ഡോ ബൈജുവിന്‍റെ കുടുംബത്തോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേരള പുലയര്‍ മഹാസഭ താലൂക്ക് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിനു മുന്നില്‍ പോലീസ് തടഞ്ഞു.തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി,ധരണ കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു
വിഷം ചേര്‍ന്നിട്ടുണ്ടെന്നറിയാതെ രോഗികളുടെ ബന്ധുക്കള്ക്കു മുന്നില്‍ മരുന്നു കുടിച്ചു കാണിച്ച് ഒന്‍പതു വര്‍ഷത്തോളം അബോധവസ്ഥയില്‍ കിടന്ന ശേഷം മരണത്തിനു കീഴടങ്ങിയ ഡോ. ബൈജുവിന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായമെത്തിക്കാത്തത് ദളിത് സമൂഹത്തോടുള്ള അവഗണയാണെന്നു പുരുഷോത്തമന്‍ പറഞു.ആയുര്‍വേദത്തോടുള്ള വിശ്വാസ്യത നഷ്ടപ്പെടാത്തിരിക്കാന്‍ കൂടിയാണ് സംശയവുമായെത്തിയ രോഗികളുടെ മുന്നില്‍ ബൈജു മരുന്ന് കുടിച്ചു കാണിച്ചത്,പ്രൊബേഷനിലായിരുന്നു ഡോക്ടര്‍ ബൈജുവെന്ന കാരണംകൊണ്ട് അര്‍ഹമായ ആനുകൂല്യങ്ങള്‍ തടയപ്പെട്ടതു മനുഷ്യത്വരഹിതമായ നിലപാടാണ്.ദളിതഥ സമൂഹത്തിനായി പ്രസംഗിക്കുന്നവരൊന്നു ബൈജുവിന്‍റെ മരണംവരെ പ്രതികരിക്കാതിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നു അദ്ദേഹം പറഞു.കെപിഎംഎസ് മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്‍റ് ടി ചന്ദ്രന്‍ അധ്യക്ഷനായി,സെക്രട്ടറി പി കെ ഷാജി,കെപി ഭാസ്കരന്‍,കെ ടി ധര്‍മ്മജന്‍,എന്നിവര്‍ പ്രസംഗിച്ചു.
കുടുംബത്തിനു സാര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുക കടബാധ്യതകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുക.കുടുംബത്തിലെ ഒരംഗത്തിനു ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചു ധരണയും
Search This Blog
Wednesday, September 21, 2016
ഡോ.ബൈജുവിന്‍റെ കുടുംബത്തോട് അവഗണന കെപിഎംഎസ് മാര്‍ച്ച് നടത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment