പ്രിയ സുഹൃത്തേ,
കേരള പുലയര്‍ മഹാസഭ 45-മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 2,3 തീയതികളില്‍ കേരളത്തിലെ ഹൈടെക് നഗരമായ എറണാകുളത്ത് ചേരുകയാണ്.മാധ്യമ കൂട്ടായ്മ സംവരണ സെമിനാര്‍ ,ചരിത്ര കയ്യൊപ്പു ചാര്‍ത്തിയ വിപ്ലവ ഭൂമികളില്‍ നിന്നുമുള്ള 3 ജാഥകള്‍ എന്നിവ രണ്ടുനാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമാവുകയാണ്.വൈക്കം സത്യാഗ്രഹഭൂമിയില്‍ നിന്നും പാതകജാഥയും പാലിയും സമരഭൂമിയില്‍ നിന്നും ദീപശീഖ ജാഥയും ഇരിങ്ങാലക്കുട കുട്ടന്‍കുള വിപ്ലവഭൂമിയില്‍ നിന്ന് കൊടിമരജാഥയും സമ്മേളനത്തില്‍ അണിചേരുകയാണ്. ഈ മൂന്ന് ജാഥകള്‍ എറണാകുളത്ത് സംഗമിക്കുമ്പോള്‍ മഹാസഭയുടെ 45-)o മത് സംസ്ഥാന സമ്മേളനത്തിന്‍റെ തിരി തെളിയുകയായി.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ ഭാഗമായ 'കുട്ടന്‍കുളം' പൊതുകുളങ്ങളും പൊതുവഴികളും പൊതു ഇടങ്ങളും നിക്ഷേധിക്കപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര അഭിവാഞ്ജയുടെ വിപ്ലവമായിരുന്നു ഇരിങ്ങാലക്കുട കുട്ടന്‍കുളം മണ്ണില്‍ സൃഷ്ടിക്കപ്പെട്ടത്,തമസ്കരിക്കപ്പെട്ട ഈ ചരിത്രത്തെ നാളെകളുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമാക്കുവാനും സാമൂഹിക രംഗത്ത് ഈ വിപ്ലവത്തെ പ്രതിഷ്ഠിക്കുവാനുമാണ് കെപിഎംഎസ് പരിശ്രമിക്കുന്നത്.
ജീര്‍ണ്ണിച്ച ഒരു സംസ്കാരത്തെ പുനരാനയിക്കാനും ഭരണഘടന പരിരക്ഷയായ സംവരണത്തെ ഇല്ലയ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോള്‍ മതേതരത്വ,ജനാധിപത്യ സാമുദായിക ശക്തികളുടെ കൂട്ടായ്മ അനിവാര്യമായിരിക്കുന്നു.
കെപിഎംഎസ് ന്‍റെ 45-)o മത് സംസ്ഥാന സമ്മേളനം ഈ മതേതരത്വ ജനാധിപത്യ സാമുദായിക കൂട്ടായ്മയുടെ വേദിയാവുകയാണ് ഇതിനു മുന്നോടിയായി. മഹാസഭയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീ ബാബു കുന്നശ്ശേരി നയിക്കുന്ന കൊടിമര ജാഥയാണ് മാര്‍ച്ച് 31-)o തീയതി വൈകീട്ട് 3.30ന് കുട്ടന്‍കുളത്തിന്‍റെ വിപ്ലവമണ്ണില്‍നിന്നും ആരംഭിക്കുകയാണ്.ജാഥയുടെ ഭാഗമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന വിപ്ലവസ്മരണകളുണര്‍ത്തുന്ന ഘോഷയാത്രയും.രാഷ്ടീയ,സാമുദായിക,സംസ്കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുകയാണ്.പ്രൗഢഗംഭീരമായ ഘോഷയാത്രയുടെയും സംസ്കാരിക സമ്മേളനത്തിന്‍റെയും വിജയത്തിന് മതേതരത്വ ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന നല്ലവരായ ഓരോരുത്തരുടെയുംസാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
No comments:
Post a Comment