Search This Blog

Saturday, February 27, 2016

മഹാത്മാ അയ്യന്‍കാളിയുടെ സാധുജന വിമോചന കാര്‍ഷിക വിപ്ലവ ശതാബ്ദി സംഗമം

പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തില്‍ ദളിത് ക്രൈസ്തവരെയും  ദളിത് മുസ്സീങ്ങളേയും ഉള്‍പ്പെടുത്തരുതെന്നു അവര്‍ക്കായി  സംവരണം
പ്രതേകം  പ്രഖ്യാപിക്കണമെന്നും കെപിഎംഎസ് യുപിഎ  അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ  നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പരിമിതമായ അവകാശങ്ങല്‍  കവര്‍ന്നുകൊണ്ടാവരുത് മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതെന്ന്  കെപിഎംഎസ് ജനറല്‍  സെക്രട്ടറി പുന്നല ശ്രീകുമാര ശതാബ്ദി  സംഗമത്തില്‍ സ്വാഗത പ്രസഗം  നടത്തുമ്പോള്‍ ചൂണ്ടിക്കാട്ടി.
കെപിഎംഎസിന്‍റെ  ഏറ്റവും പ്രധാന ആവശ്യം സ്വകാര്യ മേഖലയില്‍ തെഴില്‍ സംവരണം കൊണ്ടുവരിക എന്നതാണെന്ന് പുന്നല ശ്രീകുമാര്‍ പറഞു ഇതിനായി നിയമാനിര്‍മാണം  വേണം വരുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ തന്നെ  ഇതുണ്ടാകണം  
ഒരു രണ്ടാംഭൂപരിഷ്കരണ നിയമം  കൊണ്ടുവരണമെന്നാണ് കെപിഎംഎസ് ആവശ്യ അധഃസ്ഥിത  ജനങ്ങളടക്കമുള്ള എല്ലാ  ദരിദ്ര കാര്‍ഷകര്‍ക്കും നേട്ടമുണ്ടാക്കുന്ന വിധത്തില്‍ ശക്തമായ ഒരു  കാര്‍ഷിക ഭൂപരിഷ്കരണ നയം നടപ്പിലാക്കണം പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
സാമൂഹിക  മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം കൂട്ടണം, നികത്തപ്പെടാത്ത ഒഴിവുകള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തണം.ന്യൂനപക്ഷ  സ്ഥാപനങ്ങള്‍ നടത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ  സ്ഥാപനങ്ങളില്‍ സംവരണം നല്‍കാന്‍ ഭരണഘടനാ  ഭേദഗതി വേണം.പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം ശക്തമാക്കണം തുടങ്ങിയ  ആവശ്യങ്ങളും പുന്നല ശ്രീകുമാര്‍ പ്രസംഗത്തില്‍  ഉന്നയിച്ചു.




No comments: