സ്പെഷ്യൽ ഓഫീസർ എം.ജി.രാജമാണിക്യത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദ് ചെയ്ത ഹൈക്കോടതി-സുപ്രീം കോടതികളുടെ നിർദ്ദേശം പരിഗണിച്ചു മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യ്തു അവകാശം സ്ഥാപിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. പാട്ടകാലാവധി കഴിഞ്ഞ അഞ്ച് ലക്ഷം ഏക്കർ ഭൂമിയാണ് സംസ്ഥാനത്തുള്ളത്.
ഭൂമിയുടെ അഭാവമാണ് ഫ്ലാറ്റ് പാർപ്പിട പദ്ധതിയിലേക്ക് സർക്കാരിനെ നയിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്ന സർക്കാർ കൃഷി ഭൂമിയും, വാസസ്ഥലവും നൽകുന്ന നയത്തിലേക്കു മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡന്റ് ഒ. സി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിൽ ബെഞ്ചമൺപാറ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. ജനാർദ്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല, നേതാക്കളായ പി കെ പൊന്നപ്പൻ, അജയകുമാർ മക്കപ്പുഴ, എം. കെ. സുരേഷ് കുമാർ. ഡി. കുട്ടപ്പൻ. രതീഷ്ലാൽ. പി. കെ. സുരേഷ്, ഒ. എൻ. ശശി തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment