Search This Blog

Thursday, January 14, 2021

കർഷക സമരംഅടിച്ചമർത്തൽ നടപടി ജനാധിപത്യ വിരുദ്ധം■ പുന്നല ശ്രീകുമാർ


കൊല്ലം: കർഷക സമരം അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

 കൊല്ലം ജില്ലാ സമ്മേളനം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 14 കോടിയിലധികം വരുന്ന കർഷകർ  തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമാധാനപരമായ സമരത്തോടൊപ്പം ആണ് കെപിഎംഎസ്.


താങ്ങുവില ഇല്ലാതാകുന്നതും വിപണിയിലും സംഭരണത്തിലും കോർപ്പറേറ്റുകൾക്ക് നിയന്ത്രണവും പരിധിയും ഏർപ്പെടുത്താത്തതും കാർഷികമേഖലയുടെ തകർച്ചയ്ക്ക് വഴിവയ്ക്കും


സംഭരണത്തിലും വിതരണത്തിലും സ്വകാര്യമേഖലയ്ക്ക് അവസരം ലഭിക്കുക വഴി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും രാജ്യത്തെ പൊതു വിതരണ ശൃംഖലയും ഇല്ലാതാവും.


നാടിന്റെ അതിജീവനത്തിനുവേണ്ടി കർഷകർ നടത്തുന്ന സമാനതകളില്ലാത്ത സമരത്തെ പൗരസമൂഹം  പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


ജില്ലാ പ്രസിഡന്റ് എൽ.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എൻ ബിജു പ്രവർത്തന റിപ്പോർട്ടും ഖജാൻജി ആർ ലെറ്റീഷ  കണക്കും അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് വി  ശ്രീധരൻ വൈസ് പ്രസിഡന്റ് പി വി ബാബു അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല ദേവരാജൻ തമ്പ്, ശാലിനി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.





 

No comments: