Search This Blog

Friday, December 9, 2016

കെപിഎംഎസ് ശാഖാ സന്ദര്‍ശന പരിപാടി ജില്ലയില്‍ തുടങ്ങുന്നു

കൊച്ചി• കെപിഎംഎസ് രക്ഷാധികാരി  പുന്നല  ശ്രീകുമാറിന്‍റെ  ശാഖ  സന്ദര്‍ശന പരിപാടിക്ക്  ജില്ലയില്‍  ശനിയാഴ്ച  തുടക്കം കുറിക്കും
സംഘടന  ശാക്തീകരണവും  അയ്യന്‍കാളി  മെമ്മോറിയല്‍   ആര്‍ട്ട്സ്  ആന്‍റ് സയന്‍സ്  കോളേജ്  കെട്ടിടം  നിര്‍മ്മാണ  ഫണ്ട്  ശേഖരണവും ലക്ഷ്യമാക്കിയാണ്  സന്ദര്‍ശനം
എറണാകുളം  ജില്ലയിലെ  പര്യടനം നെട്ടൂരില്‍ ആരംഭിക്കും  ജനുവരി 31 വരെ  നീളുന്ന പര്യടനത്തിന്  ജില്ലയിലെ   277 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും
കെപിഎംഎസിന്‍റെ വനിത സ്വയം സഹായ  സംഘമായ  പഞ്ചമിയുടെ  സമ്പാത്തിക  സഹായത്തോടെ ജില്ലയില്‍ പ്രവരത്തിച്ചുവരുന്ന  25 സ്വയം തൊഴില്‍ സംരംഭ കേന്ദ്രങ്ങള്‍  സന്ദര്‍ശിക്കും കെപിഎംഎസ് സംസ്ഥാന  പ്രസിഡന്‍റ്   പി  ജനാര്‍ദനന്‍  ജനറല്‍  സെക്രട്ടറി  പി രാജന്‍  സംഘടന  സെക്രട്ടറി  റെജി  കുമാര്‍,വൈസ്  പ്രസി
ഡന്‍റ്  കടക്കുളം  രാജേന്ദ്രന്‍,സംസ്ഥാന  വര്‍ക്കിംങ് പ്രസിഡന്‍റ്  ടി എ വേണു,ട്രസ്റ്റ് സെക്രട്ടറി  വി ശ്രീധരന്‍,ആലംകോട് സുരേന്ദ്രന്‍,പി കെ പൊന്നപ്പന്‍,എം കെ വേണുഗോപാല്‍,സുനന്ദ  രാജന്‍,കെ കെ വിനോമ, എന്നിവരും  ശാഖാ  സന്ദര്‍ശന  പരിപാടിയില്‍  പങ്കെടുക്കും ജനുവരി  31  വൈപ്പിന്‍കരയിലെ  സ്വീകരണ  സമ്മേളനത്തോടെ ജില്ലായിലെ പര്യടനം സമാപിക്കും

Wednesday, December 7, 2016

മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് ഭരണകൂടങ്ങള്‍-പുന്നല ശ്രീകുമാര്‍

മവോയിസ്റ്റുകളെ  സൃഷ്ടിക്കുന്നത്  ഭരണകൂടങ്ങളും  തെറ്റായ  നയങ്ങളും  സമീപനങ്ങളും  മൂലമാണെന്ന്  കെപിഎംഎസ് രക്ഷാധികാരി  പുന്നല ശ്രീകുമാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കാണതെപോവുകയാണ് ഇത്തരം പ്രശ്നങ്ങള്‍ രാഷ്ടീയമായും സാമൂഹികമായും പരിഹരിക്കുന്നതിനു  പകരം  മുദ്രാവാക്യങ്ങള്‍തന്നെ  ഇല്ലാതാക്കുന്നത്  പ്രതിഷേധര്‍ഹമാണെന്നും പുന്നല ശ്രീകുമാര്‍  പറഞു.കെപിഎംഎസ്  ജനറല്‍  കൗണ്‍സിലും  ഡോ.ബി.ആര്‍  അബേദ്കര്‍  60-മത്  ചരമവര്‍ഷിക  ദിനാചരണവും  കോട്ടയത്ത്  ഉദ്ഘാടനം   ചെയ്യുകയായിരുന്നു  അദ്ദേഹം.കെപിഎംഎസ്  സംസ്ഥാന  പ്രസിഡന്‍റ്  പി ജനാര്‍ദനന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി കെ  രാജന്‍  റിപ്പോര്‍ട്ടും ഖാജന്‍ജി  എല്‍ രമേശന്‍  കണക്കും അവതരിപ്പിച്ചു.സംഘടന  സെക്രട്ടറി റെജികുമാര്‍,വി ശ്രീധരന്‍,ടി എ  വേണു,കടക്കുളം  രാജേന്ദ്രന്‍,ശാന്ത ഗോപാലന്‍,ടി വി ശശി,സാബു  കാരിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ  സെക്രട്ടറി അജിത്ത്  കല്ലറ സ്വാഗതവും,ഡോ ടി വി സുരേഷ്കുമാര്‍ നന്ദിയും പറഞു

അംബേദ്കര്‍ അനുസ്മരണവും കെപിഎംഎസ് സംസ്ഥാന ജനറല്‍ കൗണ്‍സിലും രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.