ബഹുമാന്യരേ
1970-ല്‍ കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററാണ് കെപിഎംഎസ് രൂപികരിക്കുന്നത്
അഞ്ചു പതിറ്റാണ്ടുകാലം കേരള ചരിത്രത്തോടെപ്പം സഞ്ചരിച്ച അധ്വാന വര്‍ഗ്ഗത്തിന്‍റെ ഈ പ്രസ്ഥാനത്തിന്
കെ ചന്ദ്രശേഖര ശാസ്ത്രി,പി കെ രാഘവന്‍, കെ വി കുമാരന്‍ മാസ്റ്റര്‍, എസ് ശശാങ്കന്‍, തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ നേതൃത്വം നല്‍കി
ഇന്ന് ഈ ചരിത്രസന്ധിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ സമരപഥങ്ങളിലെ സുവര്‍ണ്ണത്തിളക്കം നമ്മുക്ക് കാണാനാവും
അന്നവും അക്ഷരവും നിഷേധിക്കപ്പെട്ട അധഃസ്ഥിത ജനതയുടെ സംഘബോധവും പോരാട്ട വീര്യവും സാമൂഹ്യ ജീവിതത്തെ നന്മയുടെ പ്രവാഹത്തിലേക്ക് തിരിച്ചുവിടാന്‍ പ്രാപ്തമാക്കി
പിന്തുടര്‍ന്നെത്തുന്ന തലമുറക്ക് ആത്മവിശ്വാസവും വെളിച്ചവും പകരാന്‍ ....
കാറ്റിലുലയാത്ത ഭദ്രദീപമായ് അത് ഇന്നും നിലകൊള്ളുന്നു..
വിദ്യാഭ്യാസം,തൊഴില്‍,പരിസ്ഥിതി,സേവനം,കല,കായികം,സംസ്കാരികം,കൃഷി,ആരോഗ്യം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്ന
വിവിധങ്ങളായ പദ്ധതികളും പരിപാടികളുമാണ്
ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്‍റെ സാമുഹ്യമണ്ഡലത്തെ
വിസ്മയിപ്പിക്കുന്ന ഈ ആഘോഷങ്ങളുടെ ഔപചാരിക തുടക്കത്തിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു...
പുന്നല ശ്രീകുമാര്
No comments:
Post a Comment