ഭൂപരിഷ്കരണത്തിന്റെ തുടർച്ചയുണ്ടാവണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നലശ്രീകുമാർ പറഞ്ഞു.
കേരള പുലയർ മഹാസഭ പത്തനംതിട്ട ജില്ലാ സമ്മേളനഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നത്തെ പാർപ്പിട പ്രശ്നമായി മാത്രം സർക്കാരുകൾ കാണുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി ഭക്ഷ്യസുരക്ഷയും കാർഷിക ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണാവശ്യം ഭാവന നിർമ്മാണത്തേക്കാളുപരി അധ്വാനശേഷിയുള്ള പട്ടികജാതി വിഭാഗങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തുവാൻ കഴിയണം.
ഹരിതകേരളം നടപ്പാക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രസക്തിയേറെയാണ് ഊഹക്കച്ചവടത്തിനായി ഭൂപ്രശ്നത്തെ ഉപയോഗിക്കാതെ ഗൗരവമായി കാണുകയും അധ്വാന ശേഷിയുള്ളവർക്ക് ഭൂമി നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് എൻ സി രാജപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി .ജനാർദ്ദനൻ സഭാ സന്ദേശം നൽകി
ജനറൽ സെക്രട്ടറി പി .കെ .രാജൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥ ഖജാൻജി എൽ .രമേശൻ വ്ദ്യാഭ്യാസ അവാർഡ്ദാനം നടത്തി കെപിഎം എസ് സെക്രട്ടറിയേറ്റ് അംഗം എൻ .ബിജു , കെപിഎം എഫ് ജനറൽ സെക്രട്ടറി സുജസതീഷ്, കെപിഎം എസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി .കെ .പൊന്നപ്പൻ ,കെ .വി സുരേഷ്‌കുമാർ, കെപി വൈഎം സംസ്ഥാന പ്രസഡന്റ് അനിൽ ബഞ്ചമിൻപാറ ,ജില്ല സെക്രട്ടറി അജയകുമാർ മക്കപ്പുഴ,പ്രതീപ് കുമാർ ,രാജൻ തോട്ടപ്പുഴ,തുടങ്ങിയവർ പ്രസംഗിച്ചു.
No comments:
Post a Comment