Search This Blog

Wednesday, March 13, 2019

സമൂഹത്തിൽ നിലനിൽക്കുന്നത് വിശ്വാസ ഭീകരത • പുന്നല ശ്രീകുമാർ


ചേർത്തല: വിശ്വാസ ഭീകരതയാണ് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. യുവജന വിഭാഗമായ കെ.പി.വൈ.എം സംസ്ഥാന സമ്മേളനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സംരക്ഷിക്കാനുള്ള വ്യഗ്രത സമൂഹത്തിൽ വർദ്ധിക്കുകയാണ്. സംവാദത്തെക്കാൾ സംഹാരത്തിനാണ് പ്രാമുഖ്യം. കലുഷിതമാകുന്ന ഈ സാമൂഹ്യ സാഹചര്യത്തിൽ പരിഷ്കാരത്തിന്റേതായ പൊതു സാമൂഹ്യ പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. അവകാശ സമരങ്ങളെക്കാൾ ആശയ സമരങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഇത്തരം ആശയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ കെ.പി.എം.എസ് മുൻപന്തിയിലുണ്ടാകുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അനിൽ ബഞ്ചമൺപാറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് എസ്. കല്ലട പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രവീൺ ആളൂർ കണക്ക് അവതരിപ്പിച്ചു. എൽ. രമേശൻ, പി. ജനാർദ്ദനൻ, ബൈജു കലാശാല, രമേശ് മണി, എ.പി. ലാൽകുമാർ, പി.ആർ. ശിശുപാലൻ, ദേവരാജ് പാറശാല, കാട്ടൂർ മോഹനൻ, കെ. കാർത്തികേയൻ, എൻ.ടി. സലിമോൻ എന്നിവർ സംസാരിച്ചു.

No comments: