍വീനര്‍ സാബു കൃഷ്ണന്‍ അധ്യക്ഷത  വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്‍റ് എ  സനീഷ്  കുമാര്‍  മുഖ്യപ്രഭാഷണം നടത്തി,ഒാമന വിജയകുമാര്‍,കാളികാവ് ശശികുമാര്‍,പൊന്നപ്പന്‍ നലൈനാട്,ടി സി  പരമേശ്വരന്‍,കെ  കെ  രാജന്‍,ശിവന്‍ കോഴിക്കിമാലി,സിന്ധു ദേവദാസ്,ഇന്ദു സന്തോഷ്,സിന്ധു സുരേന്ദ്രന്‍,അമല്‍ മലയില്‍ ,അനൂപ് തുടങ്ങിയവര്‍  പ്രസംഗിച്ചു


ഇടത് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന്‍റെ ബ്രാന്‍ഡ് അബാസിഡര്‍ • കെപിവൈഎം

അടിമാലി.  സാമൂഹിക  അസമത്വത്തിന് വഴിവെക്കുന്നതും  ഭരണഘടന വിരുദ്ധമായ  സാമ്പത്തിക സംവരണത്തിന്‍റെ  ബ്രാന്‍ഡ്  അംബാസിഡറായി  ഇടത്  സര്‍ക്കാര്‍  മാറിയെന്ന്  കെപിവൈഎം   സംസ്ഥാന  ട്രഷറര്‍  അനില്‍  കാരക്കോട് പറഞു,അടിമാലിയില്‍  കെപിവൈഎം  ജില്ലാ പ്രവര്‍ത്തക  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം  
കെപിഎംഎസ്  സംസ്ഥാന  കമ്മിറ്റിയുടെ  നേത്യത്വത്തില്‍  ഡിസംബര്‍  11 തിരുവനന്തപുരത്ത്  ലക്ഷം  പേരെ  പങ്കെടുപ്പിച്ച്  സംവരണ  സംരക്ഷണ  റാലി  സംഘടിപ്പിക്കുമെന്ന്  അദ്ദേഹം  പറഞു,സംസ്ഥാന കമ്മിറ്റി അംഗം പി  എസ്  സുജയ്  അധ്യക്ഷത  വഹിച്ചു.കെപിഎംഎസ് ജില്ലാ ജോ കണ്‍വീനര്‍  കെ  കെ  രാജന്‍ മുഖ്യപ്രഭാഷണം  നടത്തി കെ എം  മോഹനന്‍,സുനില്‍  മലയില്‍ എന്നിവര്‍  സംസാരിച്ചു

Monday, November 27, 2017

സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു• പുന്നല ശ്രീകുമാര്‍



കൊച്ചി. സംവരണ  വിഷയത്തില്‍  സര്‍ക്കാര്‍  ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്നുകയാണെന്നു  കെപിഎംഎസ്  ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍ പറഞു.
കെപിഎംഎസ്  എറണാകുളം ജില്ലാ  ലയന  സമ്മേളനവും  സംവരണ  സംരക്ഷണ  കണ്‍വെന്‍ഷനും എറണാകുളം ടൗണ്‍ ഹാളില്‍   ഉദ്ഘാടനം ചെയ്യ്ത്  സംസാരിക്കുകയായിരുന്നു  അദ്ദേഹം

സാമ്പത്തിക സംവരണ  നടപടി നടപടികളുമായി  മുന്നോട്ടു  പോകുമെന്നും ഭരണഘടനാ ഭേദഗതി  വേണമെന്നു ബോധ്യമുള്ളതിനാല്‍  ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം കേരളത്തില്‍  നിന്നും ആരംഭിച്ചിട്ടുള്ളതെന്നും  പറഞ  മുഖ്യമന്ത്രി  ഇടുക്കിയില്‍  സാമൂഹിക  സംവരണമാണ് സര്‍ക്കാര്‍  നിലപാടെന്ന് പ്രഖ്യാപിക്കുന്നു.
ഭരണഘടനവിരുദ്ധമായ  നടപടികളില്‍പ്പെട്ടു പോയ  സര്‍ക്കാര്‍  ആശയക്കുഴപ്പം  സൃഷ്ടിച്ച്  മുതലെടുപ്പിനു  ശ്രമിക്കുകയാണെന്നു അതു  തിരിച്ചറിയാനും  പ്രതികരിക്കാനുമുള്ള  ആര്‍ജവം കേരളത്തിലെ  പിന്നോക്ക വിഭാഗങ്ങള്‍ക്കുണ്ടെന്നും  അദ്ദേഹം  കൂട്ടിചേര്‍ത്തു
ഇതിനെതിരേ  ഡിസംബര്‍  11ന്  ലക്ഷങ്ങള്‍   അണിനിരക്കുന്ന  സംവരണ സംരക്ഷണ  റാലിയും  പ്രതിഷേധസംഗമവും  തിരുവനന്തപുരത്ത്  സംഘടപ്പി്ക്കും  ഇതു  കേരള ചരിത്രത്തിലെ  പട്ടികവിഭാഗങ്ങളുടെ വലിയ  സംവരണ  പ്രക്ഷോഭമാകുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടും  ജില്ലാ  പ്രസിഡന്‍റ്  എന്‍, കുഞപ്പന്‍  അദ്ധ്യക്ഷത  വഹിച്ചു.  വി  ശ്രീധരന്‍  മുഖ്യപ്രഭാക്ഷണം  നടത്തി, പി കെ  രാജന്‍, ദേവരാജ് പാറശാല,പി  വി  ബാബു,കെ എം  സുരേഷ്,ടി എ  വേണു, സനീഷ്കുമാര്‍,ജയന്തന്‍  വൈപ്പിന്‍,ടി എ  കൃഷ്ണന്‍കുട്ടി, അശേകന്‍,സാബു  കാരിശ്ശേരി, എന്‍  കെ  രമേശന്‍,വിദ്യാധരന്‍, കെ  കെ  സേമസുന്ദരന്‍, ടി വി  ശശി,തുടങ്ങിയവര്‍  സംസാരിച്ചു




കെപിഎംഎസ് എറണാകുളം ജില്ലാ ലയന സമ്മേളനം


കേരള പുലയര്‍ മഹാസഭ എറണാകുളം ജില്ലാ ലയന സമ്മേളനം കെപിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു