പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം •കെപിഎംഎസ്
തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിക്ക് എസ്എഫ്‌ഐയുടെ പീഡനം ഏല്‍ക്കേണ്ടിവന്നതില്‍ പ്രതിഷേധിച്ച് കെപിഎംഎസ് തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെപിഎംഎസ് യുവജനസംഘടന കെപിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി ധര്‍മ്മജന്‍ ഉദ്ഘാടനം ചെയ്തു. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതില്‍ കോളേജ് പ്രിന്‍സിപ്പാളിനും, അദ്ധ്യാപകര്‍ക്കും ഒരു പോലെ പങ്കുണ്ട്. ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ തൃപ്പൂണിത്തുറ പോലീസ് തയ്യാറാവുന്നില്ല. പ്രിന്‍സിപ്പാളിനും എസ്എഫ്‌ഐ നേതാക്കന്‍മാര്‍ക്കെതിരെയും ആഭ്യന്തരമന്ത്രിക്ക് പരാതിനല്‍കുമെന്നും കെപിഎംഎസ് ശക്തമായ സമര മുഖത്തേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജുകളില്‍ എസ്എഫ്‌ഐയുടെ ഈ രീതിയിലുള്ള പ്രവര്‍ത്തനമാണ് പട്ടികജാതികുട്ടികളുടെ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി വകുപ്പ് ചുമത്തി കേസ്സെടുക്കണമെന്നും ബീഫ് ഫെസ്റ്റിവല്‍ നടത്തേണ്ട ഗതികേടിലാണ് എസ്എഫ്‌ഐ എന്നും യോഗത്തില്‍ സംസാരിക്കവെ കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം ഗോപി ചൂണ്ടലപറഞ്ഞു. യൂണിയന്‍ സെക്രട്ടറി കെ.എം.സുരേഷ് സ്വാഗതവും യൂണിയന്‍ പ്രസിഡന്റ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment