ശബരിമലവിഷയം അപ്രസക്തം
നവോത്ഥാന പരിശ്രമങ്ങൾതുടരും ■ പുന്നല ശ്രീകുമാർ
പത്തനംതിട്ട •ശബരിമല വിഷയം ഇപ്പോൾ അപ്രസക്തമാണെന്നും നവോത്ഥാന പരിശ്രമങ്ങൾ തുടരുമെന്നും കെ.പി.എം.എസ്. ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ്. പത്തനംതിട്ട ജില്ല കൺവെൻഷൻ കോന്നിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാബല്യത്തിൽ വരികയും നടപ്പിലാക്കുകയും ചെയ്ത ഒരു നിയമ നടപടിയായി ഇൗ വിഷയം മാറി. കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് സ്വാഭാവിക പരിണാമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
കെ.പി.എം.എസ് ജില്ല പ്രസിഡന്റ് ഒ.സി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി അനിൽ ബഞ്ചമൻപാറ പ്രവർത്തന റിപ്പോർട്ടും, ഖജാൻജി പി.കെ.സുരേഷ് കണക്കും അവതരിപ്പിച്ചു.
വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ദനൻ, സെക്രട്ടേറിയറ്റ് അംഗം സുജ സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. ഭാസ്കരൻ, എൻ.സി. രാജപ്പൻ , പി.കെ. പൊന്നപ്പൻ, അജയകുമാർ മക്കപ്പുഴ, എം.കെ.സുരേഷ്, ടി.വി. സതീഷ് കുമാർ, പ്രശോഭ് ഞാവേലി, വി.ജി. സോമൻ, ഇന്ദുലേഖ രാജീവ്, സുരേഷ് പുന്നക്കുന്നം, ടി.എസ്.രതീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment