പട്ടികജാതി വികസന നയം തയ്യാറാക്കി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. ബജറ്റില്‍ ഭീമമായതുക വിനിയോഗിച്ചിട്ടും അതിനനുസൃതമായ പുരോഗതി കൈവരിക്കുവാന്‍ പട്ടികവിഭാഗങ്ങള്‍ക്ക് കഴിയാത്തത് ഇത്തരമൊരു നയത്തിന്റെ അഭാവം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം പുന്നപ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നല ശ്രീകുമാര്‍. പശ്ചാത്തല സംവിധാനത്തിന് വേണ്ടി പണം വിനിയോഗിക്കുന്നതു കൊണ്ട് കാര്യമില്ല. വിദ്യാഭ്യാസ തൊഴില്‍ പുരോഗതിക്ക് വേണ്ടിയുള്ള നയമാണ് രൂപവത്കരിക്കേണ്ടത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പുരോഗതിയുണ്ടായാല്‍ പഞ്ചാത്തുതല സംവിധാനങ്ങള്‍ ഉണ്ടായിക്കൊള്ളും.
കേന്ദ്രപദ്ധതികള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ കാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്. മുന്‍വര്‍ഷം നടപ്പാക്കിയ പദ്ധതിയുടെ റിപ്പോര്‍ട്ടുകള്‍ കൃത്യമായി സമര്‍പ്പിക്കാത്തതാണ് കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമ്പോഴുണ്ടാകുന്ന സംവരണ നഷ്ടം ഇതിലൂടെ പരിഹരിക്കാനാകും. ആലപ്പുഴ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കേന്ദ്ര-സംസ്ഥാന പട്ടിക വിഭാഗഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുളള പാരാമെഡിക്കല്‍ സ്ഥാപനം ഉടന്‍ തുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഒ.വാസുദേവന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ജനാര്‍ദ്ദനന്‍ സഭാസന്ദേശവും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ചികിത്സാസഹായങ്ങളും നല്‍കി. സംഘടനാ സെക്രട്ടറി ടി.എസ്.റജികുമാര്‍ അവാര്‍ഡ്ദാനം നടത്തി. ജില്ലാ സെക്രട്ടറി സി.സി.ബാബു, ഭാരവാഹികളായ കെ.ഗംഗാധരന്‍, കെ.സിബിക്കുട്ടന്‍, കരുവാറ്റ പൊന്നപ്പന്‍,
No comments:
Post a Comment