തൊടുപുഴ •ഭരണഘടന ഉറപ്പു നല്‍കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രമം പിന്നോക്ക പട്ടിക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്നു കെപിഎംഎസ് സംഘടനാ സെക്രട്ടറി ടി എ വേണു പറഞു
കെപിഎംഎസ് ഇടുക്കി ജില്ലാ സംവരണ സംരക്ഷണ കണ്‍വെന്‍ഷന്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ആദ്യഘട്ട സമരം എന്ന നിലയില്‍ കെപിഎംഎസ് 11ന് തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗവും നടത്തും
ഇതിന്‍റെ പ്രചരണാര്‍ത്ഥം ആറിനു ഡോ. ബി ആര്‍ അംബേദ്ക്കര്‍ ചരമദിനത്തില്‍ കേരള ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പത്തു ലക്ഷം കത്തുകള്‍ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ജില്ലാ കണ്‍വീനര്‍ സാബു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്‍റ് എ സനീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി,ഒാമന വിജയകുമാര്‍,കാളികാവ് ശശികുമാര്‍,പൊന്നപ്പന്‍ നലൈനാട്,ടി സി പരമേശ്വരന്‍,കെ കെ രാജന്‍,ശിവന്‍ കോഴിക്കിമാലി,സിന്ധു ദേവദാസ്,ഇന്ദു സന്തോഷ്,സിന്ധു സുരേന്ദ്രന്‍,അമല്‍ മലയില്‍ ,അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു
No comments:
Post a Comment