Search This Blog

Thursday, September 8, 2016

സാധുജനപരിപാലന സംഘത്തിന്‍റെ തകര്‍ച്ചയുടെ യാഥര്‍ത്ഥ കാരണങ്ങള്‍

വിഘടിച്ചു നില്‍ക്കുന്ന  സമൂഹത്തിന്  ശക്തിയാര്‍ജ്ജിക്കാനേ  വിമോചനത്തിന്‍റെ സദഫലം  അനുഭവിക്കാനോ  ആവില്ലെന്നും  നിലനില്‍പ്പില്ലെന്നും  അയ്യന്‍കാളി ചിന്തിച്ചു അതിന്‍റെ ഫലമായ ഉപജാതിക്കതീതാമായി  ഒരു   പ്രസ്ഥാനം-സാധുജന  പരിപാലനസംഘം അദ്ദേഹത്തിന്‍റെ  ബുദ്ധിയിലുദയം  ചെയ്തു....
ഊരുട്ടമ്പലം കലാപവും, അതെ തുടര്‍ന്നുണ്ടായ തൊണ്ണൂറാമാണ്ട് ലഹളയും, കൊല്ലം പെരിനാട് കലാപവുമൊക്കെ കെട്ടടങ്ങിക്കഴിഞ്ഞപ്പോള്‍ സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അയ്യന്‍കാളി കൂടുതല്‍ ബന്ധപ്പെട്ടു. തിരുവിതാംകൂറിലാകമാനം ആയിരത്തില്‍പ്പരം ശാഖകള്‍ സാധുജനപരിപാലന സംഘത്തിനുണ്ടായി. സാധുജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിലുപരി ജനങ്ങളുടെ സാമൂഹിക മുന്നേറ്റവും അയ്യന്‍കാളി ഈ സംഘടനയിലൂടെ ലക്ഷ്യമിട്ടിരുന്നു.
സാധുജന പരിപാലന സംഘത്തിന്‍റെ വളര്‍ച്ച ഘട്ടത്തില്‍  തന്നെ   സ്വസമുദായത്തിലുള്ളവരും  ഉപജാതിക്കാരും  തുരങ്കം   വയ്ക്കുകയാണ്   ചെയ്തത് . കുറുമ്പന്‍  ദൈവത്താനും  പാമ്പാടി  ജോണ്‍   ജോസഫും   പ്രത്യേക  സംഘടനയുണ്ടാക്കി  സ്വയം  നേതാക്കളായി.  ഉപജാതിസംഘടനയില്‍പ്പെട്ടവരും  ഓരോരോ ജാതി സംഘടനകളുണ്ടാക്കി (സാംബവര്‍ മഹാസഭ,കുറവര്‍ മഹാസഭ,എന്നൊക്കെ നേതാക്കളായി...സാധുജനപരിപാലന  സംഘം  തകര്‍ന്നതിനു കാരണഭ്രൂതമായ യഥാര്‍ത്ഥ വസ്തുകളിലേയ്ക്ക് നിഷ്പക്ഷമായി  വെളിച്ചം വീശികൊണ്ട്  പലരും എഴുതിയിട്ടുണ്ട്.   മഹാസഭയും  രൂപിക്കരിക്കപ്പെട്ടു.സാംബവര്‍,ചേരമന്‍,അയ്യനവര്‍ തുടങ്ങിയ  ജാതി സംഘടനാ  പ്രസ്ഥാനങ്ങള്‍  സാധുജനതയുടെ  ജാതിനിരപേക്ഷവും  മതനിരക്ഷേപവുമായ  മൂല്യസംസ്കാരത്തെ  കടന്നാക്രമിച്ചു,ചേരമന്‍  ക്രസ്ത്യന്‍,സാംബവര്‍ കൃസ്ത്യന്‍  എന്നിങ്ങനെ  മതത്തിന്‍റെ  അടിസ്ഥാനത്തിലുള്ള ജാതി സംഘടനകള്‍   പൊതുതാല്പര്യത്തെ അസാധ്യമാക്കി  സാമൂഹ്യമുന്നേറ്റത്തെ മരവിപ്പിച്ച് ജാതിമത വാദത്തിന് കീഴപ്പെടുത്തി.സാധുജനപ്രസ്ഥാനത്തിന്‍റെ  ജാതീയമായ ശിഥിലീകരണ  സാദ്ധ്യതകളെ  തകര്‍ത്തു.

കണ്ഠന്റെയും മാണിയുടെയും മകനായി പിറന്ന കുമാരന്‍ 1911 ആഗസ്റ്റ് 29 നു ചൊവ്വാഴ്ച 'ബ്രഹ്മപ്രത്യക്ഷസ സാധുജനപറയര്‍ സംഘം' രൂപീകരിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. സാമൂഹിക തിന്മകള്‍ക്കും അയിത്തമെന്ന ദുരാചാരത്തിനെതിരെയും അദ്ദേഹം സിംഹഗര്‍ജ്ജനം നടത്തി. അസമത്വങ്ങള്‍ക്കെതിരെ പടനയിക്കു മ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ ആകമാന പരിഷ്‌കരണം നിശ്ചയം ചെയ്തിരുന്നു.

പൊയ്കയില്‍ അപ്പച്ചന്‍റെ  നേതൃത്വത്തില്‍  1910ന്  പ്രത്യക്ഷ  രക്ഷാ  ദൈവസഭ   രൂപികരിച്ചു പ്രവര്‍ത്തനം  ആരംഭിച്ചു,
1914- ൽ സംഘത്തിന്റെ ശക്തനായ നേതാവ് ഈനൊസ് വാദ്യാർ സംഘടനവിട്ടു " ഐനവർ മഹാജനസഭ " രൂപീകരിച്ചു വഴിപിരിഞ്ഞു.

1921 ല്‍ പൊടിപ്പാറയില്‍ പാമ്പാടി ജോണ്‍ ജോസഫും സംഘവും വിളിച്ചു ചേര്‍ത്ത പുലയ ക്രിസ്ത്യാനികളുടെ വന്‍പിച്ച യോഗത്തില്‍ 'മതം നോക്കാതെ കുലം നോക്കി സംഘടിക്കുവിന്‍' എന്ന് ജോണ്‍ജോസഫ് ജനത്തെ ഇളക്കിമറിച്ച പ്രസംഗത്തിനൊടുവില്‍ പ്രഖ്യാപിച്ചു. അങ്ങിനെയാണ് പുലയ ക്രിസ്ത്യാനികളുടെ 'ചേരമര്‍ സംഘം' രൂപീകൃതമായത്. അതെസമയം ശൈവവംശക്കാരായ ചേരരാജാക്കന്മാര്‍ ആരും തന്നെ ക്രിസ്ത്യാനികള്‍ ആയിരുന്നില്ലെന്നും ഓര്‍ക്കണം. ചേരമര്‍ സംഘത്തിന്റെ പ്രസിഡന്റായി പ്രജാസഭ മെമ്പര്‍ പാറാടി എബ്രഹാം ഐസക്കും ജനറല്‍ സെക്രട്ടറിയായി പാമ്പാടി ജോണ്‍ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉലച്ചില്‍ തട്ടി.

1922-ല്‍ അയ്യന്‍കാളിയുടെ ശുപാര്‍ശ പ്രകാരം പാമ്പാടി ജോണ്‍ ജോസഫിനെ പ്രജാസഭ മെമ്പറായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. ഇതിനിടെ തങ്ങള്‍ പുലയരല്ലെന്നും ജാതിപ്പേര് ചേരമര്‍ എന്നാക്കണമെന്നും കാണിച്ച് മെമ്മോറാണ്ടം നല്‍കി.

പൊടിപ്പാറ യോഗത്തില്‍ പങ്കെടുക്കുകയും പുലയക്രിസ്ത്യാനി കളെ ചേര്‍ത്ത് ചേരമര്‍ സംഘം രൂപീകരിക്കുകയും ചെയ്ത നടപടിക്കെതിരെ ആ യോഗത്തില്‍ നിന്നും ശബ്ദം ഉയര്‍ത്തി ഇറങ്ങിപ്പോക്കു നടത്തിയ തിരുവല്ല പി.കെ.ചോതി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ മരണശേഷം പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയിരുന്ന ഡയറിക്കുറിപ്പില്‍ പൊടിപ്പാറ യോഗ സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പ്രശക്തമായ ആ ഡയറിക്കുറിപ്പ് ഇങ്ങനെ തുടരുന്നു.

ഇത്തരത്തില്‍ പുലയ ക്രിസ്ത്യാനികളെ ചേര്‍ത്ത് ചേരമര്‍ സംഘം ഉണ്ടാക്കിയ പാമ്പാടി പിന്നീട് മതപരിവര്‍ത്തനം നടത്തിയ പുലയരോട് സൂറിയാനി ക്രിസ്ത്യാനികള്‍ ജാതിവിവേചനവും അയിത്തവും കാട്ടുന്നതില്‍ പ്രതിഷേധിച്ച് പുലയര്‍ക്കായി ചേരമര്‍ സംഘം പ്രത്യേക പള്ളികള്‍ സ്ഥാപിക്കുകയും അവരില്‍ നിന്നു തന്നെ വികാരിമാരേയും മറ്റും തെരഞ്ഞെടുക്കുകയും ചെയ്തു. 1928-ല്‍ ഹിന്ദു ചേരമര്‍ സംഘവും തിരുവല്ലയില്‍ തന്നെ രൂപീകരിക്കുകയുണ്ടായി.
1928- ൽ വര്ക്കല എസ് കെ രാഘവാൻന്റെ തിർത്തത്തിൽ കുറവരുടെ "സത്യാവിലാസിനി സംഘം" . 1929 നു ശേഷം കല്ലട നാരായണന്റെ തിർത്തത്തിൽ രൂപംകൊണ്ട കുറവരുടെ തന്നെ "അറുമുഖം വള്ളിവിലാസം" ഇവയെല്ലാം അങ്ങനെ രൂപം കൊണ്ട സംഘടനകളിൽ ചിലതാണ്

ഉപജാതികൾ സ്വന്തം സംഘടനകളുടെ കോടികീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ് 1936- ൽ ടി വി തേവൻ, ടി ടി കേശവൻ ശാസ്ത്രി, അറമുള പി കെ ദാസ്‌ , പി കെ ചോതി എന്നിവർ ചെങ്ങനൂരിൽ പുല്ലാട് എന്നസ്ഥലത് വച്ച് " സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ " രൂപീകരിച്ചത് . 1941- ൽ മഹാത്മാ അയ്യങ്കാളിയുടെ മരണശേഷം സാധുജന പരിപാലന സംഘത്തിനെ കൂടി ലയിപ്പിച്ചുകൊണ്ട് (അപ്പോഴേക്കും സംഘത്തിൽ പുലയർ മാത്രം അവശേഷിച്ചിരുന്നു) അയ്യങ്കാളിയുടെ ജാമാതാവ് കൂടിയായിരുന്ന ടി ടി കേശവൻ ശാസ്ത്രികളുടെ നെതിർത്ഥത്തിൽ 1942-ൽ കമ്പനി ആക്ട്‌ പ്രകാരം " ഓൾ ട്രാവൻകൂർ പുലയർ മഹാസഭ " രുപീകരിക്കപ്പെട്ടു....

ജാതി സംഘടനകളുടെ ഉദയംകൊണ്ട് തിരുവിതാംകൂറിലെ സാധുജനപരിപാലനസംഘത്തിന്റെ ആദ്യപതനത്തിന് കാഹളമൂതി.
                                               ( കതിര്‍കൂട്ടം)