Search This Blog

Friday, January 3, 2020

സംവരണ പോരാട്ടങ്ങളും നവോദ്ധാനത്തിന്റെ ഭാഗമാണ്■ പുന്നല ശ്രീകുമാർ


സംവരണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ നവോത്ഥാനത്തിന്റെ  ഭാഗമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും  നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു.

കെ. പി. എം.എസ്. എറണാകുളം ജില്ലാ കൺവെൻഷൻ കളമശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മാർത്താണ്ഡവർമയുടെ കാലശേഷം തിരുവിതാംകൂർ സർക്കാർ സർവീസിൽ  പരദേശികളായ ബ്രാഹ്മണർക്ക് പകരം തദ്ദേശീയരുടെ പ്രധിനിത്യത്തിനുവേണ്ടി 1891ൽ  നടന്ന മലയാളി മെമ്മോറിയൽ പ്രക്ഷോഭവും 1896 ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ നടന്ന ഈഴവ മെമ്മോറിയൽ പ്രക്ഷോഭവും, സി കേശവൻ, പി.കെ കുഞ്ഞ്, എൻ.സി ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന നിവർത്തന പ്രക്ഷോഭവും കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. നവോത്ഥാന മുന്നേറ്റത്തെ സംവരണ സംരക്ഷണമായി ആക്ഷേപിക്കുന്നവർ  കേരളത്തിന്റെ നവോത്ഥാന ചരിത്രം വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജില്ല പ്രസിഡന്‍റ് ശ്രീ എൻ. കെ  രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ രാജഗോപാൽ റിപ്പോർട്ടും ഖജാൻജി കെ.കെ സന്തോഷ്‌ കണക്കും അവതരിപ്പിച്ചു.
എൽ. രമേശൻ,  പി.വി ബാബു അഡ്വ: സനീഷ് കുമാർ,  ടി.എ വേണു, പ്രശോഭ് ഞാവേലി  സുനന്ദ രാജൻ, എം.ടി ശിവൻ,   എം. കെ വേണുഗോപാൽ ടി.വി ശശി, സി. കെ  ഹരികുമാർ, പി.കെ ബിജു  തുടങ്ങിയവർ സംസാരിച്ചു



No comments: