അടിമാലി: ജില്ലയിൽ കൈവശം വച്ച് അനുഭവിക്കുന്ന ഹെക്ടറുകണക്കിന് ഭൂമിയുടെ പട്ടയത്തിനായി സംഘടിത സമ്പന്ന വിഭാഗങ്ങൾ സമ്മർദ്ധവും, സ്വാധീനവും ചെലത്തുംമ്പോൾ ജനിച്ച മണ്ണിൽ ജീവിക്കാനായി ഒരു തുണ്ട് ഭൂമിക്കായി അധികാരികൾക്ക് മുന്നിൽ പട്ടിക വിഭാഗങ്ങൾ പ്രക്ഷോഭം നടത്തേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ പറഞ്ഞു.കെ.പി.എം.എസ് ഇടുക്കി ജില്ല കൗൺസിൽ യോഗം അടിമാലി മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാട്ടക്കാലാവധി കഴിഞ്ഞ ജില്ലയിലെ ഹെക്ടറുകണക്കിന് സർക്കാർ ഭൂമി ഗവൺമെന്റ് പിടിച്ചെടുത്ത് ഭൂരഹിതരായ പട്ടിക വിഭാഗങ്ങൾക്ക് വിതരണം ചെയ്യാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി സാബു കഷ്ണൻ റിപ്പോർട്ടും ഖജാൻഞ്ചി മോഹനൻ കത്തിപ്പാറ കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ.രാജൻ, ശിവൻകോഴിക്ക മാലി, നേതാക്കളായ കെ.എ. പൊന്നപ്പൻ, കെ.കെ.സന്തോഷ്, സിന്ധു ജയ്മോൻ, ഓമന ഷാജി,ജിജി മുട്ടുകാട് തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment