Search This Blog

Tuesday, November 21, 2017

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ അനുവദിക്കില്ല • സാമൂഹ്യ സമത്വ മുന്നണി

 സാമ്പത്തിക സംവരണത്തിനെതിരെ
സാമൂഹ്യ സമത്വമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് നടയിൽ ആരംഭിച്ച രാപ്പകൽ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിഎംഎസ് സംസ്ഥാന  ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍  വർക്കിംഗ് പ്രസി.ശ്രി. പി. ജനാർദ്ദനൻ, അസി.സെക്രട്ടറി.ശ്രീ.പി.കെ രാജൻ  എന്നിവർ പങ്കെടുക്കുന്നു.

സംവരണ അട്ടിമറി നീക്കത്തിനെതിരെ മനുഷ്യാവകാശ ദിനത്തില്‍ സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും നടത്തും - പുന്നല ശ്രീകുമാര്‍


കോട്ടയം• ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ നിലപാടിനെതിരെ ഡിസംബര്‍ 10  മനുഷ്യാവകാശ ദിനത്തില്‍ സംസ്ഥാന തലസ്ഥാനത്ത് ലക്ഷങ്ങള്‍ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു . കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍(കെ.പി.എം.എഫ്) സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ ഹാളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തില്‍ സമാന ചിന്താഗതിക്കാരായ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവരണകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.സാന്പത്തിക സംവരണ കാര്യത്തില്‍ ഇന്ദിരാ സാഗ്നി കേസിലും മണ്ഡല്‍ കമ്മീഷന്‍ പ്രശ്നത്തിലും സുപ്രീം കോടതിയുടെ വിധി പ്രസ്താവം നിലനില്‍ക്കെ സാന്പത്തിക സംവരണം അനിവാര്യം ആണെന്നും  ഭരണഘടനാ ഭേദഗതിയിലൂടെ അത് ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തനം ഇത് വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്‍റെ ഭരണഘടന വിരുദ്ധമായ നിലപാടിനെതിരെ ഇതിനോടകം ഉണ്ടായിട്ടുള്ള എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് ലൈല ചന്ദ്രന്‍ (കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്‍റ്) അദ്ധ്യക്ഷതവഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് വി.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സുജാ സതീഷ്(കെ.പി.എം.എഫ് ജനറല്‍ സെക്രട്ടറി), പി.വി.ബാബു(സ്കാറ്റ്പിയ ജനറല്‍ സെക്രട്ടറി), എ.സനീഷ് കുമാര്‍ (കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്) ,സുഭാഷ് കല്ലട(കെ.പി.വൈ.എം.ജനറല്‍ സെക്രട്ടറി) ദേവരാജ് പാറശ്ശാല(പഞ്ചമി സ്റ്റേറ്റ് കോ-ഓ‍‍ഡിനേറ്റര്‍) എന്നിവര്‍ സംസാരിച്ചു. 






Monday, November 20, 2017

കെപിഎംഎഫ് സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍



കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ ഹാളില്‍ കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു




മുന്നാക്ക സംവരണം കെപിഎംഎസ് പ്രക്ഷോഭത്തിലേക്ക്

കോട്ടയം •ദേവസ്വം  നിയമനങ്ങളില്‍   മൂന്നാക്ക  വിഭാഗങ്ങളിലെ  സാമ്പത്തികമായി  പിന്നാക്കം  നില്‍ക്കുന്നവര്‍ക്ക്   10 ശതമാനം സംവരണം  നല്‍കാനുള്ള  തീരുമാനത്തിനെതിരെ  കെപിഎംഎസ്  പ്രക്ഷോഭം  നടത്തും  
നാളെ  കോട്ടയത്ത്  യോഗം  ചേര്‍ന്ന്  പ്രക്ഷോഭം സംബന്ധിച്ച്   അന്തിമതീരുമാനം  എടുക്കുമെന്ന്  കെപിഎംഎസ്  ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍   വാര്‍ത്താസമ്മേളനത്തില്‍   അറിയിച്ചു. 
സംവരണം ദാരിദ്രാ നിര്‍മ്മാര്‍ജനത്തിനുള്ള  പരിപാടിയല്ല. നൂറ്റാണ്ടുകളായി   മാറ്റിനിറുത്തപ്പെട്ട   സമുദായങ്ങള്‍ക്ക് മുഖ്യധായിലേക്ക്  കടന്നുവരാന്‍  ഭരണഘടന   വിഭാവനം  ചെയ്യുന്ന   അവകാശമാണത്
സാമ്പത്തിക സംവരണത്തിനുള്ള  സര്‍ക്കാര്‍   നീക്കം ദൂരവ്യാപകമായ  പ്രത്യാഘാതത്തിന്  ഇടയാക്കാം 
നിലവിലുള്ള   സംവരണതത്വത്തില്‍  വെള്ളം  ചേര്‍ക്കണ്ട  യാതൊരു  സാഹചര്യവും  ഇപ്പോഴില്ല.  പിന്നാക്ക  വിഭാഗങ്ങളുടെ  അവകാശങ്ങള്‍  നിലനിറുത്താന്‍  പ്രക്ഷോഭവും  നിയമപോരാട്ടവും  നടത്തും  ഈ  വിഷയത്തില്‍  സമാനചിന്താഗതിക്കാരായ  മുഴുവന്‍  സമുദായങ്ങളുമായി  യോജിച്ചുള്ള  പോരാട്ടത്തിന്  കെപിഎംഎസ്  സന്നദ്ധമാണെന്ന്  പുന്നല  ശ്രീകുമാര്‍ പറഞു
കെപിഎംഎസ് വൈസ്  പ
പ്രസിഡന്‍റ്  അഡ്വ  എസ്  സനീഷ് കുമാര്‍,കോട്ടയം ജില്ലാ പ്രസിഡന്‍റ്  അജിത്ത്  കല്ലറ,സെക്രട്ടറി  പ്രകാശ്  എന്നിവരും  പങ്കെടുത്തു

                      





Sunday, November 19, 2017

കെപിഎംഎഫ് സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

മാന്യ മിത്രമേ,
 കേരള  സമൂഹത്തിന്‍റെ  പൊതുബോധത്തെ   അടക്കിഭരിക്കുന്ന ജാതീയതയുടെ ജീര്‍ണ്ണതകളെ തുടച്ചുമാറ്റി
മാനവിക മൈത്രിയുടെ  നല്ല  നാളെകളെ  സ്വപ്നം കാണുന്ന  ഒരു  ജനതയുടെ  ഉയര്‍ച്ചയ്ക്ക്  വേണ്ടി  പ്രവര്‍ത്തിക്കുകയും  
നീതി നിക്ഷേധിക്കുന്ന  സ് ത്രീസമൂഹത്തിന് ആശയപരമായ  ആയുധവത്കരണത്തിലൂടെ  സ്വയം രക്ഷാകവചം തീര്‍ത്ത് കര്‍മ്മപഥത്തില്‍ മുന്നേറുന്ന 
കേരള  പുലയര്‍  മഹിളാ ഫെഡറേഷന്‍ സംസ്ഥാന  പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 2017 നവംബര്‍ മാസം  20-ാം  തീയതി  കോട്ടയം  സാഹിത്യ  പ്രവര്‍ത്തക  സഹകരണ  ഹാളില്‍  ചേരുകയാണ്,
ആദരണീയനായ  കെപിഎംഎസ്  സംസ്ഥാന    ജനറല്‍  സെക്രട്ടറി പുന്നല  ശ്രീകുമാര്‍ സമ്മേളനം  ഉദ്ഘാടനം  ചെയ്യും
നേട്ടങ്ങളും  കോട്ടങ്ങളും  വിശകലനം  ചെയ്ത്, പുതിയ  പോരാട്ടവീര്യം  ഉള്‍ക്കൊണ്ട്  ശക്തമായ  തീരുമാനങ്ങള്‍  
കൈക്കൊണ്ട്  നേരിന്‍റെ  പാതയില്‍  അണിചേരുവാന്‍ ഒത്തുകൂടുന്ന ഈ സംഗമത്തിലേയക്ക്  ഏവരെയും  ഹൃദയപൂര്‍വ്വം  സ്വാഗതം  ചെയ്യുന്നു