രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തീരുമാനം സ്വാഗതാര്ഹമാണെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍.രണ്ടര പതിറ്റാണ്ടിനു ശേഷമാണു പട്ടിക വിഭാഗങ്ങള്‍ക്കു കേരളത്തില്‍ ഒരു രാഷ്ടീയ പ്രസ്ഥാനം രാജ്യസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള പുലയര്‍ മഹാസഭ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യതു പ്രസംഗിക്കുകയായിരുന്നു. കേരളത്തില്‍ ഒന്‍പതു രാജ്യസഭാ സീറ്റുകള്‍ ഉണ്ടെങ്കിലും സംവരണ നിഷ്കര്‍ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ പട്ടികജാതി വിഭാഗങ്ങളെ തഴയുകയാണു പതിവ്.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെപിഎംഎസ് നിലപാട് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു. ബി എസ് സതീശന്‍ അധ്യക്ഷത വഹിച്ചു,ജീ സുധകരന്‍,ഉദയപുരം അജി,ലാല്‍ജി,എല്‍ രമേശന്‍,സന്തോഷ്,ടി എസ് റജി കുമാര്‍, കുടംകുളം രാജേന്ദ്രന്‍,ആലംകോട് സുരേന്ദ്രന്‍,ദേവരാജ് പാറശാല,അനില്‍ കുമാര്‍ ,ലൈല ചന്ദ്രന്‍,ബിന്ദു സുഗതന്‍,സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു
Search This Blog
Saturday, March 12, 2016
സര്‍വ്വകലാശാലകളെ വര്‍ഗീയവല്‍ക്കരിക്കരുത്•കെപിഎംഎസ്
സര്‍വ്വകലാശാലകള്‍ക്കു വര്‍ഗീയനിറം പകരാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നു കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല. കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് നിലപാട് അടുത്ത മാസം ഒന്നു മുതല്‍ മൂന്ന് വരെ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞു.ജില്ലാ പ്രസിഡന്‍റ് ഡോ.ടി വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു,വര്‍ക്കിങ് പ്രസിഡന്‍റ് പി ജനാര്‍ദനന്‍,അസി സെക്രട്ടറി പി സജീവ് കുമാര്‍,സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ സന്തോഷ്,അഡ്വ.സനീഷ് കുമാര്‍,സാബു കാരിശ്ശേരി,അനില്‍ അമര,അനില്‍ കാരിക്കോട്,ഗീത രാജു,ലതിക സജീവ്,ശശി കുമാര്‍,സുദര്‍ശന ബാലകൃഷ്ണന്‍,റെജി കുമാര്‍,അജിത്ത് കല്ലറ തുടങ്ങിയവര്‍ പ്രസംഗിച്ചു
ലോക വനിതാദിനം
ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു
സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍, സെക്രട്ടറിയേറ്റ് അംഗം സനീഷ്കുമാര്‍,കെപിഎംഎഫ് ജനറല്‍ സെക്രട്ടറി സുജ സതീഷ് , മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന തുടങ്ങിയവര്‍ സംസാരിച്ചു .
Friday, March 11, 2016
Wednesday, March 9, 2016
45-മത് എറണാകുളം ജില്ലാ സമ്മേളനം
സുഹ്യത്ത്,
സമകാലീനസാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ സമരോത്സുക സാംസ്കാരിക വെല്ലുവിളികള്‍ ഉയര്‍ത്തി സംവരണത്തിന്‍റെ കാവലാളായ്
സാമൂഹ്യനീതിയുടെ നവോത്ഥാനപോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിക്കുന്ന
കെ.പി.എം.എസ്..സംഘശക്തിയുടെ കരുത്തില്‍ പുത്തന്‍ കര്‍മ്മകാണ്ഡങ്ങള്‍ തീര്‍ത്ത് സ്ഥാപനവതകരണത്തിലൂടെ ഇന്ന് വിപ്ലവകരമായ മുന്നേറ്റ പാതയിലാണ്
രാജ്യത്തെ നവോത്ഥാനമുന്നേറ്റങ്ങളെ ത്വരിതപ്പെടുത്തുന്ന സുവ്യക്തമായ
സാമൂഹ്യ-രാഷ്ടീയ -സംസ്കാരിക കാഴ്ചപ്പാടുകളും നിലപാടുകളുമായി ആരിലും മുറിപ്പാടുണര്‍ത്താതെ പൊതുസാമൂഹത്തിന്‍റെ ആദരവും അംഗീകാരങ്ങളുമേറ്റുവാങ്ങി ഇന്ന് കെപിഎംഎസ് കേരളത്തിന്‍റെ സാമൂഹ്യമണ്ഢലത്തില്‍ തലയെടുപ്പോടെ നടന്നു നടന്നു കയറുകയാണ്...
ഈ സാഹചര്യത്തില്‍ മഹാസഭയുടെ 45-മത് എറണാകുളം ജില്ലാ സമ്മേളനം 2016 മാര്‍ച്ച് 14 മൂവാറ്റുപുഴ ഭാരത് ഹോം ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുകയാണ്
ഇക്കുറി എറണാകുളം ജില്ലാ ആഥിത്യമരുളുന്ന കെപിഎംഎസ് 45-)o സംസ്ഥാന സമ്മേളനത്തിന്‍റെ വന്‍വിജയത്തിനായി തയ്യാറെടുക്കുന്നതിനാല്‍ പ്രതിനിധി സമ്മേളനമായി ചിട്ടപ്പെടുത്തിയിരിക്കുകയാണ്.സമ്മേളന വിജയത്തിനായി മുഴുവന്‍ സഭാസഹോദരങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സാന്നിദ്ധ്യ-സഹായ-സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു.
Monday, March 7, 2016
Subscribe to:
Posts (Atom)