ആലുവ• സുപ്രീ കോടതിവിധി വന്ന ശേഷം ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയുപ സ്വീകരിച്ച നിലപാടുകളാണ് ശബരിമല വിഷയം കലുഷിതമാക്കിയതെന്ന് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞു.
കെപിഎംഎസ് ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം സ്‌ത്രീ പ്രവേശനത്തിനോട് അനുകൂല നിലപാടാണ് സര്‍ക്കാറിനുള്ളത് അതേസമയം കമ്മീഷന്‍ രൂപവത്കരിച്ച് അന്തിമ തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ സുപ്രീകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു
എന്നാല്‍ വിധി വന്ന ശേഷം ക്ഷേത്രാചാരങ്ങള്‍ക്ക് കോട്ടം തട്ടാതെ ഉത്സവകാലം തീര്‍ക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം ബോര്‍ഡിന്‍റെ തീരുമാനം അംഗീകരിച്ചതായി മന്ത്രിയും പറഞു
പുനഃപരിശേധന ഹര്‍ജി തീര്‍പ്പ്കല്‍പ്പിക്കുന്നതു വരെ പ്രതിഷേധക്കാര്‍ ക്ഷമിക്കണമെന്നാവശ്യപ്പെട്ട മന്ത്രി, പുനഃപരിശേധനാ ഹര്‍ജി നല്‍കിയ എന്‍.എസ്.എസ് നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു ശബരിമല വിഷയത്തെ കലുഷിതമാക്കുന്നതില്‍ ഈ നിലപാടുകള്‍ നിര്‍ണായകമായെന്ന് അദ്ദേഹം പറഞു
5000 സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കണമെന്ന ആവശ്യം പലകോണില്‍ നിന്ന് ഉയരുന്നുണ്ട് എന്നാല്‍ തെരുവുയുദ്ധം കെപിഎംഎസിന്‍റെ നിലപാടല്ലെന്നും അദ്ദേഹം വൃക്തമാക്കി
No comments:
Post a Comment