മാനുഷിക മൂല്യങ്ങൾ ഉയർത്തി സാമൂഹ്യ നീതിക്കായി നിരവധി പോരാട്ടങ്ങൾ നടത്തിയ കമ്യൂണിസ്റ്റ് പാർട്ടിയിലും വർത്തമാനകാലഘട്ടത്തിൽ സവർണ്ണത പിടിമുറുക്കുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല പറഞ്ഞു.
കെ.പി.വൈ.എം എറണാകുളം ജില്ലാ കൺവൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.പാർലമെന്റ് തിരഞ്ഞെടുപ്പിലെ യഥാർത്ഥ പരാജയകാരണങ്ങൾ പരിശോധിക്കാതെ ശബരിമല വിഷയമാണ് കാരണമെന്നു വാദിക്കുന്ന ചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പാർട്ടിയിലെ സവർണാധിപത്യം നിലനിർത്തുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും പറഞ്ഞു.
കെ.പി.വൈ. എം ജില്ലാ പ്രസിഡന്റ് സി.കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പ്രശോഭ് ഞാവേലി യുവജന സന്ദേശം നൽകി. എം.കെ വേണുഗോപാൽ, എൻ.കെ രമേശൻ, കെ.കെ സന്തോഷ് സാജി രാമചന്ദ്രൻ, എം.കെ സുദർശൻ, പി.കെ ബിജു, പി.എസ് സുജയ, ടി.കെ മണി തുതിയൂർ, അംബേദ്കർ ജഗത് റോസ്, കിരൺ കുമാർ, അനീഷ് വാവേലി, സുധീഷ് അങ്കമാലി, സുജിത്ത് സുരേഷ് രേഷ്‌നുആലങ്ങാട് എന്നിവർ സംസാരിച്ചു
No comments:
Post a Comment