Search This Blog

Wednesday, July 25, 2018

കെപിഎംഎസ് എറണാകുളം ജില്ലാ ജനറല്‍ കണ്‍വെന്‍ഷന്‍

മിത്രങ്ങളെ,
  കെ.പി.എം.എസ്സ് എറണാകുളം ജില്ലാ ജനറൽ കൺവൻഷൻ 2018 ജൂലൈ 30ന് തൃക്കാക്കര മുനിസിപ്പൽ ടൗൺ ഹാളിൽ ചേരുകയാണ്.
  പൊതുവഴികൾ, പൊതു ഇടങ്ങൾ, പൊതുവിദ്യാഭ്യാസം എന്നീ ജനകീയ ആവശ്യങ്ങൾക്കായി പോരടിച്ച്, കേരളത്തിന്റെ നാടുവാഴിത്ത - ജാതി അധികാരഘടനയുടെ ഇടനെഞ്ചിലൂടെ മഹാത്മ അയ്യങ്കാളി വില്ല വണ്ടി ഓടിച്ചിട്ട് 125 വർഷം തികയുകയാണ്. 2018 ആഗസ്റ്റ് 26ന് കേരളത്തിന്റെ സാംസ്കാരിക വീഥികളിൽ കെ.പി.എം.എസ്സ് അഭിമാനത്തോടെ ഈ ചരിത്ര സമര സഞ്ചാര സാക്ഷ്യത്തെ  "സ്മൃതി പഥം"ത്തിലൂടെ വീണ്ടും അടയാളപ്പെടുത്തുകയാണ്. സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, സാംസ്കാരിക കലാസന്ധ്യ തുടങ്ങിയവയോടെ കേരളത്തിലെ എല്ലാ യൂണിയൻ കേന്ദ്രങ്ങളിലും കെ.പി.എം.എസ്സ് ആഘോഷിക്കുകയാണ്. 

   വർത്തമാനകാല സാമൂഹ്യ ഘടനയിൽ നിറസാന്നിദ്ധ്യമറിയിച്ചു കൊണ്ട് കെ.പി.എം.എസ്സ് നടത്തുന്ന ഈ സാംസ്കാരിക നവോത്ഥാന മുന്നേറ്റത്തെ അടയാളപ്പെടുത്തുവാൻ, ഏക മനസ്സോടെ കർമ്മപഥത്തിലിറങ്ങുവാൻ, പ്രവർത്തകരെ സജ്ജരാക്കുവാൻ  ചേരുന്ന ജില്ലാ കൺവൻഷൻ ബഹു.ജനറൽ സെക്രട്ടറി ശ്രീ.  പുന്നല ശ്രീകുമാര്‍  ഉദ്ഘാടനം ചെയ്യും. മഹാസഭയുടെ സംസ്ഥാന നേതാക്കൾ കൺവൻഷനിൽ സംബന്ധിക്കും. മുഴുവൻ ജില്ലാ / യൂണിയൻ ഭാരവാഹികൾ, പോഷക ഘടകങ്ങളുടെ മുഴുവൻ ഭാരവാഹികൾ, ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, ശാഖയിലെ പോഷക ഘടകങ്ങളുടെ ഭാരവാഹികൾ എന്നിവർ ഉത്തരവാദിത്വബോധത്തോടെ കൺവൻഷനിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

                     സ്നേഹാദരങ്ങളോടെ,

Monday, July 23, 2018

കെപിഎംഎഫ് കൊല്ലം ജില്ലാ സമ്മേളനം



കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ കൊല്ലം ജില്ലാ സമ്മേളനം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു


 

 


വ്യവസ്ഥാപിതമായ നിയമങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടുകൂടി കാണണം - പുന്നല ശ്രീകുമാര്‍


ആലുവ: വ്യവസ്ഥാപിത നിയമങ്ങൾക്ക് മുകളിൽ ജാതിനിയമങ്ങൾ നടപ്പിലാക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ആലുവ കുന്നത്തേരിയിൽ കെ.പി.എം.എസ്. ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.കെ. സുപ്രൻ അധ്യക്ഷത വഹിച്ചു. അൻവർസാദത്ത് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി എ. സുരേന്ദ്രൻ, പി.എ. അയ്യപ്പൻകുട്ടി, പഞ്ചായത്തംഗങ്ങളായ ജാസ്മിൻ ഷെറീഫ്, ഷൈനി ശിവാനന്ദൻ, രാജി സന്തോഷ്്, ശശികല രാമൻകുട്ടി, ചഞ്ചല രാജു, ശോഭ ബാബു, പി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

ഭൂമിക്കായി പട്ടിക വിഭാഗങ്ങളുടെ പ്രക്ഷോഭം അനിവാര്യം • കെപിഎംഎസ്


അടിമാലി: ജില്ലയിൽ കൈവശം വച്ച് അനുഭവിക്കുന്ന ഹെക്ടറുകണക്കിന് ഭൂമിയുടെ പട്ടയത്തിനായി സംഘടിത സമ്പന്ന വിഭാഗങ്ങൾ സമ്മർദ്ധവും, സ്വാധീനവും ചെലത്തുംമ്പോൾ ജനിച്ച മണ്ണിൽ ജീവിക്കാനായി ഒരു തുണ്ട് ഭൂമിക്കായി അധികാരികൾക്ക് മുന്നിൽ പട്ടിക വിഭാഗങ്ങൾ പ്രക്ഷോഭം നടത്തേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ പറഞ്ഞു.കെ.പി.എം.എസ് ഇടുക്കി ജില്ല കൗൺസിൽ യോഗം അടിമാലി മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാട്ടക്കാലാവധി കഴിഞ്ഞ ജില്ലയിലെ ഹെക്ടറുകണക്കിന് സർക്കാർ ഭൂമി ഗവൺമെന്റ് പിടിച്ചെടുത്ത് ഭൂരഹിതരായ പട്ടിക വിഭാഗങ്ങൾക്ക് വിതരണം ചെയ്യാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി സാബു കഷ്ണൻ റിപ്പോർട്ടും ഖജാൻഞ്ചി മോഹനൻ കത്തിപ്പാറ കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ.രാജൻ, ശിവൻകോഴിക്ക മാലി, നേതാക്കളായ കെ.എ. പൊന്നപ്പൻ, കെ.കെ.സന്തോഷ്, സിന്ധു ജയ്മോൻ, ഓമന ഷാജി,ജിജി മുട്ടുകാട് തുടങ്ങിയവർ സംസാരിച്ചു.

കെപിഎംഎഫ് ആലപ്പുഴ ജില്ലാ സമ്മേളനം


കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം ഗൗരിലങ്കേഷ് നഗറിൽ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു







കെപിഎംഎസ് കൊല്ലം ജില്ലാ ജനറല്‍ബോഡി




ജീർണ്ണതയെ ചെറുക്കാൻ നവോത്ഥാനത്തെ ശക്തിപ്പെടുത്തണം • പുന്നല ശ്രീകുമാർ


 ശ്രീമൂലനഗരം : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ജീർണ്ണതയെ ചെറുക്കാൻ നവോത്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കേരള പുലയർ മഹിള ഫെഡറേഷൻ (കെ.പി.എം.എഫ്) ജില്ല സമ്മേളനം ശ്രീമൂലനഗരം വിജയൻ സ്മരാക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.

സദാചാരത്തിന്റെ പേരിലുള്ള അതിക്രമങ്ങളും, ആൾകൂട്ട വിചാരണയും, ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ഇല്ലാതാക്കുന്നത് കേരളം കൈവരിച്ച സാംസ്‌ക്കാരിക ഔന്ന്യത്ത്യമാണ്.നിയമ സംവിധാനങ്ങൾക്ക് മുകളിൽ ജാതി നിയമങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് ഒരു യാഥാസ്ഥതിക സമൂഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാലാണു ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് തുടരാതിരിക്കണമെങ്കിൽ അതിനു ഉതക്കുന്ന ജീവിത പരിസരം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടി പോരാടുവാൻ സമൂഹം തയ്യാറാക്കണമെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.

ജില്ല പ്രസിഡന്റ് അജിതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലൈലാ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.


കെപിഎംഎഫ് എറണാകുളം ജില്ലാ സമ്മേളനം

കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ 27 -മത് എറണാകുളം ജില്ല സമ്മേളനം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു