പുന്നല ശ്രീകുമാറിനെതിരായ കേസ് കോടതി തള്ളി
തിരുവനന്തപുരം• കെപിഎംഎസ് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാനെതിരേ ഒരു വിഭാഗം നല്‍കിയ കേസ് തിരുവനന്തപുരം മുന്‍സിഫ് കോടതി തള്ളി. ജനറല്‍ സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും ഒാഫീസില്‍ കടന്ന് ഭരണം നടത്തുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇതോടെ ഇല്ലാതായി ശ്രീകുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 2010 ലാണ് കേസ് ഫയല്‍ ചെയ്താത്.ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി താല്‍കാലിക വിധിയുണ്ടായിരുന്നു. അഴിമതിയുന്നെയച്ച് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശ്രീകുമാറിനെ നീക്കിയ നടപടി നിലനില്‍ക്കില്ലെന്ന് അന്തിമവിധിയില്‍ പറയുന്നു. സംഘനയുടെ പേരിലുള്ള ഹര്‍ജിക്കാരുടെ അവകാനശവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിധിയിലുണ്ട്
സഭയുടെ 46-ാം സംസ്ഥാന സമ്മേളനം ഒാഗസ്റ്റ് 12 മുതല്‍ 15 വരെ തൃശ്ശൂരില്‍ നടക്കാനിരിക്കെയുണ്ടായ വിധി സന്തോഷകരമാണെന്ന് പുന്നല ശ്രീകുമാര്‍ പറഞു,സമ്മേളനത്തില്‍ നിര്‍ണായകമായി തീരുമാനങ്ങളുണ്ടാകും പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,ഖജാന്‍ജി എല്‍ രമേശന്‍,വി ശ്രീധരന്‍,ദേവരാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു (27-7-2017 )
കെപിഎംഎസ് സംസ്ഥാന ഓഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന്
തിരുവനന്തപുരം• ഇരുവിഭാഗങ്ങളള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ട നന്താവനത്തെ കെപിഎംഎസ് സംസ്ഥാന ഒാഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന് ലഭിച്ചതായി നേതാക്കള്‍ അറിയിച്ചു.വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയുടേതാണ് വിധി.2010 ല്‍ സംഘടന പിളര്‍ന്നത്തോടെ ടി വി ബാബു വിഭാഗം നല്‍കിയ കേസിനെ തുടര്‍ന്ന് പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും സംസ്ഥാന ഓഫിസില്‍ കടന്ന് ഭരണം നടത്തുന്നതിനും കോടതി വിലക്കിയിരുന്നു, ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് അനുകൂലമായ വിധി
കെപിഎംഎസ് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12മുതല്‍ 15 വരെ തൃശ്ശൂരിള്‍ നടക്കുമെന്നും അതിന്ശേഷം ഓഫീസ് ഏറ്റെടുക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കുമെന്നും രക്ഷാധികാരി പുന്നലശ്രീകുമാര്‍ പറഞ്ഞു,സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ രാജന്‍,പി ജനാര്‍ദ്ദനന്‍ ,വി ശ്രീധരന്‍,ദേവരാജ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു (28-7-2017)
പുന്നല ശ്രീകുമറിന് എതിരായ കേസ് കോടതി തള്ളി
തിരുവനന്തപുരം • കെപിഎം എസ് ജനറൽ സെക്രട്ടറി ആയിരുന്ന പുന്നലശ്രീകുമാറിനെതിരെ എതിർ വിഭാഗം നൽകിയ കേസ് വഞ്ചിയൂർ മുൻസിഫ് കോടതി തള്ളി. ജനറൽ സെക്രട്ടറിപദം ഉപയോഗിക്കുന്നതിനും ഓഫീസ് ഭരണം നടത്തുന്നതിനും ഏർപ്പെടുത്തിയ നിരോധ ഉത്തരവും ഇതോടെ ഇല്ലാതായി.
അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു പുന്നലശ്രീകുമാറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കിയ നടപടി നിലനിൽക്കുന്നതല്ലെന്നും കെപിഎം എസിന്റെ പേരിലുള്ള ഇളവിനു വാദികൾക്ക് അവകാശമില്ലെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചതായി കെപിഎം എസ് ഭാരവാഹികൾ അറിയിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ സംഘടനയിൽ പ്രവർത്തിക്കുന്നതിനാൽ പ്രത്യേക രാഷ്ട്രീയനിലപാടില്ലെന്നു പുന്നലശ്രീകുമാർ പറഞ്ഞു. കെപിഎം എസിന്റെ 46-മത് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12മുതൽ 15 വരെ തൃശൂരിൽ നടക്കാനിരിക്കെ ഇപ്പോഴുണ്ടായ വിധി പ്രാധാന്യമേറിയതാണെന്നും പുന്നല പറഞ്ഞു
(മലയാള മനോരമ ( 29-7-2017 )
No comments:
Post a Comment