തൊടുപുഴ: നുറ്റാണ്ടുകളായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ജനവിഭാഗങ്ങളുടേയും, മതന്യൂനപക്ഷങ്ങളുടേയും സാമൂഹിക പുരോഗതിക്കായി ഭരണഘടനയിലൂടെ ഡോ: ബി.ആർ.അംബേദ്ക്കർ വിഭാവനം ചെയ്ത സാമുഹിക ലക്ഷ്യങ്ങൾ നീതിന്യായ സ്ഥാപനങ്ങളും ഭരണകൂടങ്ങളും ചേർന്ന് അട്ടിമറിക്കുന്നതായി കെ.പി.എം.എസ്.
കെ.പി.എം.എസ് ന്റെ നാൽപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോ: ബി.ആർ.അംബേദ്ക്കറുടെ 127 മത് ജയന്തി സമ്മേളനമാണ് ഈ ആരോപണം ഉന്നയിച്ചത്.സമീപകാലത്ത് രാജ്യത്തുണ്ടായ ഭരണകൂട നീതിന്യായ നിലപാടുകൾ ഇതാണ് സൂചിപ്പിക്കുന്നത്.ഇതിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും മതന്യൂനപക്ഷങ്ങളുടേയും പ്രതിരോധ നിര ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും ജയന്തി സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഖജാൻജി എൽ.രമേശൻ, വർക്കിങ്ങ് പ്രസിഡന്റ് പി.ജനാർദ്ധനൻ, വൈസ് പ്രസിഡന്റ് മാരായ അഡ്വ.എ.സനീഷ് കുമാർ, പി.വി.ബാബു, അസി.സെക്രട്ടറിമാരായ പി.കെ.രാജൻ, ബൈജു കലാശാല, സെക്രട്ടറിയേറ്റംഗങ്ങളായ ടി.എസ്.രജികുമാർ, സാബു കരിശേരി, ദേവരാജ് പാറശാല, സുഭാഷ് കല്ലട, സുജാ സതീഷ് തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment