യുവതുർക്കികളെ,
ഭൂമിയും, തൊഴിലും വിദ്യാഭ്യാസ അവകാശങ്ങളും ബരണഘടനാ പരിരക്ഷകളും സവർണ്ണകടൽ കവർന്നെടുക്കുമെന്ന് വർത്തമാനകാലം. ജരാനരകളെ സടകുടഞ്ഞെറിഞ്ഞ് ക്ഷുഭിതയൗവനങ്ങളായില്ലായെങ്കിൽ നിറയൊഴിക്കുമെന്ന് വരും തലമുറ. ഞങ്ങൾ പൊരുതി നേടിയ അവകാശങ്ങൾ ആർക്കും അടിയറവയ്ക്കരുതെന്ന് പിതാമഹന്മാരുടെ അനശ്വരമായ അസ്ഥിമാടങ്ങൾ. ഒട്ടകപക്ഷിയെപ്പോലെ മുഖം പൂഴ്ത്തിയിരിക്കാതെ കാലം ആവശ്യപ്പെടുന്ന സമരസ്രേണികൾ തീർക്കേണ്ട ക്രിയാകാലമിതാണെന്ന് നമ്മൾ തിരിച്ചറിയുക. അതിജീവനത്തിന്റെ വിത്തുപാകി അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങൾക്ക് എന്നും ക്ഷീരബലയാകുന്ന ഭാരതരത്നം ഡോ : ബി. ആർ അംബേദ്കറുടെ ദീപ്തസ്മരണയിൽ ശ്രാദ്ധമൂട്ടികൊണ്ട് തിരുവല്ല ബിലീവേഴ്സ് യൂത്ത് ഹാളിൽ ചേരുന്ന കെ പി വൈ എം സംസ്ഥാന കൺവൻഷനിൽ പങ്കെടുത്ത് സമരോത്സുകരാകുവാൻ അഭ്യർത്ഥിക്കുന്നു.

No comments:
Post a Comment