സംസ്ഥാനത്തെ പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിപുലമായ യോഗം ഉടൻ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെപിഎം എസിന്റെ 46-മത് സംസ്ഥാന സമ്മേളനം തേക്കിൻകാട് മൈതാനത്തു ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉദ്ദേശിക്കുന്ന വികസനം സർവതലസ്പർശിയാണ്. വിഷമിക്കുന്നവരുടെയും കഷ്ട്ടപ്പെടുന്നവരുടെയും തുരുത്തുകൾ നാട്ടിൽ പാടില്ല. വിഷമം അനുഭവിക്കുന്നവരാണ് പട്ടികവിഭാഗങ്ങൾ. അവരുടെ ഉന്നമനത്തിന് ഒരുപാട് ശ്രമങ്ങൾ ഉണ്ടായെങ്കിലും പൂർണഫലം ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കറുത്തകാലത്തിന്റെ കഷ്ട്ടതലങ്ങളിൽ നിന്നും നാടിനെ മോചിപ്പിച്ചത് നവോന്ഥാനകാലഘട്ടവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. ഇതൊക്കെ പുതിയതലമുറ മനസ്സിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. നവോന്ഥാന പ്രസ്ഥാങ്ങങ്ങൾ ഉഴുതുമറിച്ചിട്ട മണ്ണിൽ ശരിയായ വിളയിറക്കാൻ കഴിഞ്ഞതാണ് കേരളത്തിന്റെ ശക്തി.അതിന് മുന്നിൽനിന്നാത്തതു ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെപിഎം എസ് രക്ഷാധികാരി പുന്നലശ്രീകുമാർ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി, കെപിഎം എസ് സംസ്ഥന പ്രസിഡന്റ് പി ജനാർദനൻ,ജനറൽ സെക്രട്ടറി പി. കെ. രാജൻ, ജനറൽ കൺവീനർ പി. എ. അജയഘോഷ് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment