Search This Blog

Wednesday, December 6, 2017

സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും

 
 തിരുവനന്തപുരം•പട്ടികജാതി-വര്‍ഗ സമുദായങ്ങളിലെ 24  സംഘടനകളുടെ എെക്യവേദിയായ പട്ടികജാതി-വര്‍ഗ സംയുക്ത സമിതി സംസ്ഥാന  സര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണ നിലപാടിനെതിരെ 11ന് തിരുവനന്തപുരത്ത് സംവരണ റാലിയും പ്രതിഷേധ സംഗമവും നടത്തും ബാങ്ക് എംപ്ലോയീസ് ഹാളില്‍  സംയുക്ത കണ്‍വെന്‍ഷനാണ് പ്രക്ഷോഭ തീരുമാനം  കൈക്കൊണ്ടത്
കേരള സാംബവര്‍  സഭ സംസ്ഥാന  പ്രസിഡന്‍റ് എ സി  ബിനുകുമാറിന്‍റെ അധ്യക്ഷതയില്‍ കെപിഎംഎസ് ജനറല്‍  സെക്രട്ടറി പുന്നല  ശ്രീകുമാര്‍  ഉദ്ഘാടനം ചെയ്തു. ആദിവാസി  മഹാസഭ സംസ്ഥാന  പ്രസിഡന്‍റ് മോഹനന്‍ ത്രിവേണി ,വണ്ണാന്‍ സര്‍വ്വീസ് സൊസൈറ്റി  ജനറല്‍ സെക്രട്ടറി  എ മധുസൂദരന്‍,ദ്രാവിഡ  ഐക്യ മുന്നണി ജനറല്‍ സെക്രട്ടറി സജന്‍ ഡി മാധവന്‍,കേരള ചേരമര്‍ സംഘം പ്രസിഡന്‍റ്  എസ്  മണി, കേരള സാംബവ സഭ ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍,കെപിഎംഎസ്  സംസ്ഥാന പ്രസിഡന്‍റ്  വി ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു


No comments: