Search This Blog

Wednesday, March 13, 2019

ജനാധിപത്യവും നവോത്ഥാനത്തിന് വിധേയമാകണം • പുന്നല ശ്രീകുമാര്‍


 

കടുത്തുരുത്തി : ജനാധിപത്യവും നവോത്ഥാനത്തിന് വിധേയമാകണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ല സമ്മേളനം കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
                  അസഹിഷ്ണുത ജനാധിപത്യത്തിന്റെ ദൗർബല്യമാണ്, ആശയ സംവാദവും പ്രതിയോഗികളോടുള്ള സഹിഷ്ണുതയും കരുത്തുറ്റ ജനാധിപത്യ സമൂഹത്തിൽ മാത്രമെ സാധ്യമാവുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ്‌ കെ.യു. അനിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കാളികാവ് ശശികുമാർ പ്രവർത്തന റിപ്പോർട്ടും ഖജാൻജി കെ.കുഞ്ഞിക്കുട്ടൻ കണക്കും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
           റ്റി.എസ്.രജികുമാർ, സാബു കരിശ്ശേരി, ദേവരാജ് പാറശാല, രമേശ് മണി,ഡോ: അനിൽ അമര ,അജിത്ത് കല്ലറ, അനിൽ കാരിക്കോട്, ലതിക സജീവ്, സന്തോഷ് മേമ്മുറി, ബാബു എറയന്നൂർ ,കെ.കെ.കൃഷ്ണകുമാർ ,വി.വി.പ്രകാശ്, ടി.കെ.ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.

No comments: