തീണ്ടലുംതൊടിലുംരൂക്ഷമായി രുന്ന ഒരു കാലഘട്ടത്തി
ലാണ് കേരത്തിലെ അധഃസ്ഥിത ജനതയെ
പരസ്പരം സംഘടിച്ച് ഒരു സംഘടന 1907ല്‍ സാധു ജനപരിപാലന സംഘം'
രൂപീകരിച്ചിത്.. പിന്നീട് ആറുവര്ഷം കടന്നിട്ടാണ്
കൊച്ചിയിലെ പുലയര് പാത്തും പതുങ്ങിയും
കായലില് വള്ളങ്ങള് കൂട്ടിക്കെട്ടി കൊച്ചി
പുലയര് മഹാജനസഭ രൂപീകരിച്ചത്. കൊച്ചി
കായല് പരപ്പിലാണ് അതിന്റെ ജനനം. കരയില്
സ്ഥലമില്ലാത്തതുകൊണ്ടല്ല. കൊച്ചിയിലെ
പുലയര്ക്കന്ന് കരമാര്ഗ്ഗം സഞ്ചരിക്കാനോ,
സമ്മേളനങ്ങള് ചേരാനോ പാടില്ലായിരുന്നു.
അത്രമേല് തീണ്ടലും തൊടീലും രൂക്ഷമായിരുന്നു.
എന്തിനേറെ നിത്യോപയോഗ സാധനങ്ങള്
വാങ്ങാന്പോലും കരയില് കടന്നുകൂട.
വള്ളങ്ങളില് നടുക്കായലിലെത്തി
തമ്പടിച്ചുവേണം അന്യായവില കൊടുത്ത്
സാധനങ്ങള് വാങ്ങാന്.
വല്ലാര്പാടം, ഇളംകുന്നുപുഴ, മുളവുകാട്,
വൈപ്പിന് ചിറ്റൂര്, ചേരാനല്ലൂര്, കുറുംകോട്ട,
പുന്നുരുന്തി, കടവന്ത്ര, കരിന്തല, കുമ്പളങ്ങി,
ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ
പ്രദേശങ്ങളില് അധികവും പുലയരും
ധീവരുമായിരുന്നു തിങ്ങിപ്പാര്ത്തി രുന്നത്.
സംഖ്യാതലത്തില് പുലയരോടൊപ്പം ധീവരും
മുന്നില് നിന്നിരുന്നു. അവരും സവര്ണരുടെ
ചണ്ഡാള നിയമങ്ങള്ക്കും, ചൂഷണങ്ങള്ക്കും
വിധേയരായിരുന്നു. ധീവരുടെ ഇടയില് നിന്നും
ജനിച്ചു വളര്ന്ന പണ്ഡിറ്റ് കറുപ്പന്
ധീവരര്ക്ക് നേതൃത്വം നല്കികൊണ്ട് രംഗത്തു
വന്നു. 1909 ല് കൊച്ചിയി ലെ
വിദ്യാലയങ്ങളില് ഒന്നില്പോലും പുലയരുടെ
ഒരു കുട്ടിപോലും വിദ്യാഭ്യാസം
ചെയ്തിരുന്നില്ല.ഈ വിധ
അനാചാരങ്ങള്ക്കെതിരെ
പ്രവര്ത്തിച്ചുകൊണ്ടാണ് കറുപ്പന് മാസ്റ്റര്
സ്വസമുദായ രംഗത്ത് എത്തിയത്. അദ്ദേഹം
പില്ക്കാലത്ത് ധാരാളം കവിതകള് ഈ
ജനവിഭാഗത്തെക്കുറിച്ച് എഴുതുകയുണ്ടായി.
'ജാതിക്കുമ്മിയെന്ന കവിതാസമാഹാരം ഏറെ
പ്രസിദ്ധമാണ്.
1913 ഏപ്രില് മാസം 21-ാം തീയതി കറുപ്പന് മാസ്റ്ററുടെ നേതൃത്വത്തില്
അന്നാദ്യമായി കൊച്ചിയിലെ പുലയര്
യോഗം ചേര്ന്ന് 'കൊച്ചി പുലയമഹാജനസഭ'
യ്ക്കു രൂപം കൊടുത്തു. കെ.സി.
