Search This Blog

Thursday, July 11, 2019

നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്വം – കെപിവൈഎം


ഇരിങ്ങാലക്കുട : നവോത്ഥാന പോരാട്ടങ്ങളും അതിന്റെ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വർത്ത മാന കാലഘട്ടത്തിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് കേരള പുലയർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് പ്രശോഭ് ഞാവേലി പറഞ്ഞു. കെ.പി.വൈ.എം തൃശൂർ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുടയിൽ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പുതുതലമുറ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ച് അജ്ഞരാണ്. സമൂഹത്തിലെ ജീർണ്ണതകളാണ് അവർ കണ്ട് വളരുന്നത്. ഇത്തരം ജീർണ്ണതകളെ ഈ നാട് പ്രതിരോധിച്ചത് വലിയ പ്രക്ഷോഭങ്ങളിലൂടെയാണ്. അതിലൂടെ വളർന്നു് വന്ന നന്മകളെ പൊതു സമൂഹത്തിൽ നിലനിർത്താനുള്ള പ്രവർത്തനങ്ങളാണ് കെ.പി. വൈ.എം. ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡണ്ട് വി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്. റെജി കുമാർ മുഖ്യ പ്രഭാഷണം നടത്തി. സന്ദീപ് അരിയാമ്പുറം, വി.എസ്. ആശ്ദോഷ്, ശാന്താഗോപാലൻ, പി എ. അജയഘോഷ്, കെ.എസ്. രാജു, സുബ്രൻ കൂട്ടാല, വി ബാബു, ലിലാവതി കുട്ടപ്പൻ, ഉഷ വേണു, നിർമ്മല മാധവൻ, എന്നിവർ സംസാരിച്ചു. അഡ്വ. അജീഷ് കുമാർ സ്വാഗതവും, പി വി. പ്രദീഷ് നന്ദിയും പറഞ്ഞു.

No comments: