Search This Blog

Sunday, December 3, 2017

ദേവസ്വം ബോര്‍ഡിലെ സംവരണം നീക്കം നിയമലംഘനമെന്ന് കെപിഎംഎസ്

കൊല്ലം•  ദേവസ്വം  ബോര്‍ഡിലെ  വിവാദ  സംവരണ നീക്കം  സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു കെപിഎംഎസ്  ജനറല്‍  സെക്രട്ടറി പുന്നല ശ്രീകുമാര്‍ കെപിഎംഎസ്  ലയന സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു.  സാമ്പത്തിക മാനദഢത്തിന്‍റെ അടിസ്ഥാനത്തില്‍  തൊഴില്‍  സംവരണം  അനുവദിക്കാനാവില്ലെന്നു സുപ്രീകോടതി ഭരണഘടന  ബെഞ്ചിന്‍റെ   ഉത്തരവു നിലവിലുണ്ട്,വേണ്ടത്ര  കൂടിയാലോചനകളോനിയമോപദേശമോ  ഇല്ലാത്ത  തീരുമാനമായതിനാലാണ്   ഉത്തരവിറക്കാന്‍   പോലും  സര്‍ക്കാറിനു  കഴിയാത്തത്ത്, പട്ടിക വിഭാഗങ്ങള്‍  പണ്ടേ  കൂടെയുണ്ട് സംഘപരിവാര്‍  ഭീതിയില്‍  അടുത്തകാലത്തായി  ന്യൂനപക്ഷങ്ങളെയും  കിട്ടി, ഇനി  ഭൂരിപക്ഷങ്ങളില്‍  നിന്നും എന്തെങ്കിലും  കിട്ടുമോയെന്നും  നോക്കാനുള്ള  ശ്രമമാണ്   ഈ  നീക്കത്തിന് പിന്നിലെന്നും പുന്നല  ശ്രീകുമാര്‍ പറഞു,
സാമ്പത്തിക  സംവരണം  എല്‍ഡിഎഫ്  പ്രകടന  പത്രികയിലെ   വാഗ്ദാനമാണെന്നാണു ന്യായീകരണം,അങ്ങനെയെങ്കില്‍  നിയമപരമായി  തടസ്സങ്ങള്‍  ഇല്ലാത്തതും  സര്‍ക്കാറിന്  ഇച്ഛാശക്തിയുണ്ടെങ്കില്‍  നടപ്പാക്കാന്‍  കഴിയുന്നതുമായ  രണ്ടു  വാഗ്ദാനങ്ങള്‍  അതേ  പ്രകടനപത്രികയിലുള്ളതു കെപിഎംഎസ് ചൂണ്ടിക്കാട്ടുകയാണ്
എയ്ഡഡ്  മേഖലയിലെയും  സ്വാകര്യ മേഖലയിലെയും  സംവരണങ്ങളെ  കുറിച്ചും  അതില്‍ പറയുന്നുണ്ട്.  സര്‍ക്കാറിന്‍റെ സാമ്പത്തിക  സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങളില്‍  തൊഴില്‍  സംവരണം ഏര്‍പ്പെടുത്തുന്നതിനു നിയമതടസ്സങ്ങള്‍  ഉണ്ടാകാനിടയില്ല.
സര്‍ക്കാര്‍   ആസ്തികള്‍   ഉപയോഗിച്ചു  വളര്‍ന്നു  വരുന്ന  സ്വാകര്യ  സംരംഭങ്ങളിലെങ്കിലും സംവരണം നടപ്പാക്കനുള്ള   ബാധ്യതയും  സര്‍ക്കാറിനുണ്ടെന്നും ശ്രീകുമാര്‍  ഓര്‍മ്മിപ്പിച്ചു
ദേവസ്വം  ഭരണ  കാര്യങ്ങള്‍  പട്ടികജാതിക്കാരനു സ്ഥാനം  അനുവദിച്ചതു 2006  ലെ എല്‍ഡിഎഫ്  സര്‍ക്കാരാണെന്നതും  പട്ടികജാതിക്കാരനെ  ക്ഷേത്രങ്ങളില്‍  ശാന്തിക്കാരനായി  നിയമിച്ചത്  ഈ  സര്‍ക്കാരാണെന്നും  മറന്നു കൊണ്ടല്ല   ഇതു പറയുന്നത്.  എന്നാല്‍ സിപിഐ മന്ത്രിമാര്‍  മന്ത്രിസഭായോഗം ബഹിഷ ്കരിച്ചതിനെ   അസാധാരണ  നടപടിയെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി അതേ യോഗത്തില്‍ അജണ്ഢക്കു  പുറത്തുനിന്നു കൊണ്ടുവന്ന  തീരുമാനമായി സാമ്പത്തിക സംവരണം  നടപ്പാക്കിയതിനെയും അസാധാരണ  നടപടിയായാണു കെപിഎംഎസ കാണുന്നത്
ദേശീയതലത്തില്‍ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്താണോ അതാണ്  അവര്‍ക്കു ബദലാണെന്ന്   അവകാശപ്പെടുന്ന ഇടതു  സര്‍ക്കാര്‍  ചെയ്തിരിക്കുന്നതെന്നും  ശ്രീകുമാര്‍  പറഞു
സംഘാടക സമിതി  ചെയര്‍മാന്‍ എം ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്  വി ശ്രീധരന്‍ ,എന്‍ ബിജു, സുഭാഷ്  എസ്  കല്ലട,  സുജാ സതീഷ് ,ലൈല ചന്ദ്രന്‍, ദേവരാജ് പാറശാല,പി വി ബാബു,  കോട്ടാത്തല  സുരേഷ്, ദേവരാജന്‍,വെളിയം അശേകന്‍,കട്ടയില്‍  സജയന്‍, എല്‍  രാജന്‍, ജീ  ശര്‍മ്മ, ബി  അജയകുമാര്‍,കെ  സോമശേഖരന്‍, ടി എസ്  റജികുമാര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു

No comments: