കല്ലേറ്റുംകര •ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സമരത്തിന് ആവേശം പകരുന്നതും വിധിയുടെ അന്തഃസത്ത ഇല്ലാതാക്കുന്നതുമാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി
അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ 125-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന കെപിഎംഎസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പിന്‍മുറക്കാര്‍ ശബരിമലയിലെ പരിഷ്കാരത്തെ പ്രതിരോധിക്കാന്‍ സമരരംഗത്ത് നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്
പിന്നാക്കവിഭാഗത്തിന് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞതും ദേവസന്നിധിയില്‍ ഭരണപങ്കാളിത്തം ലഭിച്ചതും വിശ്വാസിസമൂഹത്തിന്‍റെ സംഭാവനയോ ആരും അറിഞുനല്‍കിയ അംഗീകാരമോ അല്ല,പോരാട്ടത്തിലൂടെയും നിയമത്തിന്‍റെ പിന്‍ബലത്തിലൂടെയും നേടിയെടുത്തതാണ് അദ്ദേഹം പറഞു
ജില്ലാ പ്രസിഡന്റ് ശാന്ത ഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എ.അജയഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.വി.ബാബു, എ.സനീഷ്കുമാർ, നേതാക്കളായ കെ.എസ്.രാജു, സുബ്രൻ കൂട്ടാല, ഐ.എ.ബാലൻ, ലീലാവതി കുട്ടപ്പൻ, കെ.വി.കാർത്യായനി, ഉഷ വേണു, സുനിത സജീവൻ, അശ്വതോഷ്, പി.വി.ജയൻ, കെ.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
No comments:
Post a Comment