Search This Blog

Thursday, November 8, 2018

പ്രതിപക്ഷ നേതാവ് മന്ത്രവാദിയുടെ ഭാഷയിൽ സംസാരിക്കുന്നു -പുന്നല ശ്രീകുമാർ

കരുനാഗപ്പള്ളി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. അയ്യങ്കാളി വില്ലുവണ്ടി പ്രയാണത്തി​​െൻറ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കെ.പി.എം.എസ് ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പുന്നല ശ്രീകുമാർ ചോദിച്ചു.

നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങളുയർന്ന നാട്ടിൽ യാഥാസ്ഥിതികത്വത്തിന്റെ മുദ്രാവാക്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ജനാധിപത്യത്തിനു മേൽ രാജാക്കൻമാർ പുനർജ്ജനിക്കുകയാണ്. വിശുദ്ധിയുള്ള സ്ഥലത്തെ അശുദ്ധിയാണ് സ്ത്രീ എന്ന ചിന്തയ്ക്കെതിരെ മുന്നോട്ടു വരണമെന്നും സാഹചര്യങ്ങളാണ് ആചാരങ്ങളെ സൃഷ്ടിക്കുന്നതെന്നും കാലത്തിന്റെ മാറ്റം സ്ത്രീ പ്രവേശന വിധിയിൽ ഉൾക്കൊള്ളാൻ കഴിയണമെന്നും സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിച്ച വിധിയാണിതെന്നും ഈ വിധി നടപ്പായില്ലെങ്കിൽ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചു പോക്കായിരിക്കുമെന്നും പുന്നല ശ്രീകുമാർ ഓർമ്മിപ്പിച്ചു.

ശബരിമല: ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരം-പുന്നല ശ്രീകുമാർ

കോട്ടയം: ശബരിമലപ്രശ്നം സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് വിശ്വാസികളുടെ സമരമല്ല രാഷ്ട്രീയ സമരമാണെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സാമൂഹികമാറ്റങ്ങളെ അക്രമങ്ങൾകൊണ്ട് തടയാൻ ശ്രമിക്കുന്നത് കേരളത്തിന്റെ നവോത്ഥാന പൈതൃകത്തോടുള്ള അവഹേളനമാെണന്നും ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ്. കോട്ടയം ജില്ലാ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാർ. ജില്ലാ പ്രസിഡന്റ് കെ.യു.അനിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാളികാവ് ശശികുമാർ, കെ.എ.കുഞ്ഞിക്കുട്ടൻ, ടി.എസ്.രജികുമാർ, സതീഷ് കുമാർ, സാബു കരിശേരി, അജിത്ത് കല്ലറ, ഡോ. അനിൽ അമര തുടങ്ങിയവർ പ്രസംഗിച്ചു.

Tuesday, November 6, 2018

ദേവസ്വം മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സമരത്തിന് ആവേശം പകരുന്നു • പുന്നല ശ്രീകുമാര്‍


കല്ലേറ്റുംകര •ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സമരത്തിന് ആവേശം പകരുന്നതും വിധിയുടെ അന്തഃസത്ത ഇല്ലാതാക്കുന്നതുമാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി  പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി
അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ 125-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന കെപിഎംഎസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.
 കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പിന്‍മുറക്കാര്‍ ശബരിമലയിലെ പരിഷ്കാരത്തെ പ്രതിരോധിക്കാന്‍ സമരരംഗത്ത് നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്
പിന്നാക്കവിഭാഗത്തിന്  ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞതും ദേവസന്നിധിയില്‍ ഭരണപങ്കാളിത്തം  ലഭിച്ചതും വിശ്വാസിസമൂഹത്തിന്‍റെ സംഭാവനയോ ആരും അറിഞുനല്‍കിയ അംഗീകാരമോ അല്ല,പോരാട്ടത്തിലൂടെയും നിയമത്തിന്‍റെ പിന്‍ബലത്തിലൂടെയും നേടിയെടുത്തതാണ് അദ്ദേഹം പറഞു
ജില്ലാ പ്രസിഡന്റ് ശാന്ത ഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എ.അജയഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.വി.ബാബു, എ.സനീഷ്കുമാർ, നേതാക്കളായ കെ.എസ്.രാജു, സുബ്രൻ കൂട്ടാല, ഐ.എ.ബാലൻ, ലീലാവതി കുട്ടപ്പൻ, കെ.വി.കാർത്യായനി, ഉഷ വേണു, സുനിത സജീവൻ, അശ്വതോഷ്, പി.വി.ജയൻ, കെ.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.


