Search This Blog

Saturday, March 12, 2016

നിയമസഭാ തിരഞ്ഞെടുപ്പ് • കെപിഎംഎസ് നിലപാട് സംസ്ഥാന സമ്മേളനത്തില്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തീരുമാനം സ്വാഗതാര്ഹമാണെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍.രണ്ടര പതിറ്റാണ്ടിനു ശേഷമാണു പട്ടിക വിഭാഗങ്ങള്‍ക്കു കേരളത്തില്‍ ഒരു രാഷ്ടീയ പ്രസ്ഥാനം രാജ്യസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള പുലയര്‍ മഹാസഭ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യതു പ്രസംഗിക്കുകയായിരുന്നു. കേരളത്തില്‍ ഒന്‍പതു രാജ്യസഭാ സീറ്റുകള്‍ ഉണ്ടെങ്കിലും സംവരണ നിഷ്കര്‍ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ പട്ടികജാതി വിഭാഗങ്ങളെ തഴയുകയാണു പതിവ്.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെപിഎംഎസ് നിലപാട് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു. ബി എസ് സതീശന്‍ അധ്യക്ഷത വഹിച്ചു,ജീ സുധകരന്‍,ഉദയപുരം അജി,ലാല്‍ജി,എല്‍ രമേശന്‍,സന്തോഷ്,ടി എസ് റജി കുമാര്‍, കുടംകുളം രാജേന്ദ്രന്‍,ആലംകോട് സുരേന്ദ്രന്‍,ദേവരാജ് പാറശാല,അനില്‍ കുമാര്‍ ,ലൈല ചന്ദ്രന്‍,ബിന്ദു സുഗതന്‍,സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു



No comments: