ജാതി പോകണം അയ്യപ്പാ അതിന് എന്തെങ്കിലും ചെയ്തേപറ്റൂ' എന്ന ഗുരുവിന്റെ ഉപദേശം കേട്ടാണ്
തിരുവനന്തപുരത്തെ പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതി അയ്യപ്പന്‍ നേരെ വന്നത് ആലുവ അദ്വൈതാശ്രമത്തിലേക്കാണ് അവിടെ ശ്രീനാരായണഗുരുവുമായി വളരെമയധികം സാമൂഹികപ്രധന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു,സ്വയം ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യതു. മലയാളക്കരയാകെ ജാതി ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തണമെന്ന കാര്യം ഗുരു അയ്യപ്പനോട് വളരെ പ്രാധാന്യത്തോടെ പറഞു.ഗുരുവിന്‍റെ വചനങ്ങള്‍ അയ്യപ്പനെ തന്‍റെ ലക്ഷ്യത്തേക്ക് കുടൂതല്‍ അടുപ്പിച്ചു.താന്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത അയ്യപ്പന് ബോധ്യപ്പെട്ടു.അതിനുവേണ്ടതായ പ്രവര്‍ത്തനരീതികളും പദ്ധതികളും അയ്യപ്പന്‍റെ ചിന്തകളെ കുടൂതല്‍ കര്‍ത്തവ്യബോധമുള്ളതാക്കി. ജാതിവേര്‍തിരിവിനെതിരെ ഒരു വലിയ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ അയ്യപ്പന്‍ തീരുമാനിച്ചു.അതിനായി അദ്ദേഹം കണ്ടെത്തിയ പ്രവര്‍ത്തനമായിരുന്നു മിശ്രഭോജനം.അദ്ദേഹം അന്ന് തന്‍റെകൂടെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുടെയും സ്നേഹിതന്മാരുടെയും ഒരു യോഗം വിളിച്ച്ചേര്‍ത്ത് തന്‍റെ മനസിലുള്ളതും ഗുരു പറഞ്ഞതുമായ കാര്യങ്ങള്‍ വിശദീകരിച്ചു.നമ്മള്‍ കൈകെട്ടി നോക്കിയിരുന്നാല്‍ പറ്റുകയില്ല. ജാതനശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടിറങ്ങണം അന്ന് അവിടെ കൂടിയിരുന്നവര്‍ എല്ലാവരുംതന്നെ അയ്യപ്പന്‍ ബി എ ചെറുപ്പക്കാരന്‍റെ സുദൃഢമായ വാക്കുകള്‍ നെഞ്ചിലേറ്റി
ശ്രീനാരായണഗുരുദേവന്‍റെ ഒരു വലിയ സന്ദേശം നിങ്ങളെ അറിയിക്കാനുണ്ട് എന്ന രീതിയില്‍ ഒരു നോട്ടീസ് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ തീരുമാനമാക്കി കീഴ്ജാതിക്കാരുമൊത്ത് മിശ്രഭോജനം നടത്താനും നിശ്ചയിച്ചു എന്നാല്‍ കീഴ്ജാതിയില്‍നിന്നും മിശ്രഭോജനത്തിന് ആളുകളെ കിട്ടുക പ്രയാസമായിരുന്നു അന്ന് അന്ധവിശ്വാസം അത്രയ്ക്ക് ദൃഡമായിരുന്നു.മറ്റു ജാതിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ മരിച്ചു പോകുമെന്നുവരെ വിശ്വാസിക്കുന്നവര്‍ അന്ന് ധാരാളം ഉണ്ടായിരുന്നു. അന്വേഷണത്തിനൊടുവില്‍ കെ കെ അച്യുതന്‍മാസ്റ്ററുടെ സ്ഥലത്ത് രണ്ടു കീഴ്ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞു. അവരെ മിശ്രഭോജനത്തില്‍ പങ്കെടുപ്പിക്കാം എന്ന് അദ്ദേഹം ഏറ്റു.വള്ളോന്‍,ചാത്തന്‍ എന്നീ രണ്ട് പുലയ വിദ്യാര്‍ത്ഥികളോടൊപ്പം ഇരുന്നഥ ഭക്ഷണം കഴിച്ചുകൊണ്ട് സമൂഹത്തിലെ ജാതിക്കെതിരെ സമരത്തിനും
സമൂഹ്യമാറ്റത്തിനുംവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവര്‍ തീരുമാനിച്ചു പിറ്റേന്നു തന്നെ നോട്ടീസ് അച്ചടിച്ചു.
അയ്യപ്പനും അയ്യപ്പന്‍റെ മൂത്തസഹോദരി കൊച്ചിട്ടുവിന്‍റെ മകന്‍ രാമന്‍പിള്ളയും കൂടി മിശ്രഭോജനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുപ്രസ്തുത നോട്ടീസനുസരിച്ച് 1092 ഇടവമാസം 16 -ാം തീയതി ചെറായി തുണ്ടിടപറമ്പില്‍ വെച്ച് ഒരു യോഗം കൂടി
ശ്രീനാരായണഗുരുവിന്‍റെ ഒരു വലിയ സന്ദേശം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി ചെറായി തുണ്ടിടപറമ്പ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നു എന്ന് മാത്രാമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത് അയ്യപ്പന്‍ ബി എയുടെ മൂത്ത സഹോദരിയുടെ വീട് ഭോജനസ്ഥലമാക്കി നിശ്ചയിക്കുകയും ചെയ്തു. നോട്ടീസ് നാട്ടിലാകെ പ്രചരിപ്പിച്ചു. സമയമായപ്പോള്‍ ധാരാളം ആളുകള്‍ സമ്മേളനസ്ഥലത്തേക്ക് വരാന്‍ തുടങ്ങി നാട്ടിലെ പ്രമാണീമാരായിട്ടുള്ളവരും സാധാരണക്കാരും സമ്മേളനത്തിന് എത്തിച്ചേര്‍ന്നു. ചേന്ദമംഗലത്ത് ഈഴവോദയം എന്ന സംഘത്തിന്‍റെ നേതാക്കന്മാരായ വി കെ കേളപ്പന്‍,അച്ചുകുട്ടി ആശാന്‍ എന്നിവരും അനുയായികളും സമ്മേളനത്തിന് എത്തിച്ചേര്‍ന്നു. സംഘാടകര്‍ പ്രതീക്ഷിച്ചതിലും കുടൂതല്‍ ജനങ്ങള്‍ വിവിധകോണുകളില്‍ നിന്നും എത്തിചേര്‍ന്നത് അവരെ ആവേശഭരിതരാക്കി.ശ്രീ കെ കുമാരന്‍റെ അദ്ധ്യക്ഷപ്രസംഗത്തിനുശേഷം അയ്യപ്പന്‍ ബി എ അതിഗംഭീരമായി പ്രസംഗിച്ചു അത സദസ്സിനെ പിടിച്ചുലച്ചു.തങ്ങളുടെ ജീവിതത്തിലെന്നെ ഏറ്റവും ആവേശകരമായ നിമിഷങ്ങളായി സദസ്യര്‍ അതിനെ കണക്കാക്കി. ജാതിപ്പിശാചിനെ നശിപ്പിക്കുന്നതിന്‍റെ ആവശ്യകതയിലുന്നി സദസ്യരുടെ മസ്തിഷ്കത്തെ പ്രക്ഷാളംചെയ്യുന്നവിധത്തിലുള്ള അയ്യപ്പന്‍റെ പ്രസംഗം അവരുടെ ചെവിയില്‍ തുളച്ചുകയറി,പ്രസംഗത്തിനൊടുവില്‍ ഒരു
സത്യപ്രതിജ്ഞവാചകം എല്ലാവരെയും ചൊല്ലിക്കേള്‍പ്പിച്ചു 'ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യമായതുകൊണ്ട് അതിനെ ഇല്ലാതാക്കന്‍ നിയമവിരുദ്ധമല്ലാത്ത വിധം കഴിയുന്നതൊക്കെ ചെയ്യാമെന്ന് ഞാന്‍ പൂര്‍ണ്ണ മനസ്സാലെ സമ്മതിച്ച് സത്യം ചെയ്തുകൊള്ളുന്നു.അവടെ കൂടിയിരുന്ന എല്ലാവരും ഒരൊറ്റ ശബ്ദത്തില്‍ അത് ഏറ്റുചൊല്ലി.1917 മേയ് 29-നാണ് ആ മഹാസംഭവം ചെറായിയില്‍ നടന്നത് മിശ്രഭോജനത്തില്‍ പങ്കെടുത്ത ചെറായി പെരുമന കോരുവൈദ്യരുടെ ഒാര്‍മ്മ കളില്‍ അയ്യര്‍ എന്നു പേരുള്ള വയസ്സായ ഒരു പുലയ സമുദായത്തില്‍പ്പെട്ട ആളും അദ്ദേഹത്തിന്‍റെ, മകന്‍ കണ്ണന്‍ എന്നു പേരായ കുട്ടിയുമാണ് പങ്കെടുത്തത്.അവര്‍ രണ്ടുപേരും വീടിന്‍റെ അകത്തേക്ക് കയറാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു മഴയത്ത് നനഞുകുളിച്ച അവരെ വീടിന്‍റെ ഉള്ളില്‍ കയറ്റി വസ്ത്രങ്ങള്‍ മാറ്റി ഭസ്മം തൊടുവിച്ച് ഇലയിട്ട് ചോറുവിളമ്പി എല്ലാവര്‍ക്കും ഭക്ഷണം കരുതിയിരുന്നില്ല,കടലയും ചക്കക്കുരു ഉലത്തിയതുമാണ് അന്ന് കോരുവൈദ്യരുടെ ഓര്‍മ്മയില്‍ ഭക്ഷണത്തിനായി കിട്ടിയത് അത് പുലയരുടെ ഇലയിര്‍നിന്നെടുത്ത് ഭക്ഷിച്ചു എന്നും അദ്ദേഹം പറയുന്നുണ്ട് ഈ സമ്മേളനം വലിയകോളിളക്കം സൃഷ്ടിച്ചു. പവിത്രമെന്ന് കരുതിപ്പോഞ്ഞ ഒാരചാരം തച്ചുടയ്ക്പ്പെട്ടാതായി യാഥാസ്ഥിതികര്‍ക്ക് തോന്നി. അതിന്‍റെ പ്രത്യാഘാതങ്ങളും ഉടന്‍ തന്നെ ഉണ്ടായി കുറെ ചെറുപ്പക്കാര്‍ പുലയരുമൊത്ത് ആഹാരം കഴിച്ചുവെന്നും ആചാരമാര്യദകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അവരെ വെറുതെ വിട്ടുകൂടാ എന്നുമുള്ള അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നും പൊന്തിവന്നു
സ്ഥലത്തെ ഈഴവപ്രമാണിമാരുടെ സഭയായ വിജ്ഞാനവദ്ധിനി സഭ അടിയന്തിരമായിസമ്മേളനം ചേര്‍ന്നു ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയ്ക്കൊടുവില്‍ അധികം താമസിയാതെ അവര്‍ ഒരു തീരുമാനം എടുത്തു.മിശ്രഭോജനത്തില്‍ പങ്കെടുത്ത പ്രധാനപ്പെട്ട വീട്ടുകാരെയെല്ലാം ഭ്രഷ്ട് കല്‍പ്പിച്ച് സമുദായത്തില്‍ നിന്ന് പുറത്താക്കുക അതിനുവേണ്ടി പേരുകള്‍ തയ്യാറാക്കി ഇരുപത്തിനാലു വീട്ടുകാരെ സഭയില്‍നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു.
ഈ ഭ്രഷ്ട് കല്പനയോടുകൂടിയാണ് യാഥര്‍ത്ഥ സമരം ആരംഭിച്ചത് മിശ്രഭോജനപ്രസ്ഥാനക്കാരും അവരുടെ അനുയായികളും യാഥാസ്ഥിതികരും അവരുടെ സഹായികളും രണ്ടും ചേരികളിലായി തിരിഞു,ഇരു കക്ഷികളും അവരുടെ പ്രചരണം ആരംഭിച്ചു ഈഴവരുടെ കരയോഗങ്ങളെല്ലാം രണ്ടായി പിളര്‍ന്നു.ഭ്രഷ്ടം കല്‍പ്പിക്കപ്പെട്ട 24 വീട്ടുകാര്‍ പരസ്പരം സഹായിച്ചാണ് അന്ന് കാര്യങ്ങള്‍ നടത്തിവന്നിരുന്നത്.അരയ സമുദായാംഗമായ കടുവുങ്കശ്ശേരി കുഞ്ഞന്‍ എന്നയാളുടെ ഇടപെടലുകള്‍ ഈ കുടുംബങ്ങള്‍ക്ക് ആശ്വാസമേകി. മിശ്രഭോജനത്തെത്തുടര്‍ന്ന് ചെറായിയില്‍ സഹോദരന് വലിയ പീഢനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മറ്റു പ്രദേശങ്ങളില്‍ വെച്ച് അദ്ദേഹത്തിന് അപമാനിക്കപ്പെട്ടിട്ടുണ്ട്,അയ്യപ്പന്‍ പുലയനയ്യപ്പന്‍ എന്ന പേരില്‍ അറിയാന്‍ തുടങ്ങി..ആക്രമണങ്ങളും അപമാനങ്ങളും നേരിടുമ്പോഴെല്ലാം ശ്രീനാരായണഗുരുദേവന്‍
ന്‍െ ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം എന്ന വാക്കുകള്‍ ഒരു മന്ത്രംപോലെ തന്‍റെ മനാശക്തിക്കും ശാന്തിക്കുമായി മനസ്സില്‍ ക്കുറിച്ചിട്ടിരുന്നു
കാലം കടന്നുപോയപ്പോള്‍ സവര്‍ണ്ണരുടെയും ഈഴവരില്‍ തന്നെയുള്ള യാഥാസ്ഥിതികരായവരുടെയും മനസ്സില്‍ മാറ്റങ്ങള്‍ വന്നു. അത് അദ്ദേഹത്തിന് ശക്തി പകര്‍ന്നു. അവര്‍ സഹോദരന്‍റെ പാതയെ പിന്‍തുടരുവാന്‍ തുടങ്ങി.സഹോദരസംഘം അനുദിനം വളര്‍ന്ന്കൊണ്ടരുന്നു.കൊച്ചിയിലേയും തിരുവിതാംകൂറിലേയും വിവിധ സ്ഥലങ്ങളില്‍ സഹോദരസംഘത്തിനു യൂണിറ്റുകള്‍ ഉണ്ടായി സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ആഴത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ചു പല സ്ഥലങ്ങളില്‍ മിശ്രഭോജനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു........
No comments:
Post a Comment