1947 ജൂണ്‍ 1ന് സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളന ഫണ്ട് പിരിക്കുന്ന പുലയ യുവതികള്‍ ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിന് സമീപമുള്ള കൂട്ടംകുളം റോഡിലെത്തി പിരിവ് ആരംഭിച്ചു.ഈ റോഡില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശം മില്ലായിരുന്നു. സവര്‍ണ ജാതിക്കോമരങ്ങള്‍ക്ക് കലികയറി. ഈ യുവതികളുടെ നിരോധന ലംഘനമല്ല,അവരുടെ കൂസലില്ലായ്മയും വേഷവിധാനങ്ങളുമാണ് അവരെ കുടൂതല്‍ അരിശം കൊള്ളിച്ചത്.ഇന്നലെ വരെ തങ്ങളുടെ ചൊല്പടിക്കും ഇംഗിതത്തിനും വിധേയരായിരുന്ന ഈ പെണ്‍കുട്ടികള്‍ ഇന്ന് അവകാശബോധത്തോടെ സംഘടിതരായി സംഘം ബലം വര്‍ദ്ധിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു.മുട്ടോളം എത്തുന്ന മുണ്ടുടുത്ത്,വേണ്ടിവന്നാല്‍ ഒരു തോര്‍ത്ത് മാറത്ത് ഇട്ടിരുന്നവര്‍ ആധുനിക രീതിയില്‍ സാരികള്‍ അണിഞ് തലയുര്‍ത്തിപ്പിടിച്ച് തങ്ങള്‍ക്കുമുന്നില്‍ കൂസലെനേ്യ എത്തിയിരിക്കുന്നു സവര്‍ണ കോമരങ്ങള്‍ കുശുകുശുത്തു.സവര്‍ണ തൊമ്മാടികള്‍ യുവതികളുടെ മേല്‍ ചാടിവീണു അവരെ തല്ലുകയും അസഭ്യം വിളിക്കുകയും ചെയ്തു ചിലര്‍ അവരുടെ മേല്‍ മുറുക്കിത്തുപ്പി.
സംഘടിതരായ പുലയ സമൂഹം ഇതില്‍ ക്ഷോഭിച്ചു തുടങ്ങി .ചുറ്റുചുറുക്കുള്ള ഒരു സംഘം പുലയ യുവാക്കല്‍ പിറ്റേന്ന് സൈക്കിളില്‍ ജാഥയായി കൂട്ടംകുളം റോഡില്‍ പ്രവേശിച്ചു.സവര്‍ണഗുണ്ടുകള്‍ കരുതലോടെ നേരത്തെ തന്നെ തയ്യാറായി നിന്നുരുന്നു.സൈക്കിള്‍ ജാഥാംഗങ്ങളെ അവര്‍ ആയുധങ്ങളുമായി നേരിട്ട് തല്ലിപ്പിരിച്ചു. 1946 മേയ് ആദ്യവാരത്തിലാണ് ഈ സംഭവം നടന്നത്,നാടെങ്ങും ഇതിനെത്തുടര്‍ന്ന് പ്രതിഷേധ യോഗങ്ങള്‍ അലയടിച്ചു.പോലീസ് പലരെയും അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചു.ഇരിങ്ങാലക്കുടയിലെ നിരോധനം ലംഘിക്കാന്‍ പല കേന്ദ്രങ്ങളില്‍നിന്നും ജാഥകള്‍ അങ്ങോട്ട് നീങ്ങി. ജൂണ്‍ 24ന് ഇരിങ്ങാലക്കുട അയ്യ്കാവ് മൈതാനിയില്‍ സര്‍വ്വകക്ഷിയോഗം കൂടി. ഈ യോഗത്തില്‍ ചാത്തന്‍ മാസ്റ്റര്‍ നിരോധന ഉത്തരവിനെ വെല്ലുവിളിച്ചു.
യോഗത്തിനു ശേഷം ജനങ്ങളെല്ലാം കൂട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. നിരോധന മേഖലയുടെ അതിര്‍ത്തിയില്‍ മജിസ്ട്രേട്ടും വലിയൊരു പോലീസ് സൈന്യവും നില്‍പ്പുണ്ടായിരുന്നു .പോലീസ് ഉദ്യോഗസ്ഥന്മാരും മജിസ്ട്രോട്ടും നേതാക്കളുമായി തര്‍ക്കിച്ചു.നിരോധനം ഇല്ലെന്ന് നേതാവ് ഉണ്ടന്ന് ഉദ്യോഗസ്ഥന്മാര്‍ .നിയമമെല്ലാം കോടതിയിലാണെന്നും പറഞ്ഞ് പോലീസ് നേതാക്കളെ പിടിച്ചുതള്ളി .ജനക്കൂട്ടം ഇളകി സ്ഥിതിഗതിയാകെ വഷളായി ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി.നേതാക്കളെ അറസ്റ്റ് ചെയ്യതു ഇതില്‍ പ്രതിഷേധിച്ച് യോഗംകൂടി പ്രസംഗിച്ച കുറ്റത്തിന് ചാത്തന്‍ മാസ്റ്ററെയും,എംഎ തയ്യലിനെയും അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ കൊണ്ടുവന്ന് അതിക്രരൂമായി മര്‍ദ്ദിച്ചു.പുലയ സമ,വേട്ടുവ മഹാസഭ,പടന്ന മഹാസഭ,കണക്ക മഹാസഭ,പാത്തി സമാജം,സാംബവ മഹാസഭ, തുടങ്ങിയ സംഘടനകളെല്ലാം ഈ സമരത്തില്‍ നേത്യപരമായി പകുവഹിച്ചു.
No comments:
Post a Comment