മാന്യ മിത്രമേ,
കേരള സമൂഹത്തിന്‍റെ പൊതുബോധത്തെ അടക്കിഭരിക്കുന്ന ജാതീയതയുടെ ജീര്‍ണ്ണതകളെ തുടച്ചുമാറ്റി
മാനവിക മൈത്രിയുടെ നല്ല നാളെകളെ സ്വപ്നം കാണുന്ന ഒരു ജനതയുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും
നീതി നിക്ഷേധിക്കുന്ന സ് ത്രീസമൂഹത്തിന് ആശയപരമായ ആയുധവത്കരണത്തിലൂടെ സ്വയം രക്ഷാകവചം തീര്‍ത്ത് കര്‍മ്മപഥത്തില്‍ മുന്നേറുന്ന
കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 2017 നവംബര്‍ മാസം 20-ാം തീയതി കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ ഹാളില്‍ ചേരുകയാണ്,
ആദരണീയനായ കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും
നേട്ടങ്ങളും കോട്ടങ്ങളും വിശകലനം ചെയ്ത്, പുതിയ പോരാട്ടവീര്യം ഉള്‍ക്കൊണ്ട് ശക്തമായ തീരുമാനങ്ങള്‍
കൈക്കൊണ്ട് നേരിന്‍റെ പാതയില്‍ അണിചേരുവാന്‍ ഒത്തുകൂടുന്ന ഈ സംഗമത്തിലേയക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു
No comments:
Post a Comment