Search This Blog

Friday, December 15, 2017

പ്രതിഷേധ സംഗമം സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ പിന്തിരിഞില്ലെങ്കില്‍  ശക്തമായ  സമരം •  പുന്നല  ശ്രീകുമാര്‍


സാമ്പത്തിക  സംവരണ  നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന്  സര്‍ക്കാര്‍  പിന്‍തിരിഞില്ലെങ്കില്‍  ശക്തമായ  പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പുന്നല ശ്രീകുമാര്‍  പറഞു, ന്യൂനപക്ഷങ്ങളുടെ വോട്ടു വാങ്ങി ജയിച്ച   ഇടത്  സര്‍ക്കാര്‍  12 ശതമാനം മാത്രം വരുന്ന  മൂന്നാക്ക  വിഭാഗക്കാരില്‍  നിന്ന്   എന്തെകിലും  ലഭിക്കമെന്ന  പ്രതീക്ഷയിലാണ്
ഇത്തരത്തില്‍  ഒരു തീരുമാനമെടുത്തതെങ്കില്‍  ഉള്ളതുകൂടി  നഷ്ടമാവുന്ന  സ്ഥിതിവരും.  സാധാരണ മന്ത്രിസഭതീരുമാനങ്ങള്‍  24 മണിക്കൂറിനകം ഉത്തരവായി  ഇറങ്ങേണ്ടതാണ്.നിയമവകുപ്പ്  സെക്രട്ടറി സാമ്പത്തിക സംവരണം  നിലനില്‍ക്കില്ലെന്ന  ഉപദേശം  നല്‍കിയതിനാലാണ്  ഉത്തരവ്  ഇറങ്ങാഞ്ഞത്.  അഡ്വക്കേറ്റ്  ജനറലിന്‍റെ  തീരുമാനത്തിന്  കാത്തിരിക്കുകയാണ്  ഇപ്പോള്‍
നിയമസാധുതയില്ലാത്ത  തീരുമാനമെടുത്ത് ന്യൂനപക്ഷങ്ങളെ  വെല്ലുവിളിക്കാനാണ്  നീക്കമെങ്കില്‍ ഉത്തരേന്ത്യന്‍  മോഡലില്‍  ശക്തമായ സമരങ്ങള്‍  നേരിടേണ്ടിവരും  സാമ്പത്തിക സംവരണത്തിനെതിരെ  ആശയക്കൂട്ടായ്മകള്‍  സംഘടിപ്പിക്കും





































No comments: