അരക്ഷിതാവസ്ഥ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുമെന്ന് കെ.പി.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു. ഭൗതീക ജീവിതത്തേ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ ഭരണ കൂടത്തിനും പൊതു സമൂഹത്തിനു ഉത്തരവാദിത്വമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും അടിച്ചമർത്തലും വർദ്ധിച്ച് വരുന്നുണ്ട്. സമൂഹ മനസ്സിന്റെ രോഗാതുരമായ അവസ്ഥക്കെതിരെ പരിഷ്ക്കരണവാദ പ്രസ്ഥാനങ്ങളും, നവോത്ഥാ പൈതൃകം പിൻ പറ്റുന്ന പ്രസ്ഥാനങ്ങളും ബോധപൂർവ്വമായ ശ്രമം തുടരണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
കൊടകരയിൽ നടന്ന കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് വി ബാബു അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ടി.എസ്.റെജികുമാർ, ശാന്ത ഗോപാലൻ, പി എ. അജയഘോഷ്, ഐ.എ. ബാലൻ, കെ.എസ് രാജു, പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ഉഷാ വേണു, മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷീജ രാജു, വി എസ് ആശ്ദോഷ്, പി.എ രവി, പി.വി. വിജയൻ, ടി.ആർ ഷേർളി, എം.പി.ഉണ്ണികൃഷ്ണൻ, വിവേക് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി ബാബു പ്രസിഡണ്ട്, കെ.വി.ഉണ്ണികൃഷ്ണൻ,
പി വി.വിജയൻ വൈസ് പ്രസിഡണ്ട് മാർ, വി.എസ്.ആശ്ദോഷ് സെക്രട്ടറി, പി എൻ.സുരൻ, കെ.സി സുധീർ ജോയിന്റ് സെക്രട്ടറി, പി എ.രവി ഖജാൻജിയായും യോഗം ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു. പി എൻ സുരൻ സ്വാഗതവും, എ.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു..
No comments:
Post a Comment