അടിമാലി: ജില്ലയിലെ പട്ടയ വിതരണത്തിൽ പട്ടിക വിഭാഗങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ പറഞ്ഞു. കെ.പി.എം.എസ് ഇടുക്കി ജില്ല സമ്മേളനം അടിമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഹെക്ടർ കണക്കിന് ഭൂമിക്ക് സർക്കാർ പട്ടയ വിതരണം നടത്തിയപ്പോൾ 50 - പരം വർഷം പഴക്കമുള്ള പട്ടികജാതി സങ്കേതങ്ങളിൽ താമസിക്കുന്ന 4 സെന്റ് മുതൽ ഒരു ഏക്കർ വരെയുള്ള ഭൂമികൾക്ക് പട്ടയം നൽകുന്ന കാര്യത്തിൻ വലിയ അവഗണനയാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു കൃഷണൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി മോഹനൻ കത്തിപ്പാറ കണക്കും അവതരിപ്പിച്ചു.
കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ, സെക്രട്ടറിയേറ്റംഗങ്ങളായ ഓമന വിജയകുമാർ, രമേശ് മണി, സംസ്ഥാന കമ്മറ്റിയംഗങ്ങായ കെ.കെ.രാജൻ, ശിവൻ കോഴിക്കമാലി, നേതാക്കളായ കെ.എ. പൊന്നപ്പൻ, കെ.കെ.സന്തോഷ്, അർ.കെ.സിദ്ധാർത്ഥൻ, എൻ.കെ.പ്രദീപ്, ടി.കെ.സുകുമാരൻ, സിന്ധുജയ് മോൻ, സുനിൽ മലയിൽ, തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ കടപ്പാട്-
കെപിഎംഎസ് മീഡിയ
No comments:
Post a Comment