കൃഷ്ണാദിയാശാനെ പ്രസിഡന്റായും, പി.സി.
ചാഞ്ചനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
1925-ല് ദിവാന് ടി.എസ്. നാരായണ അയ്യരുടെ
അദ്ധ്യക്ഷത യില് എറണാകുളത്ത് മഹാരാജാമ്പ്
കോളേജില് ചേര്ന്ന കൊച്ചി പുലയ
മഹാജനസഭ കെ.പി. വള്ളത്തോളിനെ
നേതൃനിരയിലേക്ക് കൊണ്ടു വന്നു. വള്ളോനെ
നേതൃത്വ സ്ഥാനത്ത് കൊണ്ടു വന്നതോടെ
കൊച്ചിയിലെ പുലയരാധി അധഃസ്ഥിതര്ക്ക്
പുതിയൊരുന്മേഷവും പ്രവര്ത്തന മേഖലയും
കണ്ടെത്താനായി. 1926-ല് പി.സി. ചാഞ്ചനെ
ആദ്യത്തെ പുലയ പ്രതിനിധിയായി കൊച്ചി
നിയമസഭയില് മെമ്പറായി തെരഞ്ഞെടുത്തു.
സമുദായ സേവനരംഗത്ത് നിലയുറപ്പിച്ചിരുന്ന
കെ.പി. വള്ളോനെ 1931-ല് കൊച്ചി
നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു.
അങ്ങിനെ ചാഞ്ചനും, വള്ളോനും എം.എല്.സി
യെന്ന നിലയില് ഒട്ടേറെ കാര്യങ്ങള്
കൊച്ചിയിലെ പുലയര്ക്കായി
നേടിക്കൊടുത്തു. 1936-ല് വള്ളോല്
എം.എല്.സി അധഃകൃതന് എന്ന പേരില് ഒരു
മാസിക ധര്മ്മ കാഹളം പ്രസ്സില് നിന്നും
പുലയരുടെ പ്രശ്നങ്ങള് അവതരിപ്പിക്കാനായി
പ്രസിദ്ധീകരണം തുടങ്ങി. അയ്യന്കാളി
സാധുജന പരിപാലിന തുടങ്ങിയതുപോലെ
അധഃകൃതനും രണ്ടാംസ്ഥാനക്കാരനായി
നിലകൊണ്ടു. വള്ളോന് പിന്നീട് 'ഹരിജന്'
എന്നൊരു മാസികയും ആരംഭിച്ചു 1930ല് സമസ്തകൊച്ചി പുലയ മഹാസഭയായി രൂപംകൊണ്ടു.
1907 മുതല്‍ മൂന്ന്
പതിറ്റാണ്ട് കാലം അയ്യങ്കാളിയുടെ
നേത്ത്തവത്തില്‍ സംഘം നടത്തിയ
തൊഴില്‍,അയിത്താചാരവിരുദ്ധ
വിദ്യാലയപ്രവേശന സമരങ്ങൾക്ക്
കണക്കില്ല. സംഘത്തിന്റെ ഉശിരന്മാരായ
പ്രവർത്തകർ ഒട്ടേറെ പീഡനങ്ങൾ ഏറ്റുവാങ്ങി.
ആയിരത്തിൽപരം ശാഘകളുംമായി സംഘം
അധകൃതരുടെ അവകാശങ്ങള്ക്കായി
പോരുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ്
ക്രമേണ ശിധിലമാക്കപ്പെട്ടത്.
ഉപജാതികള് സ്വന്തം സംഘടനകളുടെ
കോടികീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ്
1936- ല്‍ ടി വി തേവന്,ടി ടി കേശവൻ ശാസ്ത്രി,
അറമുള പി കെ ദാസ് , പി കെ ചോതി എന്നിവര്‍
ചെങ്ങനൂരിൽ പുല്ലാട് എന്നസ്ഥലത് വച്ച് "
സമസ്ത തിരുവിതാംകൂര് പുലയര്‍ മഹാസഭരൂപിക്കരിച്ചു.
1930ല് സമസ്തകൊച്ചി
പുലയമഹാസഭയായി മാറി. അക്കാലത്താണ്
ഇന്റര്മീഡിയറ്റിനു പഠിക്കുന്നതിന്
ചാത്തന്മാസ്റ്റര് മഹാരാജാസ് കോളേജില്
എത്തുന്നത്. പത്ത് ദലിത് വിദ്യാര്ത്ഥികള്ക്കു
മാത്രം പ്രവേശനം ലഭിച്ചിരുന്ന സമയത്ത്
11-ാ മനായാണ് ചാത്തന്മാസ്റ്റര് എത്തിയത്.
താമസ സൗകര്യം ലഭിക്കാതെ വന്നപ്പോള്
ഹോസ്റ്റല് വാര്ഡന്റെ ചുമതലയുണ്ടായിരുന്ന
കെ.പി.വള്ളോന്റെ മുറിയില് താമസിക്കാനുള്ള
അവസരം ലഭിച്ചു. അങ്ങനെ ചാത്തന്മാസ്റ്റര്
സമുദായത്തിനു വേണ്ടി പ്രവര്ത്തിച്ചു
നേതാവായി.
1957- ലെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ
പ്രഗര്ഭനായ മന്ത്രിയായിരുന്നു ശ്രീ
ചാത്തന്മാസ്റ്റര്‍1957ലെ പ്രതാപം മനസ്സില്‍
സൂക്ഷിച്ചു ശ്രീ ചാത്തന്മാസ്റ്റര്‍1967 ല്‍
ചാലക്കുടിയില്‍ മത്സരിച്ചസമയത്
ഒരുപട്ടികജതിക്കാരന്‍ ജനറല്‍ സീറ്റില്‍
മത്സരിച്ച ഏക കാരണത്താല്‍ അദ്ദേഹം
ദയനീയമായി പരാജയപ്പെടുകയുണ്ടായി .
കേരളത്തില്‍ കോണ്ഗ്രസ്സിനെ വെറും ഒന്പതു
സീറ്റില്കേരളനിയമസഭയിലെ മൂലയില ഒതുക്കി
മുഴുവന്‍ സീറ്റുകളും തൂത് വാരുംബോളും ആദ്യത്തെ
കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗൽഭനായ
മന്ത്രി ശ്രീ ചാത്തന്മാസ്റ്റര്‍ വിജയിച്ചില്ല.
അന്ന് ചാത്തന്‍ മാസ്റ്റര്മനസ്സില്‍ കുറിച്ചിട്ടു
ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തില്‍
ജനിച്ചുപോയതുകൊണ്ട് സമൂഹ നീതി
നിഷേധിക്കപ്പെടുന്ന ഈ ജനവിഭാഗത്തിന്
മോചനത്തിനുവേണ്ടി രാഷ്ട്രീയതിനപ്പുറത്തു
അവന്റെ സംഘശേഷിയെ സ്വരുകൂട്ടണം എന്ന്
തീരുമാനിച്ചു.
പി.കെ.ചാത്തന് മാസ്റ്ററുടെ ശ്രമഫലമായി
പലതട്ടില് പ്രവര്ത്തിച്ചിരുന്ന രണ്ടു
സംഘടനകളിലുംപെട്ട 15ലക്ഷത്തോളം
അംഗങ്ങളെ കൂട്ടിചേര്ത്ത് ‘ഒരു സംഘടന, ഒരു
നേതൃത്വം, ഒരേ ലക്ഷ്യം’ എന്ന
മുദ്രാവാക്യവുമായി തിരുവനന്തപുരത്ത്
വൃന്ദാവന്സ്കൂളില് ചേര്ന്ന യോഗം പുലയ
ഏകോപന സമിതി രൂപീകരിച്ചു. ആള്
ട്രാവന്കൂര് പുലയര് മഹാസഭയുടെ പച്ച
നിറത്തിലുള്ള പതാകയും, സമസ്ത കൊച്ചി
പുലയമഹാസഭയുടെ നീല നിറത്തിലുള്ള പതാകയും
സംയോജിപ്പിച്ച് പുതിയ പതാകയുണ്ടാക്കി.
അങ്ങനെ 1970ല് എസ്.13/70 എന്ന
രജിസ്ട്രേഷനോടുകൂടി കേരള പുലയര് മഹാസഭ
രൂപീകരിച്ചു.
No comments:
Post a Comment