മിത്രമേ,
കെപിഎംഎസിന്‍റെ 46-ാം സംസ്ഥാന സമ്മേളനം 2017 ആഗസ്റ്റ് 12,13,14,15 തീയതികളില്‍ തൃശ്ശൂരില്‍ ചേരുകയാണ്
വിദ്യാഭ്യാസം,തൊഴില്‍,ഭൂമി,സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാന്മാകമായ ചര്‍ച്ചകളും മനുഷ്യാവാകശ പ്രവര്‍ത്തനങ്ങളില്‍
ഗൗരവമായ തീരുമാനങ്ങളും സമ്മേളനത്തില്‍ നിശ്ചയിക്കും
ആധുനിക കേരളത്തിന്‍റെ രൂപികരണത്തില്‍ പട്ടികവിഭാഗങ്ങളുടെ സാന്നിദ്ധ്യവും സംഭാവനയും ഗൗരവമായി ചര്‍ച്ച ചെയ്യുവാന്‍ കഴിഞിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സമ്മേളനം ആരംഭിക്കുന്നത് ചരിത്രത്തിന്‍റെ പുനര്‍വായന എന്ന നിലയിലാണ് കൊടിമരജാഥ ഈ ചരിത്രഭൂമിയില്‍ നിന്നും തുടങ്ങുന്നത്. കവിയും സാമൂഹ്യപരിഷ്കാര്‍ത്തവും ജനപ്രതിനിധിയുമായിരുന്ന പണ്ഡിറ്റ് കെ പി കറുപ്പന്‍റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് കെപിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ ടി എ വേണു നേതൃത്വം നല്‍കും
2017 ആഗസ്റ്റ് 10 -ാം തീയതി വൈകുന്നേരം 5 മണിക്ക് ചേരാനല്ലൂരില്‍ സംഘടിപ്പിക്കുന്ന സംസ്കാരിക സംഗമം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ നീരിക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
സാമൂഹിക-സംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രഗത്ദരായ വൃക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ സംസ്ക്കാരിക സംഗമം വിജയിപ്പിക്കുവാന്‍ എല്ലാ സഭാമിത്രങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു....
No comments:
Post a Comment