Search This Blog

Sunday, April 1, 2018

സാമ്പത്തിക സംവരണം സര്‍ക്കാര്‍ നിലപാട് സംശയകരമെന്ന് പുലയര്‍ മഹാസഭ


പേരാമ്പ്ര• സാമ്പത്തിക സംവരണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംശയകരമാണെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് സനീഷ് കുമാര്‍, കെപിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക്  ഭരണഘടന പരിരക്ഷയായി ലഭിക്കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
മുന്നാക്ക സംവരണത്തിന് വേണ്ടി ഭരണഘടന ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന പ്രസ്താവനയും ആശങ്കഉള്ളവാക്കുന്നതാണ്.ഇതിനെതിരെ പിന്നാക്ക സംവരണ വിഭാഗങ്ങളുടെ ഐക്യനിരയും പ്രതിരോധവും ഉണ്ടാകമെന്നും അദ്ദേഹം പറഞു
ജില്ലാ കണ്‍വീനര്‍ വി പി ബാലന്‍ അധ്യക്ഷത വഹിച്ചു,പി വി ബാബു,ഗോപാലന്‍ കല്ലുപുറം,ഒ പി സുന്ദരന്‍,സവിത വിനോദ്,നാരായണി രാജു,അനീഷ് നരയകുളം,കെ എന്‍ ഗോപാലന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് കോഴിക്കോട്  ജില്ലാ  പ്രതിനിധി  സമ്മേളനം



 


No comments: