മിത്രങ്ങളെ,
കെ.പി.എം.എസ് 47-ാം സംസ്ഥാന സമ്മേളനം2018 ഏപ്രില്‍ 13 മുതല്‍ 15 വരെ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ചേരുകയാണ്. പ്രതിനിധി സമ്മേളനം,സെമിനാര്‍,അംബേദ്ക്കര്‍ ജയന്തി ആഘോഷം,സ്വര്‍ഗ്ഗ സംഗമം എന്നിവയാണ് മൂന്നുനാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്‍റെ കാര്യപരിപാടികള്‍.
നാട്ടിലെ നിലനിന്ന ജാതിവ്യവസ്ഥ ബോധാവബോധ തലങ്ങളില്‍ സൃഷ്ടിച്ച മനോഭാവം ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തെ കലുഷമാക്കുന്നുണ്ട്.ആള്‍ക്കൂട്ട വിചാരണയും,ദുരഭിമാനക്കൊലയും,ജാതിമതിലുകളും ഇതിനെ ശരിവയ്ക്കുന്ന ദുരന്താനുഭവങ്ങളാണ്.
കാലവും കാഴ്ചപ്പാടും മാറുന്ന മുറക്ക് പരിഷ്കൃതരായ ഒരു പൗരസമൂഹം എന്ന നിലയാല്‍ പ്രവര്‍ത്തിക്കാനും പെരുമാറാനും നമുക്കു കഴിയേണ്ടതുണ്ട്. തിരിച്ചെത്തുന്ന ജീര്‍ണ്ണതകളെ പ്രതിരോധിക്കാനും ക്രൂരമായ ഭൂതകാല യാഥാര്‍ത്ഥ്യങ്ങളുടെ പ്രതികാര നീതിയായ സംവരണം ഉള്‍പ്പെടെയുള്ള സംരക്ഷണ വ്യവസ്ഥകളെ നിലനിര്‍ത്താനും പിന്നോക്ക ദുര്‍ബല വിഭാഗങ്ങളുടെ ഐക്യം അനിവാര്യമാകുന്ന ഘട്ടത്തില്‍ ചേരുന്ന സംഘടനയുടെ സമ്മേളനത്തിന്‍റെ പ്രസക്തി ഏറെ വലുതാണ്.
പുരോഗമന വീക്ഷണത്തിലധിഷ്ഠിതമായ സാമൂഹിക-രാഷ്ട്രീയ-ബൗദ്ധിക ഏകീകരണങ്ങള്‍ക്കു വേണ്ടിയുള്ള മലയോര ജില്ലയിലെ ഈ ചരിത്ര സംഗമത്തിന്‍റെ വിജയത്തിനായി സഹകരിക്കുവാന്‍ ഏവരോടും ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...
അഭിവാദനങ്ങളോടെ
സംഘാടക സമിതിക്കുവേണ്ടി,