Search This Blog
Saturday, August 5, 2017
Friday, August 4, 2017
Thursday, August 3, 2017
കൊടിമര ജാഥ
മിത്രമേ,
കെപിഎംഎസിന്‍റെ 46-ാം സംസ്ഥാന സമ്മേളനം 2017 ആഗസ്റ്റ് 12,13,14,15 തീയതികളില്‍ തൃശ്ശൂരില്‍ ചേരുകയാണ്
വിദ്യാഭ്യാസം,തൊഴില്‍,ഭൂമി,സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാന്മാകമായ ചര്‍ച്ചകളും മനുഷ്യാവാകശ പ്രവര്‍ത്തനങ്ങളില്‍
ഗൗരവമായ തീരുമാനങ്ങളും സമ്മേളനത്തില്‍ നിശ്ചയിക്കും
ആധുനിക കേരളത്തിന്‍റെ രൂപികരണത്തില്‍ പട്ടികവിഭാഗങ്ങളുടെ സാന്നിദ്ധ്യവും സംഭാവനയും ഗൗരവമായി ചര്‍ച്ച ചെയ്യുവാന്‍ കഴിഞിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സമ്മേളനം ആരംഭിക്കുന്നത് ചരിത്രത്തിന്‍റെ പുനര്‍വായന എന്ന നിലയിലാണ് കൊടിമരജാഥ ഈ ചരിത്രഭൂമിയില്‍ നിന്നും തുടങ്ങുന്നത്. കവിയും സാമൂഹ്യപരിഷ്കാര്‍ത്തവും ജനപ്രതിനിധിയുമായിരുന്ന പണ്ഡിറ്റ് കെ പി കറുപ്പന്‍റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് കെപിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ ടി എ വേണു നേതൃത്വം നല്‍കും
2017 ആഗസ്റ്റ് 10 -ാം തീയതി വൈകുന്നേരം 5 മണിക്ക് ചേരാനല്ലൂരില്‍ സംഘടിപ്പിക്കുന്ന സംസ്കാരിക സംഗമം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ നീരിക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
സാമൂഹിക-സംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രഗത്ദരായ വൃക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ സംസ്ക്കാരിക സംഗമം വിജയിപ്പിക്കുവാന്‍ എല്ലാ സഭാമിത്രങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു....
പതാക ജാഥ
മാന്യ മിത്രങ്ങളെ,
രണ്ടാം നവോത്ഥാനത്തിന് കാഹളം മുഴങ്ങിക്കൊണ്ട് കേരളത്തിലെ അധസ്ഥിത ജനവിഭാഗത്തിന്‍റെ നൊടുംതൂണായി പ്രവര്‍ത്തിക്കുന്ന കേരള പുലയര്‍ മഹാസഭയുടെ 46-മത് സംസ്ഥാന സമ്മേളനം ഒാഗസ്റ്റ് മാസം 12 മുതല്‍ 15 വരെ സംസ്കാരിക ജില്ലയായ തൃശ്ശൂരില്‍ നടക്കുകയാണ്
അതിനു മുന്നോടിയായി ഒാഗസ്റ്റ് 10 നു വൈകുന്നേരം 5മണിക്ക് ചെറായില്‍ സഹോദരനയ്യപ്പന്‍റെ ജന്മഗൃഹത്തില്‍ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ബഹു വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈല്‍ ഉദ്ഘാടനം ചെയ്യും സംസ്‌ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാക സഹോദരയ്യപ്പന്‍റെ പ്രിയപുത്രി ശ്രീമതി ഐഷാ ഗോപാലകൃഷ്ണനില്‍ നിന്നും KPMF സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീമതി സുജാ സതീഷ് ഏറ്റുവാങ്ങി പ്രയാണം ആരംഭിക്കും
ഒരു കാലത്ത് നിലനിന്നിരുന്ന സാമൂഹിക ജീര്‍ണ്ണതക്കെതിരെ പന്തിഭോജനം എന്ന മഹാ വിപ്ലവം സൃഷ്ടിക്കുകയും സമുദായത്തില്‍ വേരുന്നിയിരുന്ന അനാചരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടി, സഹോദര പ്രസ്ഥാനം വഴി കേരളത്തില്‍ പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റഴിച്ചുവിട്ട മഹാനായ സഹോദരനയ്യപ്പന്‍റെ വര്‍ത്തമാന കാലഘട്ടത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നു
സാമൂഹിക-സംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രഗത്ദരായ വൃക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ സംസ്ക്കാരിക സംഗമം വിജയിപ്പിക്കുവാന്‍ എല്ലാ സഭാമിത്രങ്ങളെയും ഈ നാട്ടിലെ എല്ലാ സുമനസുകളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു...
Tuesday, August 1, 2017
പട്ടികജാതി വികസനനയം വേണം - പുന്നല ശ്രീകുമാര്‍
പട്ടികജാതി വികസന നയം തയ്യാറാക്കി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. ബജറ്റില്‍ ഭീമമായതുക വിനിയോഗിച്ചിട്ടും അതിനനുസൃതമായ പുരോഗതി കൈവരിക്കുവാന്‍ പട്ടികവിഭാഗങ്ങള്‍ക്ക് കഴിയാത്തത് ഇത്തരമൊരു നയത്തിന്റെ അഭാവം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം പുന്നപ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നല ശ്രീകുമാര്‍. പശ്ചാത്തല സംവിധാനത്തിന് വേണ്ടി പണം വിനിയോഗിക്കുന്നതു കൊണ്ട് കാര്യമില്ല. വിദ്യാഭ്യാസ തൊഴില്‍ പുരോഗതിക്ക് വേണ്ടിയുള്ള നയമാണ് രൂപവത്കരിക്കേണ്ടത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പുരോഗതിയുണ്ടായാല്‍ പഞ്ചാത്തുതല സംവിധാനങ്ങള്‍ ഉണ്ടായിക്കൊള്ളും.
കേന്ദ്രപദ്ധതികള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ കാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്. മുന്‍വര്‍ഷം നടപ്പാക്കിയ പദ്ധതിയുടെ റിപ്പോര്‍ട്ടുകള്‍ കൃത്യമായി സമര്‍പ്പിക്കാത്തതാണ് കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമ്പോഴുണ്ടാകുന്ന സംവരണ നഷ്ടം ഇതിലൂടെ പരിഹരിക്കാനാകും. ആലപ്പുഴ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കേന്ദ്ര-സംസ്ഥാന പട്ടിക വിഭാഗഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുളള പാരാമെഡിക്കല്‍ സ്ഥാപനം ഉടന്‍ തുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഒ.വാസുദേവന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ജനാര്‍ദ്ദനന്‍ സഭാസന്ദേശവും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ചികിത്സാസഹായങ്ങളും നല്‍കി. സംഘടനാ സെക്രട്ടറി ടി.എസ്.റജികുമാര്‍ അവാര്‍ഡ്ദാനം നടത്തി. ജില്ലാ സെക്രട്ടറി സി.സി.ബാബു, ഭാരവാഹികളായ കെ.ഗംഗാധരന്‍, കെ.സിബിക്കുട്ടന്‍, കരുവാറ്റ പൊന്നപ്പന്‍,
Sunday, July 30, 2017
ഭൂപരിഷ്കരണത്തിന്റെ തുടർച്ചയുണ്ടാവണം - പുന്നലശ്രീകുമാർ
ഭൂപരിഷ്കരണത്തിന്റെ തുടർച്ചയുണ്ടാവണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നലശ്രീകുമാർ പറഞ്ഞു.
കേരള പുലയർ മഹാസഭ പത്തനംതിട്ട ജില്ലാ സമ്മേളനഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നത്തെ പാർപ്പിട പ്രശ്നമായി മാത്രം സർക്കാരുകൾ കാണുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി ഭക്ഷ്യസുരക്ഷയും കാർഷിക ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണാവശ്യം ഭാവന നിർമ്മാണത്തേക്കാളുപരി അധ്വാനശേഷിയുള്ള പട്ടികജാതി വിഭാഗങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തുവാൻ കഴിയണം.
ഹരിതകേരളം നടപ്പാക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രസക്തിയേറെയാണ് ഊഹക്കച്ചവടത്തിനായി ഭൂപ്രശ്നത്തെ ഉപയോഗിക്കാതെ ഗൗരവമായി കാണുകയും അധ്വാന ശേഷിയുള്ളവർക്ക് ഭൂമി നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് എൻ സി രാജപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി .ജനാർദ്ദനൻ സഭാ സന്ദേശം നൽകി
ജനറൽ സെക്രട്ടറി പി .കെ .രാജൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥ ഖജാൻജി എൽ .രമേശൻ വ്ദ്യാഭ്യാസ അവാർഡ്ദാനം നടത്തി കെപിഎം എസ് സെക്രട്ടറിയേറ്റ് അംഗം എൻ .ബിജു , കെപിഎം എഫ് ജനറൽ സെക്രട്ടറി സുജസതീഷ്, കെപിഎം എസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി .കെ .പൊന്നപ്പൻ ,കെ .വി സുരേഷ്‌കുമാർ, കെപി വൈഎം സംസ്ഥാന പ്രസഡന്റ് അനിൽ ബഞ്ചമിൻപാറ ,ജില്ല സെക്രട്ടറി അജയകുമാർ മക്കപ്പുഴ,പ്രതീപ് കുമാർ ,രാജൻ തോട്ടപ്പുഴ,തുടങ്ങിയവർ പ്രസംഗിച്ചു.
കെപിഎംഎസ് സംസ്ഥാന ഒാഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന്
പുന്നല ശ്രീകുമാറിനെതിരായ കേസ് കോടതി തള്ളി
തിരുവനന്തപുരം• കെപിഎംഎസ് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാനെതിരേ ഒരു വിഭാഗം നല്‍കിയ കേസ് തിരുവനന്തപുരം മുന്‍സിഫ് കോടതി തള്ളി. ജനറല്‍ സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും ഒാഫീസില്‍ കടന്ന് ഭരണം നടത്തുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇതോടെ ഇല്ലാതായി ശ്രീകുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 2010 ലാണ് കേസ് ഫയല്‍ ചെയ്താത്.ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി താല്‍കാലിക വിധിയുണ്ടായിരുന്നു. അഴിമതിയുന്നെയച്ച് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശ്രീകുമാറിനെ നീക്കിയ നടപടി നിലനില്‍ക്കില്ലെന്ന് അന്തിമവിധിയില്‍ പറയുന്നു. സംഘനയുടെ പേരിലുള്ള ഹര്‍ജിക്കാരുടെ അവകാനശവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിധിയിലുണ്ട്
സഭയുടെ 46-ാം സംസ്ഥാന സമ്മേളനം ഒാഗസ്റ്റ് 12 മുതല്‍ 15 വരെ തൃശ്ശൂരില്‍ നടക്കാനിരിക്കെയുണ്ടായ വിധി സന്തോഷകരമാണെന്ന് പുന്നല ശ്രീകുമാര്‍ പറഞു,സമ്മേളനത്തില്‍ നിര്‍ണായകമായി തീരുമാനങ്ങളുണ്ടാകും പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,ഖജാന്‍ജി എല്‍ രമേശന്‍,വി ശ്രീധരന്‍,ദേവരാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു (27-7-2017 )
കെപിഎംഎസ് സംസ്ഥാന ഓഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന്
തിരുവനന്തപുരം• ഇരുവിഭാഗങ്ങളള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ട നന്താവനത്തെ കെപിഎംഎസ് സംസ്ഥാന ഒാഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന് ലഭിച്ചതായി നേതാക്കള്‍ അറിയിച്ചു.വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയുടേതാണ് വിധി.2010 ല്‍ സംഘടന പിളര്‍ന്നത്തോടെ ടി വി ബാബു വിഭാഗം നല്‍കിയ കേസിനെ തുടര്‍ന്ന് പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും സംസ്ഥാന ഓഫിസില്‍ കടന്ന് ഭരണം നടത്തുന്നതിനും കോടതി വിലക്കിയിരുന്നു, ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് അനുകൂലമായ വിധി
കെപിഎംഎസ് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12മുതല്‍ 15 വരെ തൃശ്ശൂരിള്‍ നടക്കുമെന്നും അതിന്ശേഷം ഓഫീസ് ഏറ്റെടുക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കുമെന്നും രക്ഷാധികാരി പുന്നലശ്രീകുമാര്‍ പറഞ്ഞു,സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ രാജന്‍,പി ജനാര്‍ദ്ദനന്‍ ,വി ശ്രീധരന്‍,ദേവരാജ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു (28-7-2017)
പുന്നല ശ്രീകുമറിന് എതിരായ കേസ് കോടതി തള്ളി
തിരുവനന്തപുരം • കെപിഎം എസ് ജനറൽ സെക്രട്ടറി ആയിരുന്ന പുന്നലശ്രീകുമാറിനെതിരെ എതിർ വിഭാഗം നൽകിയ കേസ് വഞ്ചിയൂർ മുൻസിഫ് കോടതി തള്ളി. ജനറൽ സെക്രട്ടറിപദം ഉപയോഗിക്കുന്നതിനും ഓഫീസ് ഭരണം നടത്തുന്നതിനും ഏർപ്പെടുത്തിയ നിരോധ ഉത്തരവും ഇതോടെ ഇല്ലാതായി.
അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു പുന്നലശ്രീകുമാറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കിയ നടപടി നിലനിൽക്കുന്നതല്ലെന്നും കെപിഎം എസിന്റെ പേരിലുള്ള ഇളവിനു വാദികൾക്ക് അവകാശമില്ലെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചതായി കെപിഎം എസ് ഭാരവാഹികൾ അറിയിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ സംഘടനയിൽ പ്രവർത്തിക്കുന്നതിനാൽ പ്രത്യേക രാഷ്ട്രീയനിലപാടില്ലെന്നു പുന്നലശ്രീകുമാർ പറഞ്ഞു. കെപിഎം എസിന്റെ 46-മത് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12മുതൽ 15 വരെ തൃശൂരിൽ നടക്കാനിരിക്കെ ഇപ്പോഴുണ്ടായ വിധി പ്രാധാന്യമേറിയതാണെന്നും പുന്നല പറഞ്ഞു
(മലയാള മനോരമ ( 29-7-2017 )
Subscribe to:
Posts (Atom)