Monday, November 5, 2018

ശബരിമല കലുഷിതമാക്കിയത് ബോര്‍ഡിന്‍റെ മന്ത്രിയുടെയും നിലപാടുകള്‍ • പുന്നല ശ്രീകുമാര്‍



ആലുവ• സുപ്രീ കോടതിവിധി വന്ന ശേഷം ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയുപ സ്വീകരിച്ച നിലപാടുകളാണ് ശബരിമല വിഷയം കലുഷിതമാക്കിയതെന്ന് കേരള പുലയര്‍ മഹാസഭ  ജനറല്‍  സെക്രട്ടറി പുന്നല ശ്രീകുമാര്‍  പറഞു.
കെപിഎംഎസ്  ജില്ല  കണ്‍വെന്‍ഷന്‍  ഉദ്ഘാടനം  ചെയ്യുകയായിരുന്ന അദ്ദേഹം സ്‌ത്രീ പ്രവേശനത്തിനോട്  അനുകൂല നിലപാടാണ് സര്‍ക്കാറിനുള്ളത് അതേസമയം കമ്മീഷന്‍ രൂപവത്കരിച്ച് അന്തിമ തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ സുപ്രീകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു
എന്നാല്‍ വിധി വന്ന ശേഷം ക്ഷേത്രാചാരങ്ങള്‍ക്ക്  കോട്ടം തട്ടാതെ ഉത്സവകാലം തീര്‍ക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം ബോര്‍ഡിന്‍റെ തീരുമാനം അംഗീകരിച്ചതായി മന്ത്രിയും പറഞു
പുനഃപരിശേധന ഹര്‍ജി തീര്‍പ്പ്കല്‍പ്പിക്കുന്നതു വരെ പ്രതിഷേധക്കാര്‍ ക്ഷമിക്കണമെന്നാവശ്യപ്പെട്ട മന്ത്രി, പുനഃപരിശേധനാ ഹര്‍ജി നല്‍കിയ എന്‍.എസ്‌.എസ് നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു ശബരിമല വിഷയത്തെ കലുഷിതമാക്കുന്നതില്‍ ഈ നിലപാടുകള്‍ നിര്‍ണായകമായെന്ന് അദ്ദേഹം പറഞു
5000 സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കണമെന്ന ആവശ്യം പലകോണില്‍ നിന്ന് ഉയരുന്നുണ്ട് എന്നാല്‍ തെരുവുയുദ്ധം കെപിഎംഎസിന്‍റെ നിലപാടല്ലെന്നും അദ്ദേഹം വൃക്തമാക്കി



തെരുവില്‍ കയ്യടിച്ചു പാടാനില്ല • പുന്നല ശ്രീകുമാര്‍

 മാവേലിക്കര • ശബരിമല വിഷയവുമായി ബന്ധപ്പെട്ട  സുപ്രീകോടതി വിധിയുടെ അന്ത്വസത്ത സര്‍ക്കാര്‍ ഇല്ലാതാക്കരുതെന്നു കെപിഎംഎസ്  സംസ്ഥാന   ജനറല്‍  സെക്രട്ടറി പുന്നല  ശ്രീകുമാര്‍,ജില്ല ജനറല്‍ കൗണ്‍സില്‍ യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സവര്‍ണനൊപ്പം കൈയ്യടിച്ചു തെരുവില്‍   പാട്ടുപാടാന്‍  പട്ടികജാതിക്കാരനെ കിട്ടില്ല. പിന്നാക്കാരനെ ക്ഷേത്രങ്ങളില്‍ നിയമിച്ചോള്‍  എതിര്‍ത്തവരാണ് ഇപ്പോള്‍  നാമജപങ്ങളുമായി ഇറങ്ങിയിട്ടുള്ളത്.
ശബരിമല വിഷയത്തിന്‍റെ പേരില്‍  ജനാധിപത്യ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ കെപിഎംഎസ്  കുട്ടൂനില്‍ക്കില്ലെന്നു പുന്നല ശ്രീകുമാര്‍ പറഞു.